നൂറ് പ്രശ്‌നങ്ങൾക്ക് ഒരു പരിഹാരം, എന്റെ പ്രിയപ്പെട്ടവനേ, ഞാനെപ്പോഴും നിനക്ക് വേണ്ടി ഉണ്ടാവും, അർണവിനെ കെട്ടിപിടിച്ച് അൻഷിതയിടെ പുതിയ പോസ്റ്റ്, കണ്ട് കണ്ണുതള്ളി ആരാധകർ

1494

ടെിലിവിഷൻ സീരിയൽ ആരാധകരായ മലയാളി കുടുംബ പ്രേക്ഷകർക്കായി നിരന്തരം ജനപ്രിയ സീരിയലുകൾ സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് ചാനലിൽ 2021 ൽ സംപ്രേക്ഷണം ആരംഭിച്ച് ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്ത പരമ്പരയാണ് കൂടെവിടെ എന്ന സീരിയൽ. പഠിക്കാൻ അതിയായ ആഗ്രഹമുള്ള സൂര്യ എന്ന പെൺകുട്ടിയുടെയും അവൾക്ക് ചുറ്റുമുള്ള കുറെ ആളുകളുടെയും കഥ പറയുന്ന സീരിയലാണ് കൂടെവിടെ.

സൂര്യ പഠിക്കാനായി നടത്തുന്ന പ്രയത്നങ്ങളും പോരാട്ടങ്ങളും സീരിയലിൽ വിശദീകരിക്കുന്നു. കുടുംബ ബന്ധങ്ങളുടെ തീഷ്ണതയും സീരിയലിന്റെ പ്രമേയത്തിൽ ഉൾപ്പെട്ടിരിക്കുന്നു. പരമ്പരയിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് സൂര്യ. പ്രമുഖ മോഡലും നടിയുമായ അൻഷിതയാണ് സൂര്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അൻഷിത. താരം പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും വളരെ പെട്ടന്നാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടാറുള്ളത്.

Advertisements

അതേ സമയം ഇതോടൊപ്പം തന്നെ ഒരു തമിഴ് പരമ്പരയിലും താരം അഭിനയിച്ച് തുടങ്ങിയിരുന്നു. അൻഷിതയുടെ ആദ്യത്തെ തമിഴ് സീരിയൽ ആണ് ഇത്. ചെല്ലമ്മ എന്നാണ് ഈ പരമ്പരയുടെ പേര്. നടി ഈ പരമ്പരയിൽ അഭിനയിക്കുന്നതിനിടെ ഷൂട്ടിംഗ് സെറ്റിൽ ചില പ്രശ്‌നങ്ങൾ നടന്നിരുന്നു.

Also Read
ഇയാൾക്കൊന്നും ഒരുപകാരവും ചെയ്യരുത്; ജോയ് മാത്യുവിനെ ട്രോളി മെഗാസ്റ്റാർ മമ്മൂട്ടി.

പരമ്പരയിൽ നായകനായി അൻഷിതയ്ക്ക് ഒപ്പം അഭിനയിക്കുന്ന നടൻ അർണവിന്റെ ഭാര്യ നടിക്കു നേരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തുക ആയിരുന്നു. തന്റെ ഭർത്താവുമായി അൻഷിത പ്രണയത്തിൽ ആണെന്നായിരുന്നു ഇവർ പറഞ്ഞത്.

ഇതിന് പിന്നാലെ അർണവിന്റെ ഭാര്യ അൻഷിതയെ ഷൂട്ടിംഗ് സെറ്റിലെത്തി ആ ക്ര മി ക്കുകയും ചെയ്തിരുന്നു.ഭാര്യ കൊടുത്ത പരാതിയിൽ അർണവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ അദ്ദേഹത്തെ ജയിൽ നിന്നും മോചിപ്പിച്ചു പ്രശ്നങ്ങൾ എല്ലാം ഒന്ന് ഒതുങ്ങി വരികയാണ്.

ഇപ്പോഴിതാ അൻഷിത പങ്കുവെച്ച പുതിയ ഒരു പോസ്റ്റ് ആണ് വൈറൽ ആയി മാറുന്നത്. ഒരു പുതിയ വീഡിയോ ആണ് മനോഹരമായ ക്യാപ്ഷനും ചേർത്ത് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. നൂറ് പ്രശ്‌നങ്ങൾക്ക് ഒരു പരിഹാരം. അത് നല്ലൊരു സുഹൃത്താണ് എന്നായിരുന്നു അൻഷിത കുറിച്ചത്.

