ഒത്തിരി സഹിച്ചു, ക്ഷമിച്ചു, ആദ്യ ഭര്‍ത്താവിനെ പിന്നെ കണ്ടിട്ടേയില്ല, നല്ലൊരു കുടുംബജീവിതം ആഗ്രഹിച്ചിരുന്നുവെന്ന് മനസ്സുതുറന്ന് ശ്രീലയ

6736

മലയാളികള്‍ക്ക് ഏറെ സൂപരിചിതയായ സിനിമാ സീരിയല്‍ താരങ്ങളാണ് നടിമാരായ ശ്രുതി ലക്ഷ്മിയും സഹോദരി ശ്രീലയയും. സിനിമയിലും ടെലിവിഷനിലും ആയി നിറഞ്ഞ് നില്‍ക്കുന്ന താരസുന്ദരിമാരാണ് ഇരുവരും. അമ്മയ്ക്ക് പിന്നാലെയാണ് ഇരുവരും അഭിനയ ലോകത്തേക്ക് ചേക്കേറിയത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് ശ്രീലയ. നേഴ്‌സിങ് ജോലി ഉപേക്ഷിച്ചായിരുന്നു ശ്രീലയ അഭിനയമേഖലയിലേക്ക് എത്തിയത്. അമ്മയ്ക്കും സഹോദരിയ്ക്കും പിന്നാലെയായുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.

Advertisements

2017 ല്‍ ആയിരുന്നു താരത്തിന്റെ ആദ്യ വിവാഹം പക്ഷേ അധികകാലം അത് നീണ്ട് നിന്നില്ല. ആ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് താരം രണ്ടാമത് റോബിനെ വിവാഹം കഴിയ്ക്കുന്നത്. ഇപ്പോള്‍ സന്തോഷകരമായ കുടുംബ ജീവിതം നയിയ്ക്കുകയാണ് താരം.

Also Read: തന്നെ അന്ന് കണക്കറ്റ് പരിഹസിച്ച ശ്രീനിവാസന് മോഹൻലാൽ നൽകിയ അമ്പരപ്പിക്കുന്ന മറുപടി ഇങ്ങനെ

ഇപ്പോഴിതാ ആദ്യ വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് ശ്രീലയ. തനിക്ക് വല്ലാത്ത ഒരു അനുഭവമാണ് ഈ വിവാഹജീവിതം സമ്മാനിച്ചതെന്നും വെറും രണ്ട് വര്‍ഷം മാത്രമേ ബന്ധം നീണ്ടുനിന്നുള്ളൂവെന്നും എല്ലാം വിധിയാണെന്നും ശ്രീലയ പറയുന്നു.

മാട്രിമോണിയല്‍ വഴി വന്ന ആലോചനയായിരുന്നു. എന്നാല്‍ തനിക്ക് പൊരുത്തപ്പെടാന്‍ പറ്റാത്ത ജീവിതമായിരുന്നുവെന്നും ഒത്തിരി സഹിക്കുകയും ക്ഷമിക്കുകയും ചെയ്തുവെന്നും ഒത്തിരി പ്രതീക്ഷയോടെയായിരുന്നു ആ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Also Read: ആ നടിക്കൊപ്പം അഭിനയിക്കാൻ മോഹൻലാലിന് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു, പക്ഷെ സാധിച്ചില്ല, ഇനി നടക്കുകയുമില്ല

നല്ലൊരു കുടുംബം താന്‍ ആഗ്രഹിച്ചിരുന്നു. രണ്ടാം വിവാഹത്തെ കുറിച്ച് ആലോചിച്ചപ്പോള്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്നാണ് മനസ്സില്‍ തോന്നിയതെന്നും എന്നാല്‍ രണ്ടും കല്‍പ്പിച്ച് രണ്ടാം വിവാഹം ചെയ്തുവെന്നും മാട്രിമോണിയില്‍ വഴി റോബിനെ കണ്ടുമുട്ടിയെന്നും ശ്രീലയ കൂ്ട്ടിച്ചേര്‍ത്തു.

ബഹ്‌റൈനില്‍ ജനിച്ച് വളര്‍ന്ന റോബിന്‍ ഇന്‍ഷുറന്‍സ് ഏജന്റായി ജോലി ചെയ്യുകയാണ്. നാടുമായി വല്യ ബന്ധമൊന്നുമില്ലെന്നും താന്‍ അഭിനയിക്കുന്നതിലും പുള്ളിക്കാരന് വിരോധമില്ലെന്നും എന്നാല്‍ ഇന്റിമേറ്റ് സീനുകളില്‍ ഒക്കെ പുള്ളി എങ്ങനെ പ്രതികരികിക്കുമെന്ന് അറിയില്ലെന്നും താരം പറയുന്നു.

Advertisement