വാക്കുകള്‍ക്കതീതമായി നിന്നെ സ്‌നേഹിക്കുന്നു, ഒമ്പതാം വിവാഹവാര്‍ഷികം ആഘോഷിച്ച് ഷഫ്‌നയും സജിനും, വീഡിയോ വൈറല്‍

685

സീരിയല്‍ ആരാധകരായ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് സിനിമാ സീരിയല്‍ നടി ഷഫ്‌ന നിസാമും ഭര്‍ത്താവും സീരിയല്‍ നടനുമായ സജിന്‍ ടിപിയും. ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് ഷഫ്ന.

ബാലതാരമായും നായികയായും മലയാളത്തില്‍ വളരെ കുറച്ച് കഥാപാത്രങ്ങളെ ഷഫ്‌ന ചെയ്തിരുന്നുള്ളു എങ്കിലും അതെല്ലാം വളരെ മികച്ച റോളുകള്‍ ആയിരുന്നു. ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തില്‍ ശ്രീനിവസന്റെ മകളായി എത്തിയ ഷഫ്ന ശ്രീനിവാസനും മമ്മൂട്ടിയും പ്രധാന വേഷങ്ങളില്‍ എത്തിയ കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ വിണ്ടും ശ്രീനിവാസന്റെ മകളായി എത്തിയിരുന്നു.

Advertisements

ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ ഫഹദിന്റെ കാമികയായി ആയിരുന്നു ഷഫ്ന എത്തിയത്. ഈ പടത്തിന് ശേഷം ഷഫ്ന സിനിമയില്‍ അഭിനയിച്ചിട്ടില്ല. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ പ്രണയിച്ച് വിവാഹം കഴിക്കുക ആയിരുന്നു ഷഫ്ന. താന്‍ നായിക ആയി അഭിനയിച്ച പ്ലസ്ടു ചിത്രത്തിലെ സഹതാരം ആയിരുന്നു സജിന്‍ ടിപിയുമായി താരം പ്രണയിത്തില്‍ ആവുകയും പിന്നീട് വിവാഹം കഴിക്കുകയും ആയിരുന്നു.

Also Read; ആ ഹിറ്റ് ചിത്രത്തിലെ നായിക ആവേണ്ടിയിരുന്നത് ഞാന്‍, ഉപേക്ഷിച്ചത് ഈ കാരണം കൊണ്ട്, മനസ്സ് തുറന്ന് ഐശ്വര്യ റായ്

അതേ സമയം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ ഏഷ്യാനെറ്റിലെ സ്വാന്തനം എന്ന സീരിയലില്‍ ആണ് സജിന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. വളരെ വിജയകരമായി മുന്നേറുന്ന ഈ സീരിയലില്‍ ശിവന്‍ എന്ന കഥാപാത്രമായി മികച്ച അഭിനയമാണ് സജിന്‍ കാഴ്ചവെക്കുന്നത്.

ഇപ്പോഴിതാ തങ്ങളുടെ ഒമ്പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഷഫ്‌നയും സജിനും. വിവാഹ വാര്‍ഷിക ദിനത്തില്‍ പ്രിയതമനൊപ്പമുള്ള ഒരു ചിത്രവും കുറിപ്പും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ഷഫ്‌ന. സ്‌നേഹത്തിന്റെ ഒമ്പതാം വാര്‍ഷിക ആശംസകള്‍ എന്ന് പറഞ്ഞുകൊണ്ടായിരുന്നു കുറിപ്പിന്റെ തുടക്കം.

Also Read: പ്രായമായ അമ്മയെയും ചേര്‍ത്തുപിടിച്ച് ഇനി വാടക വീടുകളില്‍ കയറേണ്ട, മായയ്ക്ക് സ്‌നേഹ തണലൊരുക്കി സീമ ജി നായര്‍

13 വര്‍ഷമായി ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടുകയും പ്രണയിക്കുകയും ചെയ്തിട്ട് , ഈ 13 വര്‍ഷവും 13 ദിവസമായി തോന്നുന്നു, ഞാന്‍ നിന്നെ പ്രണയിച്ചിട്ടില്ല, ആജീവനാന്തം നമ്മള്‍ പരസ്പരം അങ്ങനെ തന്നെ അനുഭവിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് ഷഫ്‌ന പറയുന്നു.

ഞാന്‍ നിങ്ങളോടൊപ്പമാണ് ഏറ്റവും സന്തുഷ്ട, വാക്കുകള്‍ക്കതീതമായി നിന്നെ സ്‌നേഹിക്കുന്നു, നിങ്ങള്‍ക്കറിയാം എന്നും കുറിപ്പില്‍ ഷഫ്‌ന പറയുന്നു. നിരവധി പേരാണ് താരങ്ങള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നത്.

Advertisement