ഞാൻ സീരിയലുകൾ ചെയ്തത് അവന് വേണ്ടിയാണ്; മനസ് തുറന്ന് പൂർണിമ

2080

ആരാധകർക്കിടയിൽ സജീവമായ താരമാണ് പൂർണിമ. ഒരു നടി എന്നതിലുപരി ഫാഷൻ ഐക്കൺ കൂടിയാണ് താരം. പലർക്കും പ്രചോദനമാണ് പൂർണിമ. നടൻ ഇന്ദ്രജിത്തുമായുള്ള പ്രണയവിവാഹ ശേഷവും താരം സീരിയലുകളിൽ സജീവമായിരുന്നു.

ഇപ്പോഴിതാ താരം സീരിയലുകൾ ചെയ്യാനുണ്ടായ കാരണം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പൂർണിമയുടെ വാക്കുകൾ ഇങ്ങനെ;’ ജീവിതത്തിലെ ഓരോ ഘട്ടവും വളരെ ആസ്വാദിച്ച് ജീവിക്കുന്ന വ്യക്തിയാണ് ഞാൻ. വിവാഹം കഴിഞ്ഞ് കുറച്ച് കാലം കഴിഞ്ഞപ്പോൾ ഇന്ദ്രന് ഷൂട്ടിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വന്നു.

Advertisements

Also Read
വിവാഹത്തിൽ മാത്രമല്ല, മാതാപിതാക്കളോടുള്ള ബന്ധത്തിൽപ്പോലും ഞാൻ തികഞ്ഞ പരാജയമാണ്; ഷൈൻ ടോം ചാക്കോയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

ഇന്ദ്രൻ തിരക്കിലായതോടെ ഞാൻ ടെലിവിഷനിൽ കൂുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. സിനിമയാകുമ്പോൾ പല പല ലോക്കേഷനിലേക്ക് പോകേണ്ടി വരും. സീരീയൽ ആകുമ്പോൾ രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയുള്ള സമയത്ത് മാത്രമേ ഷൂട്ടിങ്ങ് ഉണ്ടാവുകയുള്ളു.

മാത്രമല്ല അന്ന് ഞങ്ങൾ താമസിച്ചിരുന്നത് തിരുവനന്തപുരത്താണ്. സിനിമക്കായി കൊച്ചിയിലേക്ക് വരണം, പത്ത് മുപ്പത് ദിവസത്തോളം അവിടെ തന്നെ തങ്ങേണ്ടതായും വരും. അത്രയും ദിവസം ഇന്ദ്രനെ പിരിഞ്ഞിരിക്കുന്നത് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല.

Also Read
ചെറിയ പ്രായത്തില്‍ തന്നെ ഒത്തിരി കഷ്ടപ്പെട്ട് അത്യാവശ്യം പൈസ ഉണ്ടാക്കിയവളാണ് അനുമോള്‍; എല്ലാവരും വിഷമിപ്പിക്കുന്നത് കണ്ടപ്പോഴാണ് ഇഷ്ടമായതെന്ന് ബിനു അടിമാലി

16- മത്തെ വയസ്സിലാണ് പൂർണിമ മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. തുടർന്ന് സിനിമയിലേക്കെത്തിയ താരം വിവാഹത്തോടെ വീണ്ടും മിനിസ്‌ക്രീനിലേക്ക് തിരിച്ച് വരികയായിരുന്നു. സിനിമയിൽ അഭിനയിച്ചതിനേക്കാൾ കൂടുതൽ ആളുകൾ തന്നെ മനസ്സിലാക്കി തുടങ്ങിയത് സീരിയലിലൂടെയാണ് പൂർണിമ തന്നെ ഒരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്.

Advertisement