എന്നെ കെട്ടിപ്പിടിക്കാമോ, സൂര്യയോട് പരസ്യമായി അഭ്യര്‍ത്ഥിച്ച് അഹാന, വൈറലായി വീഡിയോ, ഏറ്റെടുത്ത് ആരാധകരും

399

നടന്‍ കൃഷ്ണകുമാറും ഭാര്യയും നാല് പെണ്‍മക്കളുമെല്ലാം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളില്‍ നായികയായി തിളങ്ങുകയുമാണ്. ഞാന്‍ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ.

പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക തുടങ്ങിയ സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയില്‍ പിടിച്ച് നില്‍ക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു.

Advertisements

അഹാനയുടെ പുതിയ ചിത്രം ‘അടി’ അണിയറയില്‍ ഒരുങ്ങുകയാണ്. അഹാന കൃഷ്ണ, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് അഹാന. തന്റെ വിശേഷങ്ങളും പുത്തന്‍ ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Also Read: അതീവ ഗ്ലാമര്‍ ലുക്കില്‍ കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ വൈറല്‍

ഇപ്പോഴിതാ നടന്‍ സൂര്യയ്‌ക്കൊപ്പമുള്ള അഹാനയുടെ ഒരു പഴയ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. സിനിമാനടിയാവുന്നതിന് മുമ്പ് ചെന്നൈയിലെ കോളേജില്‍ പഠിക്കുമ്പോഴുള്ള താരത്തിന്റെ വീഡിയോയാണിത്. സൂര്യ തന്റെ സിങ്കം എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് അഹാനയുടെ കോളേജില്‍ എത്തിയത്.

താന്‍ ഒരു മലയാളി കുട്ടിയാണെന്നും തനിക്ക് സൂര്യയ്‌ക്കൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാന്‍ ആഗ്രഹമുണ്ടെന്നും അഹാന സൂര്യയോട് പറഞ്ഞു. തനിക്ക് ഒരു ഹഗ് വേണമെന്നും താരം പറഞ്ഞു. സൂര്യ ഓകെ പറഞ്ഞപ്പോള്‍ അഹാന വേദിയിലേക്ക് ഓടിക്കയറി.

Also Read: അഭിനയിച്ച് തുടങ്ങിയപ്പോള്‍ ശരിക്കും ഞെട്ടിച്ചു, ലൊക്കേഷനില്‍ മഞ്ജുവിനൊപ്പം അന്ന് അച്ഛനും അമ്മയും ഉണ്ടായിരുന്നു, മഞ്ജുവാര്യരെ കണ്ടുമുട്ടിയ നിമിഷങ്ങളെക്കുറിച്ച് സത്യന്‍ അന്തിക്കാട് പറയുന്നു

ശേഷം സൂര്യയ്‌ക്കൊപ്പം ഫോട്ടോയെടുക്കുകയും ഹഗ് ചെയ്യുകയും ചെയ്യുന്നതാണ് വീഡിയോ. അഹാനയുടെ ഫാന്‍ ഗേള്‍ മൊമന്റ് എന്ന അടിക്കുറിപ്പോടെയാണ് ഇപ്പോള്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

Advertisement