ആ നടിക്കൊപ്പം അഭിനയിക്കാൻ മോഹൻലാലിന് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു, പക്ഷെ സാധിച്ചില്ല, ഇനി നടക്കുകയുമില്ല

24254

നാൽപ്പതിൽ അധികം വർഷങ്ങളായി മലയാള സിനിമയിൽ വിസ്മയം തീർത്ത് നിറഞ്ഞു നിൽക്കുന്ന മോഹൻലാൽ മലയാളത്തിന്റെ താര രാജാവ് തന്നെയാണ്. ഇത്രയും കാലകത്തെ അഭിനയ ജീവിതത്തിൽ അദ്ദേഹത്തിനെ തേടി വരാത്ത പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഇല്ല എന്ന് തന്നെ പറയേണ്ടി വരും.

ഈ കാലയളവിൽ മോഹൻലാലിനൊപ്പം ഒരുപാട് നടിമാർ അഭിനയിച്ചിട്ടുണ്ട്. എന്നാൽ മോഹൻലാൽ തനിക്ക് ഒപ്പം അഭിനയിക്കണം എന്ന് ആഗ്രഹിച്ച ഒരു നടിയുണ്ട്. അദ്ദേഹത്തിന്റെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ആ താര സുന്ദരിയോടൊപ്പം ഒരു സിനിമ.

Advertisements

അന്തരിച്ച ബോളിവുഡ് താര സുന്ദരി ശ്രീദേവിയോടൊപ്പം ഒരു സിനിമയിലെങ്കിലും അഭിനയിക്കണം എന്നായിരുന്നു മോഹൻലാൽ വലിയ ആഗ്രഹങ്ങളിൽ ഒന്ന്. മോഹൻലാലിന്റെ ആ നടക്കാതെ പോയ സ്വപ്നത്തെ കുറിച്ചു നടി മേനക മുമ്പ് ഒരിക്കൽ പറഞ്ഞത് ഇങ്ങനെ.

Also Read
ആദ്യം ബാക്കിൽ തട്ടുമ്പോൾ ബസിലെ തിരക്കാണെന്ന് കരുതും, പിന്നെ അറിയാൻ പറ്റുമല്ലോ; പ്രായമുള്ള ചേട്ടന്മാർക്കാണ് കൂടുതൽ ചൊറിച്ചിൽ; ദു ര നു ഭവം പറഞ്ഞ് ജാസ്മിൻ ജാഫർ

എനിക്ക് ലാലേട്ടനൊപ്പം അഭിനയിച്ച സിനിമകളിൽ ഏറ്റവും ഇഷ്ടമുള്ളത് അപ്പുണ്ണി എന്ന ചിത്രമാണ്. ലാലേട്ടനെ ആ ചിത്രത്തിൽ കാണാനും വലിയ രസമാണ്. ഒരു മാഷിന്റെ കഥാപാത്രം ആയിരുന്നു അതിൽ. അതിൽ ഒരു ഗാന രംഗത്തിൽ ഞാനും ലാലേട്ടനും കൂടെ ഒരു വള്ളത്തിൽ യാത്ര ചെയുന്നത് ഷൂട്ട് ചെയ്യാൻ ഉണ്ടായിരുന്നു. അതിന്റെ റിഹേഴ്സലിനു ഇടെയാണ് ലാലേട്ടൻ എന്നോട് അത് പറയുന്നത്.

മേനക എനിക്ക് ഒരു വലിയ ആഗ്രഹമുണ്ട്. നടി ശ്രീദേവിയോടൊപ്പം ഒരു സിനിമയിൽ എങ്കിലും അഭിനയിക്കണം, അത് നടക്കുമോ. ഞാൻ പറഞ്ഞു അതിനെന്താ ചേട്ടാ അതൊക്കെ നടക്കും. പ്രിയൻ ചേട്ടൻ പിന്നിട് ഹിന്ദിയിൽ സിനിമകൾ ചെയ്തു, അപ്പോഴെല്ലാം ഞാൻ വിചാരിച്ചു ലാലേട്ടനെയും ശ്രീദേവിയെയും ഒരുമിച്ച് സ്‌ക്രീനിൽ കാണാൻ പറ്റുമെന്നു.

പക്ഷെ അത് നടക്കാതെ പോയി. ലാലേട്ടൻ ചിന്തിച്ച ഒരുപാട് കാര്യങ്ങൾ നടന്നിട്ടുണ്ട്. പക്ഷെ ഇത് നടക്കാത്തതിൽ എനിക്ക് അതിയായ വിഷമമുണ്ടെന്നും മേനക വെളിപ്പെടുത്തിയരുന്നു.

Also Read
‘ഒറ്റമുറി വാടകവീട്ടിൽ ജീവിച്ച ചരിത്രമുണ്ടെനിക്ക്’;ഒരു കോടിയുടെ കാർ വാങ്ങിയത് ചിട്ടി പിടിച്ച്; ഇതൊന്നും കണ്ടാൽ വേദനിക്കില്ല; തുറന്നടിച്ച് ടിനി ടോം

Advertisement