ആ ഹിറ്റ് ചിത്രത്തിലെ നായിക ആവേണ്ടിയിരുന്നത് ഞാന്‍, ഉപേക്ഷിച്ചത് ഈ കാരണം കൊണ്ട്, മനസ്സ് തുറന്ന് ഐശ്വര്യ റായ്

266

ലോകസുന്ദരി പട്ടം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ ഐശ്വര്യ റായ് പിന്നീട് ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായി മാറിയിരുന്നു. ഒരു തമിഴ് ചിത്രത്തിലൂടെ ആയിരുന്നു ഐശ്വര്യ റായിയൂടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. അതും മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ നായികയായി.

Advertisements

മണിരത്‌നം സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ഇരുവര്‍ ആയിരുന്നു ഐശ്വര്യ റായിയൂടെ അരങ്ങേറ്റചിത്രം. പിന്നീട് ബോളിവുഡില്‍ സ്ഥിര സാന്നിധ്യമായി മാറിയ ഐശ്വര്യ നിരവധി ഹിറ്റുകളിലെ നായികയായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ താരചക്രവര്‍ത്തിമാരായ മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പം താരം അഭിനയിച്ചിട്ടുണ്ട്.

Also Read: പ്രായമായ അമ്മയെയും ചേര്‍ത്തുപിടിച്ച് ഇനി വാടക വീടുകളില്‍ കയറേണ്ട, മായയ്ക്ക് സ്‌നേഹ തണലൊരുക്കി സീമ ജി നായര്‍

രണ്ടും തമിഴ് ചിത്രങ്ങള്‍ ആയിരുന്നു. കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ ആയിരുന്നു താരത്തിന്റെ മമ്മൂട്ടി ചിത്രം. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ അഭിഷേക് ബച്ചനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു താരം. ആരാധ്യ എന്ന ഒരു മകളും ഐശ്വര്യയ്ക്ക് ഉണ്ട്.

ഇപ്പോഴിതാ താന്‍ ഉപേക്ഷിച്ച ഒരു ഹിറ്റ് ചിത്രത്തെക്കുറിച്ച് ഐശ്വര്യ പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. കുച് കുച് ഹോത്താ ഹേ എന്ന ഹിറ്റ് ചിത്രത്തെക്കുറിച്ചായിരുന്നു ഐശ്വര്യ പറഞ്ഞത്. ഷാരൂഖ് ഖാനും കാജോലും റാണി മുഖര്‍ജിയും തകര്‍ത്തഭിനയിച്ച ഈ ചിത്രത്തിലെ റാണി മുഖര്‍ജിയുടെ കഥാപാത്രത്തെയായിരുന്നു ഐശ്വര്യ അഭിനയിക്കേണ്ടിയിരുന്നത്.

Also Read: പെട്ടെന്നാണ് ദേഷ്യം വരുന്നത്, അതെനിക്ക് ഇഷ്ടമല്ല, പിന്നെ സാറെ എന്നുള്ള വിളിയും, വിവാഹശേഷം ഗൗരിയെ കുറിച്ച് മനോജ് പറയുന്നു

സംവിധായകന്‍ കരണ്‍ ജോഹര്‍ ഈ അവസരവുമായി സമീപിച്ചപ്പോള്‍ ഐശ്വര്യ നിരസിക്കുകയായിരുന്നു. മറ്റ് ചിത്രങ്ങളുള്ളത് കൊണ്ടായിരുന്നു താന്‍ ഈ കഥാപാത്രം വേണ്ടന്നുവെച്ചതെന്നും ആ ചിത്രം കാജോളിന്റെതാണെന്നും താന്‍ അതില്‍ അഭിനയിച്ചിരുന്നെങ്കില്‍ മോശം അഭിനയമെന്ന വിമര്‍ശനം കേള്‍ക്കേണ്ടി വന്നേനെ എന്നും ഐശ്വര്യ പറയുന്നു.

Advertisement