ആദ്യം ബാക്കിൽ തട്ടുമ്പോൾ ബസിലെ തിരക്കാണെന്ന് കരുതും, പിന്നെ അറിയാൻ പറ്റുമല്ലോ; പ്രായമുള്ള ചേട്ടന്മാർക്കാണ് കൂടുതൽ ചൊറിച്ചിൽ; ദു ര നു ഭവം പറഞ്ഞ് ജാസ്മിൻ ജാഫർ

879

ചെറിയ കാലയളവുകൊണ്ടുതന്നെ ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച വ്‌ലോഗറും സോഷ്യൽമീഡിയ ഇൻഫ്‌ലുവൻസറുമാണ് ജാസ്മിൻ ജാഫർ. താരത്തിന്റെ ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകൾക്കും റീൽസുകൾക്കും എല്ലാം വലിയ രീതിയിലുള്ള സ്വീകാര്യതയാണ് യുവാക്കൾക്കിടയിലുള്ളത്.

സന്തോഷകരമായ കാര്യങ്ങൾ മാത്രമല്ല തന്റെ ജീവിതത്തിൽ സംഭവിച്ച ദു ര നുഭവങ്ങളും പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ ഇപ്പോൾ. സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ പോലും സുര ക്ഷിതരല്ലെന്നാണ് ജാസ്മന്റെ അനുഭവത്തിലൂടെ വ്യക്തമാകുന്നത്.

Advertisements

ഒരു ബസ് യാത്രയ്ക്കിടെ തനിക്ക് നേരെയുണ്ടായ മോശം പെരുമാറ്റമാണ് താരം വെളിപ്പെടുത്തുന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ജാസ്മിന്റെ വാക്കുകൾ. ബസ് യാത്രയ്ക്കിടെ മോശം സ്പർശങ്ങൾ തനിക്ക് നേരെ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ താൻ മിണ്ടാതിരിക്കില്ല ശക്തമായി തന്നെ പ്ര തി കരിക്കാറുമുണ്ടെന്നാണ് ജാസ്മിൻ പറയുന്നത്.

ALSO READ- ഇന്ത്യൻ മാർക്കറ്റിൽ സ്ത്രീകൾ വിവാഹം കഴിക്കേണ്ടത് ഇരുപത് വയസിൽ; അതിലും കൂടുതൽ പോയാൽ കഷ്ടമാണ്; മമ്മൂട്ടി ഉപദേശിച്ചത് പറഞ്ഞ് നടി മോഹിനി

തന്റെ അനുഭവത്തിൽ കൂടുതലും പ്രായം ചെന്നവർക്കാണ് ഇത്തരത്തിലുള്ള മോശം സ്വഭാവങ്ങൾ കൂടുതൽ ഉള്ളതെന്നും ജാസ്മിൻ ജാഫർ പറയുന്നു. ഈ ബസിൽ ഒക്കെ കേറുമ്പോൾ എന്തെങ്കിലും തോണ്ടലൊക്കെ ഉണ്ടാകും. ഒരുങ്ങിയാലും ഇല്ലെങ്കിലും അത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വരമെന്നും അത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ജാസ്മിൻ പറയുന്നു.

‘ഞാൻ തിരിച്ച് നന്നായിട്ട് പറയും. അതിന്റെ പേരിൽ ഞാൻ ട്രോമയിലൊന്നും പോവില്ല തിരിച്ച് നന്നായി പറഞ്ഞിട്ടേ വരുകയുള്ളൂ.’- എന്നാണ് ജാസ്മിന്റെ വാക്കുകൾ.

JASMIN 5

ഒരു ദിവസം കോളേജിൽ പോയി വരുമ്പോൾ ബസിൽ ഭയങ്കര തിരക്കായിരുന്നു. അപ്പോൾ നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങികൊണ്ടിരിക്കുമല്ലോ. തനിക്ക് തോന്നുന്നത് ഈ പ്രായമുള്ള ചേട്ടന്മാർക്കാണ് ചൊറിച്ചിൽ കൂടുതൽ. ആദ്യം ബാക്കിൽ തട്ടുമ്പോൾ നമ്മൾ വിചാരിക്കും ബസിന്റെ തിരക്കാണെന്ന്. പക്ഷെ പിന്നെയും മനപൂർവം തട്ടുമ്പോൾ നമുക്ക് അറിയാൻ പറ്റുമല്ലോയെന്നും ജാസ്മിൻ പറയുന്നു.

ALSO READ- എഴുപത്തിയഞ്ച് ലക്ഷത്തോളം പലരും തരാനുണ്ട്; നമ്മളെ പറ്റിച്ചവരെല്ലാം കേമമന്മാർ; ഭർത്താവും രണ്ട് ആൺമക്കളും മരിച്ചു; അമ്മ മാത്രമാണ് ഉള്ളത്: കുളപ്പുള്ളി ലീല

അങ്ങനെ ഉണ്ടായപ്പോൾ ആലോചിച്ച് നിൽക്കാതെ തിരിഞ്ഞ് നിന്ന് നല്ലോണം തെറി പറഞ്ഞു. എന്തൊക്കെയാണ് പറഞ്ഞതെന്ന് ഓർമയില്ല. അത്രയും തെറിയാണ് പറഞ്ഞത്. അതോടെ അടുത്ത സ്റ്റോപ്പിൽ തന്നെ ആ ചേട്ടൻ ഇറങ്ങി പോയെന്നും ജാസ്മിൻ പറയുന്നു.

എന്നാൽ അതിന് ശേഷം ഏതൊക്കെയോ കുറച്ച് കോളേജ് പിള്ളേര് അടുത്ത് വന്ന് ചൊറിയാൻ നോക്കി. മാറി നിൽക്ക്, ഇനി എന്തെങ്കിലും തൊട്ടു പോയിട്ട് മതി പറയാൻ എന്നുള്ള രീതിയിൽ പറഞ്ഞു കൊണ്ടിരുന്നു. അവർക്ക് നമ്മുടെ അവസ്ഥ മനസിലാവണമെങ്കിൽ ഇതുപോലെ പെങ്ങൾക്കോ അല്ലെങ്കിൽ അവരുടെ അടുത്ത ആർക്കെങ്കിലും വരണം. പെങ്ങൾക്കോ അമ്മക്കോ ഈ അവസ്ഥ വരുമ്പോൾ മനസിലാകുമെന്ന് പറഞ്ഞാണ് താൻ ആ ബസിൽ നിന്നും ഇറങ്ങിയതെന്ന് ജാസ്മിൻ ജാഫർ വെളിപ്പെടുത്തി.

Advertisement