മകളുടെ ലോകത്ത് ദുഃഖിച്ച് ജീവിച്ച സിന്ധുവിന് അത് വലിയൊരു മാറ്റം ആയിരുന്നു; കാരണക്കാരൻ ഞാൻ തന്നെ; വെളിപ്പെടുത്തി ഭർത്താവ് മനു വർമ്മ

741

തലയണ മന്ത്രം എന്ന ചിത്രത്തിന് ഇന്നും ആരാധകര്‍ നിരവധിയാണ്. ഉര്‍വശിയെ ഇംഗ്ലീഷ് പറഞ്ഞു ഞെട്ടിച്ചത് ഇപ്പോഴത്തെ സീരിയല്‍ താരം കൂടിയായ സിന്ധു വര്‍മയാണ്. ചിത്രത്തില്‍ ഉര്‍വശിയും ശ്രീനിവാസനും താമസിച്ചിരുന്ന കോളനിയിലെ ജോര്‍ജിന്റെയും ജിജിയുടെയും മകളായി സിന്ധു വര്‍മ്മയെത്തിയത്. സീരിയലിലൂടെയാണ് സിന്ധു മിനി സ്‌ക്രീന്‍ രംഗത്തേക്ക് എത്തുന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരം കൂടിയാണ് സിന്ധു വര്‍മ്മ.

അമ്മ വേഷങ്ങളില്‍ എത്തി തകര്‍പ്പന്‍ അഭിനയ പ്രകടനം കാഴ്ചവയ്ക്കുന്ന താരത്തിന് ആരാധകര്‍ ഏറെയാണ്. അതേ സമയം ബാലതാരമായി എത്തിയ താരം പിന്നീട് അഭിനയം മേഖലയില്‍ നിന്നും ഒരു ബ്രേക്ക് എടുക്കുകയും വിദ്യാഭ്യാസത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയായിരുന്നു. പഠനം എല്ലാം പൂര്‍ത്തിയാക്കി അധ്യാപികയായി ജോലി നോക്കുന്നതിനിടയിലാണ് വിവാഹം നടന്നത്.

Advertisements

പ്രശസ്ത ടെലിവിഷന്‍ താരം മനു വര്‍മ്മയാണ് സിന്ധു വര്‍മ യുടെ ഭര്‍ത്താവ്. നടന്‍ ജഗന്നാഥവര്‍മ്മയുടെ മകനാണ് മനു വര്‍മ. സിന്ധുവും മനുവും ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഒരു ടെലിഫിലിമില്‍ അഭിനയിച്ചു കൊണ്ടിരിക്കവേയാണ് ഇരുവരും പ്രണയത്തില്‍ ആകുന്നതും വിവാഹം കഴിക്കുന്നതും.

ALSO READ- ആദ്യം ബാക്കിൽ തട്ടുമ്പോൾ ബസിലെ തിരക്കാണെന്ന് കരുതും, പിന്നെ അറിയാൻ പറ്റുമല്ലോ; പ്രായമുള്ള ചേട്ടന്മാർക്കാണ് കൂടുതൽ ചൊറിച്ചിൽ; ദു ര നു ഭവം പറഞ്ഞ് ജാസ്മിൻ ജാഫർ

ഇപ്പോൾ എഷ്യാനൈറ്റിലെ ഹിറ്റ് സീരിയലായ സാന്ത്വനത്തിലെ സുധ അപ്പച്ചിയുടെ വേഷമാണ് താരം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിന്ധുവിന്റെ ഭർത്താവ് അഭിനയത്തിലേയ്ക്ക് നീണ്ട നാളുകൾക്ക് ശേഷം സിന്ധു മടങ്ങി എത്തിയ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ്. ഇതിന് പിന്നിൽ താനാണെന്നാണ് ഭർത്താവ് മനു വർമ്മ വെളിപ്പെടുത്തുന്നത്. തന്റെ ഭാര്യ ആയിട്ട് അഭിനയിക്കാനാണ് സിന്ധു വീണ്ടും അഭിനയലോകത്തേക്ക് എത്തിയതെന്നും സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ മനുവർമ്മ പറയുന്നു.

