അതീവ ഗ്ലാമര്‍ ലുക്കില്‍ കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ വൈറല്‍

510

ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായി മാറിയ താരമാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലെ നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും പഴയകാല തെന്നിന്ത്യന്‍ നടി മേനകയുടെയും രണ്ടാമത്തെ മകളാണ് കീര്‍ത്തി സുരേഷ്.

Advertisements

2002ല്‍ പുറത്തെത്തിയ കുബേരന്‍ എന്ന സിനിമ ആയിരുന്നു ബാലതാരമായി കീര്‍ത്തിയുടെ ആദ്യ ചിത്രം. ദിലീപിന്റെ വളര്‍ത്തുമക്കളില്‍ ഒരാളായി എത്തിയത് കീര്‍ത്തിയായിരുന്നു. പൈലറ്റ്‌സ്, അച്ഛനെ ആണെനിക്കിഷ്ടം എന്ന ചിത്രങ്ങളിലും നടി ബാലതാരമായി അഭിനയിച്ചു. 2013ല്‍ പ്രിയദര്‍ശന്‍ ഒരുക്കിയ മോഹന്‍ലാല്‍ ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായി കീര്‍ത്തി അരങ്ങേറ്റം കുറിച്ചു.

Also Read: അഭിനയിച്ച് തുടങ്ങിയപ്പോള്‍ ശരിക്കും ഞെട്ടിച്ചു, ലൊക്കേഷനില്‍ മഞ്ജുവിനൊപ്പം അന്ന് അച്ഛനും അമ്മയും ഉണ്ടായിരുന്നു, മഞ്ജുവാര്യരെ കണ്ടുമുട്ടിയ നിമിഷങ്ങളെക്കുറിച്ച് സത്യന്‍ അന്തിക്കാട് പറയുന്നു

തുടര്‍ന്ന് 2014ല്‍ റിങ് മാസ്റ്ററില്‍ ദിലീപിന്റെ നായികയായി. പിന്നീട് തെന്നിന്ത്യയിലെ മറ്റ് ഭാഷകളില്‍ കീര്‍ത്തി തിളങ്ങി. ഇത് എന്ന മായം എന്ന ചിത്രത്തിലൂടെ തമിഴില്‍ തുടക്കം കുറിച്ചു. പിന്നീട് തെലുങ്കിലുമെത്തി. തമിഴിലെയും തെലുങ്കിലെയും മുന്‍നിര നായകന്മാരുടെ നായികയായി തിളങ്ങുകയാണ് നടിയിപ്പോള്‍.

സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത് കീര്‍ത്തി സുരേഷിന്റെ ഗ്ലാമര്‍ ഫോട്ടോകളാണ്. നിറയെ പൂക്കളുള്ള ഒരു ഗൗണ്‍ ആണ് താരം ധരിച്ചിരിക്കുന്നത്.

ദസറയാണ് കീര്‍ത്തി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം. ഇതില്‍ നാനിയാണ് നായകന്‍. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് നാരായണനാണ്.

Also Read: എനിക്ക് വൃക്ക രോഗം, ഈ അവസ്ഥയ്ക്ക് കാരണം സഹോദരന്‍, സ്ലോ പോയിസണ്‍ നല്‍കി എന്നെ രോഗിയാക്കി, വെളിപ്പെടുത്തലുമായി നടന്‍ പൊന്നമ്പലം

Advertisement