Home Entertainment Celebrities

കാവി കളറിലുള്ള ബിക്കിനി ധരിച്ച് ഹിന്ദുക്കളെ അപമാനിക്കുകയാണ് ദീപിക; ഷാരുഖാന്റെ പുതിയ ചിത്രത്തിന് നേരെ ബോയ്‌കോട്ട്

448

ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാനും, ദീപിക പദുകോണും കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് പത്താൻ .കഴിഞ്ഞ ദിവസം ചിത്രത്തിലെ ബേക്ഷരം എന്ന ഗാനം റിലീസ് ചെയ്തത് .ഇപ്പോൾ ചിത്രത്തിനെതിരെ ബോയ് കോട്ട് ആഹ്വാനം ചെയ്തിരിക്കുകയാണ് തീവ്രഹിന്ദുത്വവാദികളായ ചിലർ.

പാട്ടിലൂടെയും സിനിമയിലൂടെയും ഇസ്ലാമസെഷൻ ആണ് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് എന്നാണ് ചിലർ വാദിക്കുന്നത്. അതേസമയം ദീപികയുടെ വസ്ത്രത്തി നെതിരെയും വിമർശനം ഉയരുന്നുണ്ട്. കാവി ബിക്കിനി ധരിച്ച് വരുന്ന ദീപിക ഹിന്ദുക്കളെ ഒന്നാകെ അപമാനിക്കുകയാണ് ചെയ്യുന്നത്.

Advertisements

Also Read
ഇയാൾക്കൊന്നും ഒരുപകാരവും ചെയ്യരുത്; ജോയ് മാത്യുവിനെ ട്രോളി മെഗാസ്റ്റാർ മമ്മൂട്ടി.

എന്നാല് 2020 ൽ അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ പേരിലും ചിത്രത്തിനെതിരെ ബോയ്‌ക്കോട്ട് ഉയരുന്നുണ്ട് . സുശാന്ത് മരിച്ചില്ലായിരുന്നെങ്കിൽ മൂന്ന് വർഷങ്ങൾക്കു മുമ്പ് തന്നെ ഈ സിനിമ കാണാൻ കഴിയുമായിരുന്നു എന്നാണ് പലരും പറയുന്നത്. ഹിന്ദു വിരുദ്ധ പ്രസ്താവനകളും ലഹരി കഥകളും ഊട്ടിയുറപ്പിച്ചുള്ള ഒന്നാണ് പത്താൻ എന്നാണ് ഒരാൾ പറയുന്നത് .വലിയ രീതിയിലുള്ള വിമർശനമാണ് ചിത്രത്തിലെ വീഡിയോ ഗാനത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത് .

ഷാരൂഖ് ഖാൻ ,ദീപിക പദുക്കോൺ,ജോൺ എബ്രഹാം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
അഞ്ചു വർഷങ്ങൾക്ക് ശേഷം ഷാരൂഖ്ഖാൻ ബിഗ് സ്‌ക്രീനിൽ തിരിച്ചെത്തുന്ന സിനിമയാണ് പത്താൻ.

Courtesy: Public Domain

Also Read
ഞാൻ സീരിയലുകൾ ചെയ്തത് അവന് വേണ്ടിയാണ്; മനസ് തുറന്ന് പൂർണിമ

ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാർത് ആനന്ദ് ആണ് . ഷാറൂഖാൻറെ അവസാനം പുറത്തിറങ്ങിയ ചിത്രം സീറോ ആയിരുന്നു. ഈ ചിത്രത്തിൽ കത്രീന കൈഫും, അനുഷ്‌ക ശർമയുമായിരുന്നു പ്രധാന കഥാപാത്രമായി എത്തിയതു .അതിനുശേഷം അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് പുതിയ ചിത്രവുമായി എത്തുന്നത്.

Advertisement