ഇന്ത്യൻ മാർക്കറ്റിൽ സ്ത്രീകൾ വിവാഹം കഴിക്കേണ്ടത് ഇരുപത് വയസിൽ; അതിലും കൂടുതൽ പോയാൽ കഷ്ടമാണ്; മമ്മൂട്ടി ഉപദേശിച്ചത് പറഞ്ഞ് നടി മോഹിനി

254

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിയായിരുന്നു മോഹനി. തമിഴിലും തെലുങ്കിലും എല്ലാം ഗ്ലാമറസ്സ് വേഷങ്ങളിലും തിളങ്ങിയ മോഹിനി വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെയും മനം കവർന്ന നായികയാണ്. വിനീത് നായകനായി പുറത്തിറങ്ങിയ ഗസൽ എന്ന കമൽ ചിത്രത്തിലൂടെയാണ് മോഹിനി മലയാളത്തിൽ എത്തിയത്.

ഗസൽ ഹിറ്റായി മാറിയതിന് പിന്നാലെ പരിണയം, നാടോടി, പട്ടാഭിഷേകം, പഞ്ചാബി ഹൗസ് എന്ന് തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറി താരം. ഇപ്പോൾ അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ് മോഹിനി. വിവാഹ ശേഷം അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മോഹിനിയുടെ ജീവിതം ഇന്ന് വിശ്വാസത്തിന് കീഴ ട ങ്ങിയാണ്.

Advertisements

കോയമ്പത്തൂരിലെ ഒരു തമിഴ് ബ്രാഹ്‌മണ കുടുംബത്തിലാണ് മോഹിനിയുടെ ജനനം. മഹാലക്ഷ്മി എന്നാണു യഥാർത്ഥ പേര്. എന്നാൽ സിനിമയിൽ എത്തിയ ശേഷം പേര് മോഹിനി എന്നാക്കി മാറ്റി. തമിഴ് ഹിന്ദി കന്നഡ തെലുഗു മലയാളം ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. 2011ൽ കളക്ടർ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. വിവാഹശേഷം യുഎസിൽ സ്ഥിരതാമസമാക്കിയ മോഹിനി ഇപ്പോഴിതാ നടൻ മമ്മൂട്ടിയെ കുറിച്ച പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

ALSO READ- എഴുപത്തിയഞ്ച് ലക്ഷത്തോളം പലരും തരാനുണ്ട്; നമ്മളെ പറ്റിച്ചവരെല്ലാം കേമമന്മാർ; ഭർത്താവും രണ്ട് ആൺമക്കളും മരിച്ചു; അമ്മ മാത്രമാണ് ഉള്ളത്: കുളപ്പുള്ളി ലീല

തന്നെ ഇരുപത്തിയൊന്നാമത്തെ വയസിൽ വിവാഹം കഴിക്കാൻ ഉപദേശിച്ചത് മമ്മൂട്ടിയാണെന്ന് പറയുന്നു. മറവത്തൂർ കനവ് എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് മമ്മൂട്ടി തന്നോട് വിവാഹം കഴിക്കാൻ വൈകരുതെന്ന് പറഞ്ഞതെന്ന് താരം ഈയടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. ഇന്ത്യയിൽ സ്ത്രീകൾ വിവാഹം കഴിക്കേണ്ടത് ഇരുപത് വയസിലാണെന്നും അതിലും കൂടുതൽ പോയാൽ കഷ്ടമാണെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തുന്നു.

മമ്മൂക്ക ഒരു സീനിയർ നടൻമാത്രമല്ല. ഒരു ഫാമിലി മെമ്പറിനെ പോലെയാണ്. ചില സമയത്ത് നമ്മുടെ അടുത്ത് വന്നിരുന്ന് സീരിയസായിട്ട് സംസാരിക്കും. അദ്ദേഹത്തിന്റെ ഫാമിലിയെക്കുറിച്ചും അദ്ദേഹമാണ് വിവാഹം കഴിക്കണമെന്ന് എന്നെ ഉപദേശിച്ചത്. ആ സമയത്ത് വിവാഹത്തെക്കുറിച്ച് ഞാൻ ആലോചിക്കാനിരിക്കുന്ന സമയമായിരുന്നു. ഒരു 20,21 വയസ് ആയിരുന്നു. മറവത്തൂർ കനവ് എന്ന സിനിമ ചെയ്യുമ്പോൾ അടുത്ത് വന്നിരുന്നാണ് മമ്മൂക്ക ഉപദേശിച്ചതെന്നം മോഹിനി ഓർത്തെടുക്കുന്നു.

ALSO READ- കുടിച്ചു കരൾ നശിപ്പിച്ചയാൾക്ക് ഞാൻ കരൾ കൊടുക്കാനോ? അമൃത സുരേഷ് പൊട്ടിത്തെറിച്ചെന്ന് സോഷ്യൽമീഡിയ; മറുപടിയുമായി അഭിരാമി സുരേഷ്

തനിക്ക് 21 വയസായെന്ന് മമ്മൂക്കയോട് പറഞ്ഞപ്പോൾ എന്നാൽ പോയി കല്യാണം കഴിക്കെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്ന് മോഹിനി പറയുന്നു.

താൻ ഇങ്ങനെ അഭിനയിച്ച് മാത്രം നടക്കേണ്ട. കുടുംബജീവിതം വളരെ പ്രധാനപ്പെട്ടതാണ്. പട്ടെന്ന് കല്യാണം കഴിക്കണം. അതും നല്ലൊരു വ്യക്തിയെ തന്നെ കഴിക്കണം. ഇതൊക്കെ അദ്ദേഹം പറഞ്ഞപ്പോഴാണ് സീരിയസായിട്ട് ആലോചിച്ച് തുടങ്ങിയത്. അദ്ദേഹം തനിക്ക് യാഥാർത്ഥ്യം കാണിച്ചു തന്നെന്നും മോഹിനി പറയുന്നു.

‘മോഹിനിക്ക് ഇപ്പോൾ മാർക്കറ്റ് ഉണ്ട്. 21 വയസാണ്, ചെറുപ്പമാണ്. മുപ്പത് വയസ് വരെ മോഹിനിക്ക് അവസരങ്ങൾ കിട്ടും. മുപ്പത് വയസ് കഴിഞ്ഞാൽ എന്ത് ചെയ്യും. ഇന്ത്യൻ മാർക്കറ്റിൽ സ്ത്രീകൾ വിവാഹം കഴിക്കുന്നത് ഇരുപത് വയസിലാണ്. അതിലും കൂടുതൽ പോയാൽ കഷ്ടമല്ലൈ. അന്നത്തെ കാലത്തിന് പകരം ഇന്നായിരുന്നെങ്കിൽ ഒരു മുപ്പത് വയസിലായിരുന്നു ഞാൻ വിവാഹം കഴിക്കുക,’- എന്നും മോഹിനി പതുറന്നുപരയുന്നു.

Advertisement