പട്ടുപാവാടയണിഞ്ഞ് സുന്ദരിയായി കല്‍ക്കി, മകളെ ആദ്യമായി ആരാധകര്‍ക്ക് പരിചയപ്പെടുത്തി അഭിരാമി

281

മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ സുപരിചിതയാണ് അഭിരാമി എന്ന നടി. ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അഭിരാമി.

Advertisements

ബാലതാരമായി സിനിമയിലേക്ക് വന്ന താരം പിന്നീട് തമിഴിലും, തെലുങ്കിലുമടക്കം അറിയപ്പെടുന്ന താരമായി മാറി. സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ അവതാരികയായും അഭിരാമി എത്തി.

Also Read: ആരെയും കുറ്റം പറയാൻ ആകില്ല; അങ്ങനെ എങ്കിലും അച്ഛമ്മ വരുന്നുണ്ടല്ലോ; മക്കളുടെ തിരക്കിനെ കുറിച്ച് മല്ലിക സുകുമാരൻ

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഈയടുത്ത് താരം തന്റെ ആദ്യത്തെ ഹിറ്റ് ചിത്രമായ ഞങ്ങള്‍ സന്തുഷ്ട്ടരാണ് എന്ന സിനിമയെ കുറിച്ച് സംസരിച്ചിരുന്നു. അതിലെ കഥാപാത്രം സ്ത്രീവിരുദ്ധമാണെന്നും ഇന്നത്തെ അഭിരാമി ആണെങ്കില്‍ ആ സിനിമയില്‍ അഭിനയിക്കില്ലായിരുന്നു എന്നും താരം പറഞ്ഞിരുന്നു.

വിവാഹശേഷം ഭര്‍ത്താവിനൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന താരം കഴിഞ്ഞ വര്‍ഷമാണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ കുഞ്ഞിന്റെ മുഖം കാണിച്ചിരുന്നില്ല. ഇപ്പോഴിതാ തന്റെ കുഞ്ഞിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് അഭിരാമി പങ്കുവെച്ച ചിത്രമാണ് ശ്രദ്ധനേടുന്നത്.

Also Read: പലതവണ കൺട്രോൾ പോയി, ഈ ജീവിതം വേണ്ടെന്നു വയ്ക്കാൻ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഒരുപാട് തവണ തോന്നി; ആമി അശോകന്റെ വാക്കുകളിൽ നോവ്

പച്ചയും പിങ്ക് കളറുമുള്ള പാവാടയും ബ്ലൗസുമിട്ട് സുന്ദരിക്കുട്ടിയായി മകളെ അണിയിച്ചൊരുക്കിയിരിക്കുകയാണ് അഭിരാമി. എല്ലാവര്‍ക്കും ഓണാശംസകള്‍ എന്നും ഭര്‍ത്താവിനെ ഫോട്ടോക്ക് പോസ് ചെയ്യിപ്പിക്കുന്ന ഭയങ്കര ബുദ്ധിമുട്ടാണെന്നും അതിലേക്ക് ഒരു കുഞ്ഞിനെയും ഡോഗിനെയും ചേര്‍ത്തുവെക്കാന്‍ ശ്രമിച്ചാല്‍ രസകരമായ ചിത്രം കിട്ടുമെന്നും അഭിരാമി ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു.

Advertisement