Also Read
ഇന്ദ്രനുമായുള്ള വിവാഹശേഷം സീരിയലുകളില്‍ സജീവമായത് ഈ കാരണം കൊണ്ടായിരുന്നു, മനസ്സുതുറന്ന് പൂര്‍ണിമ

എല്ലാ പെൺകുട്ടികൾക്കും അവളുടെ ജീവിതത്തിൽ ഒരു ഉത്തമനായ പുരുഷ സുഹൃത്ത് ഉണ്ട്. ഭയമില്ലാതെ അവരുമായി എല്ലാം പങ്കുവെക്കാൻ അവൾക്ക് സാധിക്കും. എന്റെ പ്രിയപ്പെട്ടവനേ, ഞാനെപ്പോഴും നിനക്ക് വേണ്ടി ഉണ്ടാവും എന്നുമാണ് അൻഷിത സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

അതേ സമയം തന്റെ വ്യക്തി ജീവിതത്തിലെ പ്രണയത്തെ കുറിച്ചും പ്രണയ വിവാഹത്തെ കുറിച്ചുമുള്ള അഭിപ്രായം മുമ്പ് ഒരുിക്കൽ നടി തുറന്നു പറഞ്ഞിരുന്നു. ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അൻഷിതയുടെ തുറന്നു പറച്ചിൽ. പ്രണയം എന്ന് പറയുന്നത് വലിയൊരു വികാരം ആണ്. അതേ കുറിച്ച് പറയാൻ ഒരുപാടുണ്ട്.

വാക്കുകൾ അവസാനിപ്പിക്കാതെ പറയാൻ കഴിയും. കാരണം പ്രണയം എന്നത് ഒരു പ്രത്യേക വികാരമാണ്. മനുഷ്യനെ ഒരുമിപ്പിക്കാൻ കഴിയുന്നത് പോലെ തന്നെ നശിപ്പിക്കാനും അതിന് കഴിയും. മധുരമുള്ള അനുഭവം തരുന്ന ഒരു സാധനം ചുരുക്കത്തിൽ പ്രണയത്തെ പറ്റി പറയാൻ ആകുന്നത് ഇങ്ങനെയാണ്.

ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ പ്രണയിച്ചിട്ടുണ്ട്. പക്ഷേ തൽക്കാലത്തേക്ക് വിവാഹം എന്നൊരു ചിന്ത മനസ്സിൽ ഇല്ല. പ്രണയ വിവാഹത്തെ കുറിച്ച് ഞാനങ്ങനെ ചിന്തിച്ചിട്ടൊന്നുമില്ല. ജീവിതത്തിൽ നമുക്കൊന്നും കൃത്യമായി പ്ലാൻ ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥയാണല്ലോ ഇപ്പോൾ ഉണ്ടാവുന്നത്.

എന്താണ് നടക്കേണ്ടത്, എങ്ങനെയാണ് സംഭവിക്കേണ്ടത് അങ്ങനെ തന്നെ വരട്ടെ എന്നാണ് ഇപ്പോഴത്തെ ചിന്ത. മുൻപ് ഒരിക്കൽ തന്നെ തേടി സിനിമയിൽ നിന്നും ഓഫർ വന്നിരുന്നു. അന്ന് പക്ഷേ സാഹചര്യങ്ങൾ ഒത്തിണങ്ങി വരാത്തതിനാൽ അഭിനയിച്ചില്ല. സിനിമ ചെയ്യാൻ താല്പര്യം ഉണ്ടെന്നാണ് നടി പറയുന്നത്.

സീരിയലിനോടാണ് പൊതുവെ ഇഷ്ടമെങ്കിലും സിനിമയിൽ അഭിനയിക്കാൻ ഇപ്പോൾ ആഗ്രഹമുണ്ട്. നല്ല കഥാപാത്രം കിട്ടിയാൽ നോക്കാം എന്നാണ് വിചാരിക്കുന്നത് എന്നും നടി പറഞ്ഞിരുന്നു.

Also Read
വാക്കുകള്‍ക്കതീതമായി നിന്നെ സ്‌നേഹിക്കുന്നു, ഒമ്പതാം വിവാഹവാര്‍ഷികം ആഘോഷിച്ച് ഷഫ്‌നയും സജിനും, വീഡിയോ വൈറല്‍

Advertisement