നടി സുഹാസിനിയുമായി അന്ന് പ്രണയ ഗോസിപ്പിൽ പെട്ടപ്പോൾ മമ്മൂട്ടി ചെയ്തത് ഇങ്ങനെ

8656

മലയാള സിനിമയിൽ എൺപതുകളിലെ ഹിറ്റ് ജോഡികളായിരുന്നു സൂപ്പർതാരം മമ്മൂട്ടിയും സുഹാസിനിയും. അക്കാലത്ത് സിനിമാ മാസികകളുടെ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്ന താരങ്ങളായിരുന്നു ഇരുവരും. സുഹാസിനിയുടെ ആദ്യമലയാള സിനിമയായ കൂടെവിടെയിലെ നായകൻ മമ്മൂട്ടി ആയിരുന്നു.

പിന്നീട് അക്ഷരങ്ങൾ, എന്റെ ഉപാസന, കഥ ഇതുവരെ, പ്രണാമം, രാക്കുയിലിൻ രാഗസദസിൽ എന്നീ ചിത്രങ്ങളിൽ തുടർച്ചയായി ഇവർ ഒന്നിച്ചഭിനയിച്ചു. മലയാള സിനിമയിൽ സുഹാസിനിയുടെ നായകനായി ഏറ്റവും കൂടുതൽ അഭിനയിച്ചത് മമ്മൂട്ടിയാണ്.

Advertisements

ഒരുമിച്ച് ഒന്നിൽ കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചാൽ ഗോസിപ്പുകൾ വരുന്നത് സ്വാഭാവികം. എന്നാൽ മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരിൽ ഗോസിപ്പ് ഇറങ്ങാൻ കാരണം അതല്ല. കാർട്ടൂണിസ്റ്റായ യേശുദാസ് തന്റെ മാഗസിനിൽ ഇരുവരുടെയും സൗഹൃദത്തെ കുറിച്ച് എഴുതിയത് ആയിരുന്നു ആ ഗോസിപ്പുകൾക്ക് കാരണം ആയത്.

Also Read
തന്നെ അന്ന് കണക്കറ്റ് പരിഹസിച്ച ശ്രീനിവാസന് മോഹൻലാൽ നൽകിയ അമ്പരപ്പിക്കുന്ന മറുപടി ഇങ്ങനെ

പിന്നീട് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആ ഗോസിപ്പ് വന്ന വഴിയും അതിനെ മമ്മൂട്ടി നേരിട്ടതിനെ കുറിച്ചും കാർട്ടൂണിസ്റ്റ് യേശുദാസ് പറഞ്ഞിരുന്നു. നടി സുഹാസിനിയും മമ്മൂട്ടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. മമ്മൂട്ടിയ്ക്ക് പായസം വളരെ ഇഷ്ടമായിരുന്നു.

ഒരു ദിവസം സുഹാസിനി മമ്മൂട്ടിയ്ക്ക് ഇഷ്ടമുള്ള പായസം ഉണ്ടാക്കി കൊടുത്തു. യേശുദാസ് ഇക്കാര്യം തന്റെ മാഗസിനിൽ എഴുതി. വായിച്ചു വന്നപ്പോൾ ഇരുവരും തമ്മിൽ ആവശ്യത്തിൽ കവിഞ്ഞ അടുപ്പമുള്ളതായി വാർത്ത പരന്നു. ഇതാണ് സത്യാവസ്ഥയെന്നു അദ്ദേഹം പറയുന്നു.

എന്നാൽ ഈ ഗോസിപ്പിൽ നിന്നും രക്ഷപ്പെടാൻ മമ്മൂട്ടി പിന്നീടുള്ള ഷൂട്ടിങ്ങ് സെറ്റുകളിലേക്ക് ഭാര്യ സുൽഫത്തിനെ തന്റെ കൂടെ കൂട്ടാൻ തുടങ്ങിയെന്നു യേശുദാസ് പറയുന്നു. 1987 ൽ പുറത്തിറങ്ങിയ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും സുഹാസിനിയും ഒടുവിൽ ഒന്നിച്ചഭിനയിച്ചത്.

പിന്നീട് സൂപ്പർ സംവിധായകൻ മണിരത്‌നത്തെ വിവാഹം കഴുച്ച് കുടുംബിനിയായി സുഹാസിനി മാറിയ എന്നാൽ പിന്നണിയിൽ മണിരത്‌നത്തിന് സഹായിയായി തിരിച്ചുവന്ന സുഹാസിനി നമ്മൾ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് വീണ്ടും എത്തി. ഇപ്പോഴും ശക്തമായ വേഷങ്ങളുമായി തെന്നിന്ത്യൻ സിനിമയിൽ സജീവമാണ് സുഹാസിനി.

Also Read
ആ നടിക്കൊപ്പം അഭിനയിക്കാൻ മോഹൻലാലിന് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു, പക്ഷെ സാധിച്ചില്ല, ഇനി നടക്കുകയുമില്ല

Advertisement