Home Entertainment Celebrities

വിവാഹത്തിൽ മാത്രമല്ല, മാതാപിതാക്കളോടുള്ള ബന്ധത്തിൽപ്പോലും ഞാൻ തികഞ്ഞ പരാജയമാണ്; ഷൈൻ ടോം ചാക്കോയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

283

വിവാദങ്ങളുടെ തോഴനായി മാറിക്കൊണ്ടിരിക്കുകയാണ് മലയാളത്തിലെ യുവതാരം ഷൈൻ ടോം ചാക്കോ. വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച താരത്തെ എയർലൈൻസ് അധികൃതർ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടിരുന്നു. തന്റെ പുതിയ ചിത്രമായ ഭാരത് സർക്കസിന്റെ പ്രമാഷന്റെ ഭാഗമായി വിദേശത്ത് പോയി വരുമ്പോഴാണ് സംഭവം. തുടർന്ന് താരം മാപ്പ് അപേക്ഷിച്ചത് വാർത്തകളിൽ നിറഞ്ഞുനിന്നു.

ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. തന്റെ ലക്ഷ്യം സിനിമ മാത്രമാണെന്നും, അതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാൽ മറ്റൊന്നും അന്വേക്ഷിക്കാൻ കഴിയുന്നില്ലെന്നുമാണ് താരം പറയുന്നത്.

Advertisements

Also Read
ചെറിയ പ്രായത്തില്‍ തന്നെ ഒത്തിരി കഷ്ടപ്പെട്ട് അത്യാവശ്യം പൈസ ഉണ്ടാക്കിയവളാണ് അനുമോള്‍; എല്ലാവരും വിഷമിപ്പിക്കുന്നത് കണ്ടപ്പോഴാണ് ഇഷ്ടമായതെന്ന് ബിനു അടിമാലി

താരത്തിന്റെ വാക്കുകൾ ഇങ്ങനെ;’ എന്റെ ജീവിതത്തിൽ സിനിമയല്ലാതെ ഒന്നും നടക്കുന്നില്ല. അതുകൊണ്ട് തന്നെ എന്റെ അച്ഛനോും, അമ്മയോടും, അനുജനോടും, അനുജത്തിയോടും ഉള്ള ബന്ധത്തിൽ ഞാൻ പരാജയമാണ്. എന്തിനേറെ പറയുന്നു, എന്റെ വിവാഹബന്ധം പോലും എനിക്ക് കാത്ത് സൂക്ഷിക്കാൻ കഴിഞ്ഞില്ല.

പക്ഷേ ക്യാമറക്ക് മുന്നിൽ സന്തോഷമായി നില്ക്കാൻ എനിക്ക് കഴിയുന്നുണ്ട്.അതിന് വേണ്ടിയാണ് മറ്റ് ബന്ധങ്ങളിൽ ഞാൻ പരാജയപ്പെടുന്നത്. നമ്മുടെ കൂടെ വീട്ടുക്കാർ എത്ര വർഷം ഉണ്ടാകാനാണ്. നമ്മുടെ ആത്മാവിനെയാണ് നമ്മൾ സംതൃപ്തിപ്പെടുത്തേണ്ടത്. ആളുകളെ അല്ല. നമ്മൾ കൂടെ കൊണ്ടുപോകുന്നത് നമ്മുടെ ആത്മാവിനെയാണ്. അതിനിടയിൽ മറ്റാരെയും കൊണ്ടുവന്ന്, അവരെ ഓവറായി നമ്മുടെ ഉള്ളിലേക്കെടുത്ത് നമ്മുടെയും, അവരുടെയും ജീവിതം ദുരിതപൂർണമാക്കരുത്.

Also Read
നാളുകള്‍ക്ക് ശേഷം കാത്തിരുന്ന സന്തോഷ വാര്‍ത്ത തേടിയെത്തി; ആഹ്ലാദത്തില്‍ സിത്താര കൃഷ്ണകുമാര്‍; അഭിനന്ദനവുമായി ആരാധകരും!

അതേസമയം ഷൈൻടോം ചാക്കോയുടെ അഭിമുഖങ്ങളിൽ പലതിലും ലഹരി ഉപയോഗിച്ചാണ് സംസരിക്കുന്നതെന്ന രീതിയിൽ വിമർശനങ്ങൾ വരാറുണ്ട്. എന്നാൽ താൻ കഞ്ചാവ് കൂട്ടിയിട്ട്്് കത്തിച്ചു വലിക്കുന്നു എന്ന് പറയുന്നവർ ആരാണ് ഇത് കൃഷി ചെയ്യുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ എന്നാണ് ഷൈൻ ടോം ചാക്കോ ചോദിക്കുന്നത്.

Advertisement