എനിക്ക് വൃക്ക രോഗം, ഈ അവസ്ഥയ്ക്ക് കാരണം സഹോദരന്‍, സ്ലോ പോയിസണ്‍ നല്‍കി എന്നെ രോഗിയാക്കി, വെളിപ്പെടുത്തലുമായി നടന്‍ പൊന്നമ്പലം

608

സിനിമാപ്രേമികള്‍ക്കെല്ലാം സുപരിചിതനായ നടനാണ് പൊന്നമ്പലം. മലയാളത്തിലും തമിഴിലും എല്ലാം വില്ലനായി തിളങ്ങിയ താരമായിരുന്നു പൊന്നമ്പലം. ആട് 2 വിലെ ഇദ്ദേഹത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

പൊന്നമ്പലം തന്റെ കരിയര്‍ ആരംഭിച്ചത് സിനിമയില്‍ സ്റ്റണ്ട് മാനായിട്ടായിരുന്നു. കലിയുഗം എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഇതില്‍ ഒരു ജയില്‍പ്പുള്ളിയായിട്ടാണ് താരം അഭിനയിച്ചത്.

Also Read: നടി സുഹാസിനിയുമായി അന്ന് പ്രണയ ഗോസിപ്പിൽ പെട്ടപ്പോൾ മമ്മൂട്ടി ചെയ്തത് ഇങ്ങനെ

ഇതിന് ശേഷം നിരവധി വില്ലന്‍ വേഷങ്ങളില്‍ പൊന്നമ്പലം തിളങ്ങി. താരം ആദ്യം അഭിനയിച്ച മലയാള ചിത്രം മൂന്നാംമുറ ആയിരുന്നു. മലയാളത്തിലും തമിഴിലും മാത്രമല്ല, ഹിന്ദി, തെലുങ്ക് , കന്നഡ എന്നീ ഭാഷകളിലെല്ലാം 1500ഓളം സിനിമകള്‍ ചെയ്തു.

അതേസമയം, കുറച്ച് കാലമായി ഇദ്ദേഹം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. തനിക്ക് വൃക്ക രോഗമായിരുന്നുവെന്നും വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയ ചെയ്തിരുന്നുവെന്നും ഇപ്പോള്‍ സുഖം പ്രാപിച്ച് വരികയാണെന്നും താരം പറയുന്നു.

Also Read: എനിക്കൊരു ഉമ്മ തരോ അങ്കിൾ എന്ന് രജനീകാന്തിനോട് മീനയുടെ മകൾ, ചേർത്തു നിർത്തി കെട്ടിപ്പിടിച്ച് ഉമ്മകൊടുത്ത് തലൈവർ, കണ്ണുനിറഞ്ഞ് ആരാധകർ

തന്റെ അവസ്ഥയ്ക്ക് കാരണം സഹോദരനാണ്. പലരും കരുതുന്നത് താന്‍ മദ്യപിച്ചും ലഹരി ഉപയോഗിച്ചും വൃക്ക പോയതാണെന്നാണ്. എന്നാല്‍ അങ്ങനെയല്ലെന്നും തനിക്ക് സഹോദരന്‍ സ്ലോ പോയിസണ്‍ നല്‍കിയതാണെന്നും ബിയറില്‍ കലക്കിയാണ് തന്നതെന്നും താന്‍ ചെറുപ്പം മുതലേ പണം സമ്പാദിക്കുന്നത് സഹോദരന് ഇഷ്ടമില്ലായിരുന്നുവെന്നും താരം പറയുന്നു.

Advertisement