Home Entertainment Celebrities

ഇയാൾക്കൊന്നും ഒരുപകാരവും ചെയ്യരുത്; ജോയ് മാത്യുവിനെ ട്രോളി മെഗാസ്റ്റാർ മമ്മൂട്ടി.

19796

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. പ്രായം റിവേഴ്‌സ് ഗീറിൽ ഓടുന്ന നടനും അദ്ദേഹം തന്നെ. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താരത്തിന്റെ നൻ പകൽ മയക്കം എന്ന സിനിമ റീലിസായത്.

ഇപ്പോഴിതാ നടനും, സംവിധായകനുമായ ജോയ് മാത്യുവിനെ പബ്ലിക്കായി ട്രോളി രംഗത്ത് വന്നിരിക്കുകയാണ് മമ്മുട്ടി. ചാവേർ സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെയാണ് മമ്മൂട്ടിയുടെ മാസ് ട്രോൾ എന്ന പ്രത്യേകതയും ഉണ്ട്. ജോയ് മാത്യുവിന് മമ്മുട്ടിയുടെ കൂടെ ഒരു ഫോട്ടോ എടുക്കണമെന്ന് കുഞ്ചാക്കോ ബോബനാണ് മൈക്കിലൂടെ വിളിച്ച് പറഞ്ഞത്.കേട്ട പാതി സ്റ്റേജിലെത്തിയ മമ്മുക്ക പിന്നെ തഗ് ഡയലോഗ്‌സായിരുന്നു.

Advertisements

Also Read
ഞാൻ സീരിയലുകൾ ചെയ്തത് അവന് വേണ്ടിയാണ്; മനസ് തുറന്ന് പൂർണിമ

മമ്മുക്കയുടെ വാക്കുകൾ ഇങ്ങനെ;’എനിക്കു വേണ്ടിയും തിരക്കഥ എഴുതിയിട്ടുള്ള വ്യക്തിയാണ് ജോയ് മാത്യു. ആ സിനിമക്കൊക്കെ അങ്കിൾ, ഇവർക്കൊക്കെ വേറെ. ഇയാൾക്കൊന്നും ഒരുപകാരവും ചെയ്യരുത്.

മൂന്ന് ചിത്രങ്ങളുടെ ട്രെയിലർ ലോഞ്ചിനു വേണ്ടിയാണ് മമ്മൂട്ടി അടക്കമുള്ളവർ എത്തിയിരുന്നത്. ഇതാദ്യമായാണ് മൂന്ന് ചിത്രങ്ങളുടെ ട്രെയിലർ ലോഞ്ച് ഒരുമിച്ച് സംഘടിപ്പിക്കുന്നത്. ജൂഡ് ആന്റണിയുടെ 2018, ഉണ്ണിമുകുന്ദന്റെ മാളികപ്പുറം, ടിനു പാപ്പച്ചന്റെ ചാവേർ തുടങ്ങിയവയാണ് സിനിമകൾ. ഇതിൽ ചാവേറിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ജോയ് മാത്യുവാണ്.

Also Read
വിവാഹത്തിൽ മാത്രമല്ല, മാതാപിതാക്കളോടുള്ള ബന്ധത്തിൽപ്പോലും ഞാൻ തികഞ്ഞ പരാജയമാണ്; ഷൈൻ ടോം ചാക്കോയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

ജൂഡിന്റെ 2018 ൽ കുഞ്ചാക്കോ ബോബൻ അടക്കമുള്ള മുൻ നിര താരങ്ങളാണ് അണി നിരക്കുന്നത്. ടിനു പാപ്പച്ചന്റെ ചാവേറിലെ മുഖ്യ കഥാപാത്രവും കുഞ്ചാക്കോ ബോബൻ തന്നെയാണ്. ഉണ്ണി മുകുന്ദനാണ് മാളികപ്പുറത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

Advertisement