ഞങ്ങള് മോളെ കാണാന്‍ അങ്ങോട്ട് വരാം, കുഞ്ഞാരാധികയെ കാണാന്‍ വീട്ടിലെത്തി കാവ്യയും ദിലീപും, സഫലമായത് ദുര്‍ഗപ്രിയയുടെ മൂന്നുവയസ്സുമുതലുള്ള ആഗ്രഹം

340

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികള്‍ ആണ് നടന്‍ ദിലീപും ഭാര്യയും മുന്‍ നായിക നടിയായ കാവ്യാ മധവനും. നിരവധി സിനിമകളില്‍ ജോഡികളായി അഭിനയിച്ചിട്ടുള്ള ഇവര്‍ ഇവരുടെ രണ്ടു പേരുടേയും ജീവിതത്തിന്റെ ഒരു പ്രത്യേകഘട്ടത്തില്‍ ഇനി ഒന്നിച്ച് ജീവിക്കാം എന്ന് തീരുമാനിക്കുക ആയിരുന്നു.

രണ്ടു പേരുടേയും രണ്ടാം വിവാഹം ആയിരുന്നു. അതേ സമയം ഏറ്റവും കൂടുതല്‍ വിവാദങ്ങളില്‍ ഇടം പിടിച്ച താര ദമ്പതികളും ഇവര്‍ തന്നെയാണ്. വിവാഹത്തിന് മുന്‍പ് തന്നെ ഇവര്‍ പല തവണയായി വിവാഹിതരായി എന്ന് സൈബര്‍ ലോകം പ്രഖ്യാപിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ തന്നെ വിവാഹ മോചിതര്‍ ആകുമെന്ന് വരെ പറഞ്ഞവരും ഉണ്ടായിരുന്നു.

Advertisements

പക്ഷേ ഇരുവരും ഇപ്പോള്‍ രണ്ടു മക്കളുമായി സുഖമായി ജീവിക്കുകയാണ്. ദിലീപും ആയുള്ള വിവാഹ ശേഷം കാവ്യാ മാധവന്‍ അഭിനയരംഗത്ത് നിന്നും വിട്ടുനില്‍ക്കുകയാണ്. ദിലീപ് അഭിനയത്തിന് പുറമെ നിര്‍മ്മാണ രംഗത്തും സജീവമാണ് ഇപ്പോള്‍. ദിലീപും കാവ്യ മാധവനും 2016 നവംബര്‍ 25നായിരുന്നു വിവാഹിതരായത്.

Also Read: എനിക്ക് വൃക്ക രോഗം, ഈ അവസ്ഥയ്ക്ക് കാരണം സഹോദരന്‍, സ്ലോ പോയിസണ്‍ നല്‍കി എന്നെ രോഗിയാക്കി, വെളിപ്പെടുത്തലുമായി നടന്‍ പൊന്നമ്പലം

ഇപ്പോഴിതാ തങ്ങളെ ആരാധിക്കുന്ന ഒരു കുഞ്ഞാരാധികയെ കാണാന്‍ എത്തിയ കാവ്യയുടെയും ദിലീപിന്റെയും വിശേഷങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ദുര്‍ഗപ്രിയ എന്നാണ് ആ കുഞ്ഞാരാധികയുടെ പേര്. മെനിഞ്ചോമൈലേസ്യ എന്ന രോഗം ബാധിച്ച് നടക്കാനോ ഇരിക്കാനോ കഴിയാതെ വീല്‍ച്ചെയറിലാണ് കുട്ടി.

ദുര്‍ഗപ്രിയയ്ക്ക് തങ്ങളെ കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിഞ്ഞതോടെ ദിലീപിന്റെ മറുപടി എത്തി. മോള് എവിടെയാണെങ്കിലും തങ്ങള്‍ അങ്ങോട്ട് വന്ന് കാണാമെന്നും മോള് ഇങ്ങോട്ട് വരേണ്ട എന്നും ദിലീപ് പറഞ്ഞു. മൂന്നുവയസ്സുമുതലേയുള്ള ദുര്‍ഗപ്രിയയുടെ ആഗ്രഹമായിരുന്നു ദിലീപിനെ കാണണം എന്നുള്ളത്. അങ്ങനെ കുട്ടിയെ കാണാന്‍ ദിലീപും കാവ്യയും വീട്ടിലെത്തി.

Also Read; നടി സുഹാസിനിയുമായി അന്ന് പ്രണയ ഗോസിപ്പിൽ പെട്ടപ്പോൾ മമ്മൂട്ടി ചെയ്തത് ഇങ്ങനെ

ഈ മകള്‍ തങ്ങളുടേത് കൂടിയാണെന്നും മകളുടെ ആത്മാര്‍ത്ഥമായ ആഗ്രഹം ദൈവം സാധിച്ച് കൊടുത്തുവെന്നും കുട്ടിയെ കണ്ടതിന് പിന്നാലെ കാവ്യ പറഞ്ഞു. ഇതുകേട്ട് കുട്ടിയുടെ അമ്മയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

Advertisement