അമ്മയാവാന്‍ കഴിയില്ലല്ലോ എന്ന് വരെ കമന്റ് ചെയ്തു, പല കസിന്‍സിനെയും ബ്ലോക്ക് ചെയ്തിട്ടുണ്ട്, നടി ലിന്റു റോനി പറയുന്നു

806

സീരിയലുകളിലൂടേയും സിനികളിലൂടേയുമെല്ലാം മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് ലിന്റു റോണി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ലിന്റു. യാത്രാ പ്രേമിയായ ലിന്റു തന്റെ യാത്രകളില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

Advertisements

സ്വന്തമായി യൂട്യൂബ് ചാനലും താരത്തിനുണ്ട്. ഇപ്പോഴിതാ ലിന്റ്ു പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ വീഡിയോയ്ക്ക് താഴെ വരുന്ന മോശം കമന്റുകളെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. അനാവശ്യ കമന്റുകള്‍ ചെയ്യുന്നവരെ താന്‍ ബ്ലോക്കടിക്കാറുണ്ടെന്ന് താരം പറയുന്നു.

Also Read: വാക്കുകള്‍ക്കതീതമായി നിന്നെ സ്‌നേഹിക്കുന്നു, ഒമ്പതാം വിവാഹവാര്‍ഷികം ആഘോഷിച്ച് ഷഫ്‌നയും സജിനും, വീഡിയോ വൈറല്‍

ചില മോശം കമന്റുകള്‍ താന്‍ പിന്‍ ചെയ്ത് വെക്കാറുണ്ടെന്നും അതിന് താന്‍ വ്യക്തമായ മറുപടി നല്‍കുമ്പോള്‍ കമന്റിട്ടവര്‍ തന്നെ അത് പിന്‍വലിക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. തനിക്ക് അമ്മയാവാന്‍ കഴിയില്ലെന്നും സറോഗസി വേണ്ടിവരുമെന്നും ഒരാള്‍ കമന്റ് ചെയ്തതായി ലിന്റു പറയുന്നു.

അതേസമയം, തന്നെ സ്‌നേഹിക്കുന്നുവെന്ന് പറയുന്നവരാണ് മോശം കമന്റ് ചെയ്തവരിലേറെയുമെന്നും തന്റെ കുറച്ച് കസിന്‍സിനെ വരെ ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ലിന്റു കൂട്ടിച്ചേര്‍ത്തു. തന്നെ കുറിച്ച് ഗോസിപ്പുകള്‍ കേട്ടാല്‍ ഫാമിലി ഗ്രൂപ്പില്‍ എടുത്തിട്ട് കളിയാക്കുന്നവരാണ് ഏറെയുമെന്നും താരം പറയുന്നു.

Alsoആ ഹിറ്റ് ചിത്രത്തിലെ നായിക ആവേണ്ടിയിരുന്നത് ഞാന്‍, ഉപേക്ഷിച്ചത് ഈ കാരണം കൊണ്ട്, മനസ്സ് തുറന്ന് ഐശ്വര്യ റായ് Read;

ഒരു ദിവസം തന്റെ ഒരു ആന്റി തന്നോട് ചോദിച്ചത് ഈ വീഡിയോകളെല്ലാം ചെയ്തിട്ട് കഞ്ഞി കുടിക്കാനുള്ള വകയെങ്കിലും കിട്ടാറുണ്ടോ എന്നായിരുന്നുവെന്നും ഇത് കേട്ട് തനിക്ക് ചിരി വന്നുവെന്നും അത് തന്റെ വര്‍ക്കല്ല പാഷാനാണ് എന്ന് പറഞ്ഞാലും അവര്‍ക്ക് മനസ്സിലാവില്ലല്ലോ എന്നും ലിന്റു പറയുന്നു.

Advertisement