ഭാര്യ മരിച്ചതിന് ശേഷം തിയറ്ററിൽ പോയി ഒരു സിനിമയും കണ്ടിട്ടില്ല; പേര് പ്രശ്‌നമായതുകൊണ്ട് ‘സണ്ണി’ സിനിമ ഒഴിവാക്കി; ഉല്ലാസ് പന്തളം പറയുന്നു

900

മിമിക്രിയിലൂടെ വന്ന് നടനായി മാറിയ താരമാണ് ഉല്ലാസ് പന്തളം. ഭാര്യയുടെ മരണത്തെ തുടർന്ന് തകർന്ന അവസ്ഥയിലായിരുന്ന താരം വീണ്ടും തന്റെ ജോലി മേഖലയിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. അതേസമയം ജോലിയില്ലാതെ മുന്നോട്ട് പോകാൻ കഴിയാത്തത് കൊണ്ടാണ് വീണ്ടും ഞാൻ പരിപാടികളിൽ സജീവമാകുന്നതെന്നാണ് താരം പറഞ്ഞത്.

താൻ മുപ്പത്തിരണ്ട് വയസുവരെ കാര്യമായ പണിക്കൊന്നും പോകാത്ത ആളായിരുന്നു എന്നും ഉല്ലാസ് മുൻപ് വെളിപ്പെടുത്തിയിരുന്നു. അതുവരെ വിവാഹം വേണ്ടെന്ന നിലപാടിൽ ആയിരുന്നു. വിവാഹത്തിനോട് ഒരു ഒരു വിരുദ്ധ സമീപനമുണ്ടായത് സാമ്പത്തികമായ പ്രശ്നങ്ങൾ കാരണമായിരുന്നു.

Advertisements

തനിക്ക് സ്വന്തമായി ഒരു വീടോ വരുമാനമാർഗ്ഗമോ ഇല്ലാത്തിരുന്നു. വാടകവീട്ടിലെ ജീവിതം തന്നെ ആയിരുന്നു വിവാഹം വേണ്ട എന്ന നിലപാടെടുക്കാൻ കാരണമായത്. അന്നാകെ ഉണ്ടായിരുന്നത് നാല് സെന്റ് സ്ഥലം ആയിരുന്നു.

ALSO READ- മകളുടെ ലോകത്ത് ദുഃഖിച്ച് ജീവിച്ച സിന്ധുവിന് അത് വലിയൊരു മാറ്റം ആയിരുന്നു; കാരണക്കാരൻ ഞാൻ തന്നെ; വെളിപ്പെടുത്തി ഭർത്താവ് മനു വർമ്മ

വിവാഹം വേണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും താൻ ഉള്ളിൽ തന്നെ വച്ചു . പെണ്ണ് കാണാൻ ചെല്ലുമ്പോൾ വീടും വരുമാനവും ഒക്കെ പലരും ചോദിക്കും. അത് ഫേസ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ടുകൾ കൊണ്ടാണ് വിവാഹം വേണ്ടെന്നു വെച്ചത്.

ഇതിനിടയിൽ ഒന്ന് രണ്ടു പ്രണയങ്ങൾ ഉണ്ടായിരുന്നു. തേച്ചതായിരുന്നു അവർ. എന്തുകൊണ്ടാണ് പെൺകുട്ടികൾ തന്നെ തേച്ചത് എന്ന് അറിയില്ല. ആ രണ്ടു പ്രണയങ്ങളും പരാജയപ്പെട്ടു. പിന്നീട് ജീവിത പ്രാരാബ്ധങ്ങളുമൊക്കെയായി പോവുകയായിരുന്നു. ഇതിനിടയിൽ പ്രണയത്തെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. ഒരു പെണ്ണിനെ കണ്ടൊള്ളൂ. ആ പെണ്ണിനെ തന്നെ വിവാഹം കഴിച്ചെന്നാണ് ആശയെ കുറിച്ച് ഉല്ലാസ് പറയുന്നത്. കുഞ്ഞമ്മയുടെ ഭർത്താവ് വഴി വന്ന ആലോചനയാണ് വിവാഹത്തിൽ എത്തിയത്. എന്റെ സാഹചര്യങ്ങൾ എല്ലാം അറിഞ്ഞുകൊണ്ട് വന്ന ബന്ധം ആയിരുന്നു. എല്ലാം അവർക്ക് സമ്മതം ആയിരുന്നു അങ്ങനെയാണ് വിവാഹം നടന്നതെന്ന് താരം തുറന്നുപറഞ്ഞിരുന്നു.

