ഇന്ദ്രനുമായുള്ള വിവാഹശേഷം സീരിയലുകളില്‍ സജീവമായത് ഈ കാരണം കൊണ്ടായിരുന്നു, മനസ്സുതുറന്ന് പൂര്‍ണിമ

392

മലയാളികളുടെ പ്രിയനടിയും ഫാഷന്‍ഡിസൈനറുമാണ് പൂര്‍ണിമ ഇന്ദ്രജിത്. മക്കളുടേയും ഭര്‍ത്താവ് ഇന്ദ്രന്റേയും വിശേഷങ്ങളെല്ലാം പൂര്‍ണിമ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. ടീനേജുകാരിയായ മകളുടെ അമ്മയായ പൂര്‍ണിമ മകളേക്കാള്‍ ഫാഷനബിള്‍ ആണെന്നാണ് ആരാധകരുടെ അഭിപ്രായവും. നടനും താരവുമായ ഇന്ദ്രജിത്തിന്റെ നിഴലില്‍ അറിയപ്പെടാതെ സ്വന്തമായി നിലനില്‍പ്പുള്ള താരത്തോട് അതുകൊണ്ടുതന്നെ പ്രത്യേക സ്‌നേഹമാണ് ആരാധകര്‍ക്ക്.

Advertisements

വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍മീഡിയയിലൂടെയും ടെലിവിഷന്‍ സ്‌ക്രീനിലൂടെയും ചിരപരിചിതയാണ് പൂര്‍ണിമ. നീണ്ട ഇടവേള അവസാനിപ്പിച്ച് അഭിനയലോകത്തേക്ക് തിരിച്ചെത്തിയ പൂര്‍ണിമ വൈറസിലും തുറമുഖത്തിലും അഭിനയിച്ചിരുന്നു.

Also Read: പെട്ടെന്നാണ് ദേഷ്യം വരുന്നത്, അതെനിക്ക് ഇഷ്ടമല്ല, പിന്നെ സാറെ എന്നുള്ള വിളിയും, വിവാഹശേഷം ഗൗരിയെ കുറിച്ച് മനോജ് പറയുന്നു

ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം സീരിയലില്‍ സജീവമായിരുന്നു പൂര്‍ണിമ. എന്തുകൊണ്ടാണ് താന്‍ സീരിയലില്‍ സജീവമായിരുന്നതെന്ന് പൂര്‍ണിമ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിന് കാരണം ഇന്ദ്രനോടുള്ള പ്രണയമായിരുന്നുവെന്നായിരുന്നു പൂര്‍ണിമ പറഞ്ഞത്.

വളരെ ചെറിയ പ്രായത്തിലായിരുന്നു തങ്ങളുടെ വിവാഹം. ആ സമയത്ത് തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും സിനിമയില്‍ നിന്നൊന്നും ഓഫറുകള്‍ കിട്ടാത്തതില്‍ വിഷമമില്ലായിരുന്നുവെന്നും ആ നിമിഷങ്ങള്‍ തങ്ങള്‍ ശരിക്കും ആസ്വദിക്കുകയായിരുന്നുവെന്നും പൂര്‍ണിമ പറയുന്നു.

Also Read: എനിക്ക് മുടിയില്ലാത്തതിന്റെ പേരിൽ എനിക്കോ, വീട്ടുക്കാർക്കോ ഇല്ലാത്ത പ്രശ്‌നം നിങ്ങൾക്കെന്തിനാണ്; മമ്മൂട്ടി സ്‌നേഹത്തോടെ പറഞ്ഞ വാക്കുകൾ ആണത്, വളച്ചൊടിക്കരുത്

വിവാഹ ശേഷം ഇന്ദ്രന്‍ ഷൂട്ടിങ് തിരക്കുകളിലായെന്നും അപ്പോഴാണ് താന്‍ സീരിയലുകളിലേക്ക് മാറിയതെന്നും പൂര്‍ണിമ കൂട്ടിച്ചേര്‍ത്തു. സിനിമയിലാവുമ്പോള്‍ വേറെ മാറി നില്‍ക്കേണ്ടിയൊക്കെ വരും സീരിയല്‍ ആവുമ്പോള്‍ 9 മണി മുതല്‍ 5 മണി വരെയൊക്കെയേ ജോലിയുള്ളൂവെന്നും പൂര്‍ണിമ പറഞ്ഞു. ദിവസങ്ങളോളം പിരിഞ്ഞുനില്‍ക്കുക എന്നത് അപ്പോള്‍ ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നുവെന്നും താരം പറയുന്നു.

Advertisement