ഇരുവർക്കും രണ്ടു മക്കളാണ്. ഗിരിധർ വർമ്മ, ശ്രീ ഗൗരി എന്നിങ്ങനെയാണ് മക്കളുടെ പേര്. മകൾ സുഖമില്ലാത്ത കുട്ടിയാണ്. ‘മകളുടെ കാര്യം ഓർത്ത് ഏറെ വിഷമിച്ചിരുന്ന സിന്ധുവിന് റിലാക്‌സ് ആകട്ടെ എന്ന് കരുതിയാണ് ഞാൻ സിന്ധുവിനെ വീണ്ടും അഭിനയത്തിലേയ്ക്ക് എത്തിച്ചത്’.- മനു വർമ്മ പറയുന്നു.

ALSO READ- ഇന്ത്യൻ മാർക്കറ്റിൽ സ്ത്രീകൾ വിവാഹം കഴിക്കേണ്ടത് ഇരുപത് വയസിൽ; അതിലും കൂടുതൽ പോയാൽ കഷ്ടമാണ്; മമ്മൂട്ടി ഉപദേശിച്ചത് പറഞ്ഞ് നടി മോഹിനി

അന്ന് താൻ സ്വാമി വിവേകാനന്ദൻ എന്ന സീരിയൽ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അതിൽ തന്റെ പെയറായി അഭിനയിക്കുന്ന കുട്ടിക്ക് അസൗകര്യം ഉണ്ടായി. അങ്ങനെ ഇനിയാര് എന്ന ചോദ്യത്തിന് ഉത്തരം സിന്ധു ആയരുന്നു. അത് വിവേകാന്ദ പാറയിലാണ് ഷൂട്ട് ചെയ്തത്. സിനിമക്കാർ വിചാരിച്ചിട്ട് നടക്കാത്ത കാര്യമാണതെന്നുംട്രസ്റ്റുകാർ അങ്ങനെ വിട്ടു കൊടുക്കില്ല. ഇങ്ങനെയൊരു പ്രേമേയം ആയതുകൊണ്ടാണ് അവർ തന്നതെന്നും അദ്ദേഹം മനസ് തുറന്നു.

ആ സീരിയലിൽ തനിക്ക് ഒരു പ്രൊഫസറിന്റെ വേഷമായിരുന്നു. ഭാര്യക്കും അതേ വേഷമായിരുന്നു. അങ്ങനെ സിന്ധു വീണ്ടും അഭിനയത്തിലേയ്ക്ക് തിരിച്ചെത്തി. മകളുടെ ലോകത്ത് മാത്രം ദുഖിച്ച് ജീവിച്ച സിന്ധുവിന് അത് ഒരു മാറ്റം നൽകി. പിന്നീട് നിരവധി സീരിയലുകൾ സിന്ധുവിനെ തേടി എത്തുകയായിരുന്നു എന്നും താരം വെളിപ്പെടുത്തുന്നു.

മകൾക്ക് ഇപ്പോൾ പതിനാറ് വയസായി. അവൾ തനിയെ നിൽക്കുകയോ ഇരിക്കുകയോ നടക്കുകയോ ഒന്നും ചെയ്യില്ല. സംസാരിക്കാനും കഴിയില്ല. ജനിച്ചു ഒരു മാസത്തിന് ശേഷമാണ് മകളിൽ മാറ്റമുണ്ടായത്. തലച്ചോറിൽ ഫ്‌ലൂയിഡ് കെട്ടിക്കിടക്കുന്ന അസുഖമാണെന്നും അതാണ് ഈ ശാരീരികാവസ്ഥയ്ക്ക് കാരണമെന്നം മനു വർമ്മ പറഞ്ഞു.

Advertisement