ALSO READ- ആദ്യം ബാക്കിൽ തട്ടുമ്പോൾ ബസിലെ തിരക്കാണെന്ന് കരുതും, പിന്നെ അറിയാൻ പറ്റുമല്ലോ; പ്രായമുള്ള ചേട്ടന്മാർക്കാണ് കൂടുതൽ ചൊറിച്ചിൽ; ദു ര നു ഭവം പറഞ്ഞ് ജാസ്മിൻ ജാഫർ

ഇപ്പോഴിതാ ഭാര്യയുടെ മരണ ശേഷം വേദികളിൽ സജീവമായി തുടങ്ങിയിരിക്കുകയാണ് ഉല്ലാസ്. മക്കൾക്കും കുടുംബത്തിനും ഉപജീവനം തന്റ തൈാഴിൽ മാത്രമാണെന്ന് താരം പറയുന്നുണ്ട്.

തനിക്ക് എല്ലാവരോടും സൗഹൃദമാണെന്നും സിനിമയിലെ എല്ലാവരുമായി നല്ല സൗഹൃദം മുൻപോട്ട് കൊണ്ട് പോകുന്നുണ്ടെന്നും താരം പറയുന്നു. പക്ഷെ ഒരാളാണ് ഏറ്റവും അടുത്ത സുഹൃത്തെന്ന് തനിക്ക് പറയാൻ കഴിയില്ലെന്നും ഉല്ലാസ് വെളിപ്പെടുത്തി.. കാരണം എല്ലാവരും തനിക്ക് വളരെ വേണ്ടപെട്ടവരും പ്രിയപ്പെട്ടവരും ആണെന്നാണ് ഉല്ലാസ് പറയുന്നത്. അതേസമയം സിനിമ തിയറ്ററുകളിൽ പോയി പ്രതികരണം ചോദിക്കുന്നതിനോട് തനിക്ക് ഒട്ടും യോജിപ്പില്ലെന്നും ഉല്ലാസ് തുറന്നുപറയുന്നു.

ഓത് റിവ്യൂ വന്നാലും മികച്ച സിനിമകൾ എന്നും വിജയിക്കും എന്നാണ് തന്റെ അഭിപ്രായമെന്ന് ഉല്ലാസ് പറയുന്നു. തന്റെ ഭാര്യ മരിച്ചതിന് ശേഷം തിയറ്ററിൽ പോയി ഒരു സിനിമയും കണ്ടില്ലെന്നാണ് ഉല്ലാസ് വെളിപ്പെടുത്തുന്നത്.

കൂടാതെ, ചില സിനിമകളുടെ പേരുകൾ കുറച്ച് പ്രശ്‌നം ആണെന്നും ജയസൂര്യയുടെ സണ്ണി എന്ന സിനിമ താൻ അത്തരത്തിൽ ഒഴിവാക്കിയതാണ് എന്നും ഉല്ലാസ് പറഞ്ഞു. ആ പേര് കേട്ടപ്പോൾ സിനിമ കാണാൻ തോന്നിയില്ലെന്നും അതിൽ പുള്ളി മാത്രമാണ് അഭിനയിക്കുന്നതെന്നും ഉല്ലാസ് തുറന്നുപറയുന്നു.

Advertisement