എനിക്കൊരു ഉമ്മ തരോ അങ്കിൾ എന്ന് രജനീകാന്തിനോട് മീനയുടെ മകൾ, ചേർത്തു നിർത്തി കെട്ടിപ്പിടിച്ച് ഉമ്മകൊടുത്ത് തലൈവർ, കണ്ണുനിറഞ്ഞ് ആരാധകർ

408

തെന്നിന്ത്യൻ സിനിമയിലേക്ക് ബാലതാരമായി എത്തി പിന്നീട് നായികയായി മാറി ചരിത്രം കുറിച്ച താരസുന്ദരിയാണ് നടി മീന. തന്റെ സിനിമാ ജീവിതം തുടങ്ങിയിട്ട് 40 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ് മീന. ഇതിന്റെ ഭാഗമായി ഓൺലൈൻ ചാനൽ മീന@40 എന്ന പേരിൽ മീനയെ ആദരിക്കുന്നതിനായി പരിപാടി സംഘടിപ്പിച്ചിരുന്നു.

ഇപ്പോഴിതാ ഈ പരിപാടിയുടെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ നടൻ രജനീകാന്ത് ആയിരുന്നു പരിപാടിയിൽ വിശിഷ്ടാതിഥിയായി എത്തിയത്. മീനക്കൊപ്പം അഭിനയിച്ച അനുഭവങ്ങൾ അദ്ദേഹം പങ്കുവച്ചു.

Advertisements

മീനയുടെ മകളും ബാലതാരവുമായ നൈനികയും ഷോയിൽ പങ്കെടുത്തിരുന്നു. പരിപാടിക്കിടെ അങ്കിൾ എനിക്കൊരു ഉമ്മ തരുമോ എന്ന് നൈനിക ചോദിക്കുന്നുണ്ട്. നൈനികയെ ചേർത്തു പിടിച്ച് ഉമ്മ വയ്ക്കുന്ന രജനിയുടെ ദൃശ്യങ്ങൾ ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

Also Read
‘ഒറ്റമുറി വാടകവീട്ടിൽ ജീവിച്ച ചരിത്രമുണ്ടെനിക്ക്’;ഒരു കോടിയുടെ കാർ വാങ്ങിയത് ചിട്ടി പിടിച്ച്; ഇതൊന്നും കണ്ടാൽ വേദനിക്കില്ല; തുറന്നടിച്ച് ടിനി ടോം

ശരത് കുമാർ, രാധിക ശരത് കുമാർ, ഖുശ്ബു, ജീവ, ബോണി കപൂർ, ശങ്കർ, റോജ, പ്രഭുദേവ, സ്‌നേഹ, പ്രസന്ന, പൂർണിമ ഭാഗ്യരാജ് തുടങ്ങി നിരവധി താരങ്ങൾ ഈ പരിപാടിൽ പങ്കെടുത്തു. തനിക്ക് ഈ വേദിയിൽ ഏറ്റവും അധികം മിസ്സ് ചെയ്യുന്നത് അച്ഛനെയും ഭർത്താവിനെയും ആണെന്ന് മീന പറഞ്ഞു.

മീനയുടെ ഭർത്താവിൻറെ അകാല വിയോഗത്തെക്കുറിച്ച് സംസാരിച്ച് രജനീകാന്തും വികാരധീനനായിരുന്നു. അടുത്തിടെ ആയിരുന്നു ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടർന്ന് മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചത്. അടുത്തിടെ ആയിരുന്നു മീനയുടെ ഭർത്താവ് അന്തരിച്ചത്. കുറച്ചുവർഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് വിദ്യാസാഗർ ചികിത്സയിലായിരുന്നു.

Also Read
ആ നടിക്കൊപ്പം അഭിനയിക്കാൻ മോഹൻലാലിന് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു, പക്ഷെ സാധിച്ചില്ല, ഇനി നടക്കുകയുമില്ല

2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ബെംഗളൂരുവിൽ സോഫ്റ്റ് വെയർ രംഗത്തെ വ്യവസായിയായിരുന്നു വിദ്യാസാഗർ. ഇരുവരുടെയും മകൾ നൈനികയും അഭിനേത്രിയാണ്. തെറി എന്ന വിജയ് ചിത്രത്തിലൂടെ നൈനിക തെന്നിന്ത്യയിൽ ശ്രദ്ധേയവേഷം അവതരിപ്പിച്ചിരുന്നു.

അതേ സമയം ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന് അതിന് ശേഷം നിരവധി സിനിമകളിൽ അഭിനയിച്ച് താരം സിനിമയിൽ തന്റെ സ്ഥാനം നേടിയെടുക്കുകയായിരുന്നു. എല്ലാ തെന്നിന്ത്യൻ ഭാഷകളിലും സജീവമായ മീനയ്ക്ക് മലയാളത്തോട് പ്രത്യേക താല്പര്യം ഉണ്ടായിരുന്നു.

അതിന് കാരണം മീനയുടെ പിതാവ് തമിഴ്നാട് സ്വദേശിയും മാതാവ് കണ്ണൂർ സ്വദേശിനിയും ആയതിനാൽ ആയിരുന്നു. ബാലതാരമായി അഭിനയിച്ച് തിരക്ക് വർദ്ധിച്ചതോടെ എട്ടാം ക്ലാസിൽ പഠനം നിർത്തുകയും പിന്നീട് താരം സ്വകാര്യ കോച്ചിങ് സൗകര്യത്തോടെ പത്താം ക്ലാസ്സ് പഠനം പൂർത്തിയാക്കുകയും ആയിരുന്നു.

Also Read
ആദ്യം ബാക്കിൽ തട്ടുമ്പോൾ ബസിലെ തിരക്കാണെന്ന് കരുതും, പിന്നെ അറിയാൻ പറ്റുമല്ലോ; പ്രായമുള്ള ചേട്ടന്മാർക്കാണ് കൂടുതൽ ചൊറിച്ചിൽ; ദു ര നു ഭവം പറഞ്ഞ് ജാസ്മിൻ ജാഫർ

Advertisement