തന്നെ അന്ന് കണക്കറ്റ് പരിഹസിച്ച ശ്രീനിവാസന് മോഹൻലാൽ നൽകിയ അമ്പരപ്പിക്കുന്ന മറുപടി ഇങ്ങനെ

3499

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകൻ ആക്കി റോഷൻ ആൻഡ്രൂസ് ഒരുക്കിയ സിനിമ ആയിരുന്നു ഉദയനാണ് താരം. നടൻ ശ്രീനിവാസനും ഉദയനാണ് താരത്തിൽ രാജപ്പൻ തെങ്ങുമൂട് എന്ന ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

അതേ സമയം ഉദയനാണ് താരത്തിന് ശേഷം രാജപ്പൻ തെങ്ങുമൂടിനെ ചുറ്റിപ്പറ്റിയുള്ള കഥയുമായി പത്മശ്രീ സരോജ് കുമാർ എന്ന പേരിൽ ഒരു ചിത്രം ഇറങ്ങിയിരുന്നു. എന്നാൽ ഈ ശ്രീനിവാസൻ ചിത്രം സൂപ്പർ താരം മോഹൻലാലിനെ കണക്കറ്റ് പരിഹസിച്ച ചിത്രമായിരുന്നുവെന്ന് അന്നത്തെ കാലത്ത് പൊതുവേ ആക്ഷേപം ഉണ്ടായിരുന്നു.

Advertisements

മോഹൻലാൽ ആരാധകർ ശ്രീനിവാസന് എതിരെ തിരിയുകയും ചെയ്ത വിവാദ ചിത്രമായിരുന്നു ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗം എന്ന പേരിൽ എത്തിയ പത്മശ്രീ സരോജ് കുമാർ. കേണൽ പദവിയും, ആനക്കൊമ്പും ഉൾപ്പടെയുള്ള ലാൽ വിഷയങ്ങൾ ആക്ഷേപ ഹാസ്യമെന്ന നിലയിൽ ശ്രീനിവാസൻ തന്റെ ചിത്രത്തിലൂടെ പരാമർശിച്ചിരുന്നു.

Also Read
എനിക്കൊരു ഉമ്മ തരോ അങ്കിൾ എന്ന് രജനീകാന്തിനോട് മീനയുടെ മകൾ, ചേർത്തു നിർത്തി കെട്ടിപ്പിടിച്ച് ഉമ്മകൊടുത്ത് തലൈവർ, കണ്ണുനിറഞ്ഞ് ആരാധകർ

എന്നാൽ ഈ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് മുമ്പ് ഒരിക്കൽ ഒരു അഭിമുഖ പരിപാടിയിൽ മോഹൻലാൽ പറയുന്നത് ഇങ്ങനെ. ഞാൻ ഇതൊന്നും ശ്രീനിവാസനുമായി സംസാരിച്ചിട്ടില്ല, എന്നെക്കുറിച്ചല്ല ശ്രീനിവാസൻ അതിൽ പറഞ്ഞരിക്കുന്നതെന്ന് എനിക്ക് തോന്നിയാൽ പിന്നെ എന്താണ് പ്രശ്നം.

എന്നെ സ്നേഹിക്കുന്നവർ ചിലപ്പോൾ അദ്ദേഹത്തോട് ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടാകാം, അദ്ദേഹം തന്നെ ഒരു പരിപാടിയിൽ ഇതിനെക്കുറിച്ച് പറഞ്ഞത്, മോഹൻലാലിനെ നേരിൽ കാണുമ്പോൾ ഇതിലും കളിയാക്കാറ് ഉണ്ടെന്നായിരുന്നു.

അതേ സമയം നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീനിവാസൻ വീണ്ടും മോഹൻലാലുമായി ഒന്നിക്കുന്നു എന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. ഒരു കാലത്തെ സൂപ്പർഹിറ്റ് കൂട്ടുകെട്ടായ മോഹൻലാൽ ശ്രീനീവാസൻ സത്യൻ അന്തിക്കാട് ടീം ആണ് വീണ്ടും ഒന്നിക്കുന്നതെന്നാണ് വാർത്തകൾ പുറത്തു വന്നിരുന്നത്. എന്നാൽ ഇതിനിടയിൽ ശ്രീനിവാസൻ രോഗ ബാധിതനായത് ഈ ചിത്രത്തെ ബാധിച്ചു എന്നാണ് അറിയുന്നത്.

Also Read
ആ നടിക്കൊപ്പം അഭിനയിക്കാൻ മോഹൻലാലിന് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു, പക്ഷെ സാധിച്ചില്ല, ഇനി നടക്കുകയുമില്ല

Advertisement