‘ഒറ്റമുറി വാടകവീട്ടിൽ ജീവിച്ച ചരിത്രമുണ്ടെനിക്ക്’;ഒരു കോടിയുടെ കാർ വാങ്ങിയത് ചിട്ടി പിടിച്ച്; ഇതൊന്നും കണ്ടാൽ വേദനിക്കില്ല; തുറന്നടിച്ച് ടിനി ടോം

2237

മലയാള സിനിമയിൽ മിമിക്രിയിലൂടെ സിനിമയിലെത്തിയ താരങ്ങൾ നിരവധിയാണ്. അങ്ങിനെ മിമിക്രിയിലൂടെ സിനിമയിലേക്ക് അരങ്ങേറിയ നടനാണ് ടിനി ടോം. ഇപ്പോൾ മലയാള സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് താരം. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ടിനി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചത്. മിനി സ്‌ക്രീനിലൂടെയാണ് താരത്തിന്റെ രംഗപ്രവേശം. പിന്നീടാണ് സിനിമയിലേക്കെത്തുന്നത്. ആദ്യ കാലങ്ങളിൽ മമ്മൂട്ടിയുടെ ഡ്യൂപ്പ് ആയി അഭിനയിച്ചിരുന്നത് ടിനി ടോം ആയിരുന്നു. മമ്മൂട്ടിയുമായുള്ള സൗഹൃദമാണ് പിന്നീട് ടിനിയെ സിനിമാ ലോകത്ത് സജീവമാക്കിയത്.

മമ്മൂട്ടിയെ പോലെ തന്നെ ടിനിയുടെയും വാഹനപ്രേമം പ്രശസ്തമാണ്. ടിനിയും വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ ഒട്ടും പിന്നിലല്ല. അടുത്തിടെ താരം ഒരു ആഡംബര വാഹനം സ്വന്തമാക്കിയത് വലിയ രീതിയിൽ ശ്രദ്ധേയമായിരുന്നു.

Advertisements

വാഹനങ്ങളോടുള്ള ഇഷ്ടം ടിനി മുമ്പും വ്യക്തമാക്കിയതാണ്. ഗ്യാസ് കയറ്റിയ മാരുതി 800ആയിരുന്നു ആദ്യം സ്വന്തമാക്കിയ വാഹനം. ഇന്ന് അദ്ദേഹത്തിന്റെ ഗ്യാരേജിൽ പജേറോ സ്പോട്ട്, ബിഎംഡബ്ല്യു ഫൈവ് സീരീസ്, ഹോണ്ട ബ്രിയോ തുടങ്ങിയ വാഹനങ്ങളാണുള്ളത്. കൂടാതെ അടുത്തിടെയാണ് വിലകൂടിയ മസ്താങ്ങ് ടിനിയുടെ ഗ്യാരേജിൽ എത്തി ചേർന്നത്.

ALSO READ- ഭാര്യ മരിച്ചതിന് ശേഷം തിയറ്ററിൽ പോയി ഒരു സിനിമയും കണ്ടിട്ടില്ല; പേര് പ്രശ്‌നമായതുകൊണ്ട് ‘സണ്ണി’ സിനിമ ഒഴിവാക്കി; ഉല്ലാസ് പന്തളം പറയുന്നു

താൻ എന്നും വാഹനങ്ങൾ സ്വന്തമാക്കിയാൽ നിരവധി മോശം വാർത്തകളും പരിഹാസങ്ങളും വരാറുണ്ടെന്ന് ടിനി തന്നെ പറയുന്നു. ഇതിനെ സംബന്ധിച്ച് താരം കൗമുദി ടിവിയിലെ അഭിമുഖത്തിൽ തുറന്നുപറയുന്നുമുണ്ട്.

തന്നെ കുറിച്ച്് ആരെന്തു തന്നെ പറഞ്ഞാലും അതൊന്നും തന്നെ ബാധിക്കില്ല. കാരണം ജീവിതത്തിൽ അത്രയും കഷ്ടപെട്ടിട്ടുള്ള ആളാണെന്നും സീറോയിൽ നിന്നും തുടങ്ങിയ ആളാണ് താനെന്നുമാണ് ടിനി ടോം പറയുന്നത്. താൻ ഒരു കാറെടുത്തപ്പോൾ ചിലർ വേദനിപ്പിക്കണം എന്നാഗ്രഹിച്ച് ചെയ്ത ചില കമന്റുകളുണ്ട്. ഇൻകം ടാക്‌സ് റെയ്ഡ് നടത്തണം എന്നൊക്കെയായിരുന്നു അത്.

ALSO READ- മകളുടെ ലോകത്ത് ദുഃഖിച്ച് ജീവിച്ച സിന്ധുവിന് അത് വലിയൊരു മാറ്റം ആയിരുന്നു; കാരണക്കാരൻ ഞാൻ തന്നെ; വെളിപ്പെടുത്തി ഭർത്താവ് മനു വർമ്മ

തനിക്ക് ഇതൊന്നും കണ്ടാൽ വേദനിക്കില്ല. താൻ ചിട്ടിയെല്ലാം പിടിച്ചാണ് ഒരു വണ്ടി എടുത്തത്. ഒരൊറ്റ മുറി വാടകവീട്ടിൽ ജീവിച്ച ഒരു ചരിത്രം പോലമുള്ള ആളാണ് താനെന്നും ടിനി പറയുന്നു.

tiny tom

‘ഒരു വീട് വേണം, വണ്ടി വേണം എന്നതെല്ലാം ഞാൻ അന്ന് കണ്ട സ്വപ്നങ്ങളാണ്. എന്റെ കഷ്ടപ്പാടും കഠിനാധ്വാനവും ഒന്ന് കൊണ്ട് മാത്രമാണ് ഞാൻ ഇതെല്ലം നേടിയത്.’

‘ഈശ്വരൻ നടത്തി തന്നു എന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ ജീവിതത്തിൽ നടന്നതെല്ലാം തന്നെ ഒരു മാജിക്കാണ്. ഞാനൊരു നടനായി മാറിയത് പോലും മാജിക്കാണ്’- എന്നും ടിനി ടോം പ്രതികരിച്ചു.

Advertisement