എനിക്ക് മുടിയില്ലാത്തതിന്റെ പേരിൽ എനിക്കോ, വീട്ടുക്കാർക്കോ ഇല്ലാത്ത പ്രശ്‌നം നിങ്ങൾക്കെന്തിനാണ്; മമ്മൂട്ടി സ്‌നേഹത്തോടെ പറഞ്ഞ വാക്കുകൾ ആണത്, വളച്ചൊടിക്കരുത്

1177

ഓം ശാന്തി ഓശാന പോലുള്ള ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. കഴിഞ്ഞ ദിവസം സംവിധായകന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് നടന്നിരുന്നു. മമ്മൂട്ടി അടക്കം വൻ താരനിരയാണ് ചടങ്ങി പങ്കെടുത്തത്.

ഇപ്പോഴിതാ ചടങ്ങിനിടയിൽ മമ്മൂട്ടി ജൂഡിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ബോഡി ഷെയ്മിങ് ആണെന്ന് കാണിച്ചു വരികയാണ് ചിലർ. എന്നാൽ മമ്മൂട്ടി തന്റെ മുടിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ബോഡി ഷെയിമിങ് ആയി അനുഭവപ്പെട്ടിട്ടില്ലെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് തന്നെ പറയുന്നു. താൻ ഏറെ ബഹുമാനിക്കുന്ന വ്യക്തി ഏറെ സ്‌നേഹത്തോടെ പറഞ്ഞ വാക്കുകളെ വളച്ചൊടിക്കരുതെന്നാണ് ജൂഡ് പറയുന്നത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Advertisements

Also Read
നീ ഇങ്ങനെ ഗുണ്ടുമണി ആയി ഇരുന്നാ പോരാ മെലിയണം എന്ന് പറഞ്ഞ് പ്രചോദനം തന്നത് ഭാവന, ഇന്നും അവളെന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്ന് റിമി ടോമി

ജൂഡിന്റെ പോസ്റ്റ് ഇങ്ങനെ: ”മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്, എനിക്ക് മുടി ഇല്ലാത്തതിൽ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല. ഇനി അത്രേം ആശങ്ക ഉള്ളവർ മമ്മൂക്കയെ ചൊറിയാൻ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂർ കോര്പറേഷൻ വാട്ടർ , വിവിധ ഷാംപൂ കമ്പനികൾ ഇവർക്കെതിരെ ശബ്ദമുയർത്തുവിൻ.

ഞാൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്‌നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത് എന്ന് മുടിയില്ലാത്തതിൽ അഹങ്കരിക്കുന്ന ഒരുവൻ’, ജൂഡ് ആന്റണി ജോസഫ് കുറിച്ചു.

Also Read
അച്ഛന് ഞാൻ അഭിനയിക്കുന്നതിൽ താത്പര്യം ഇല്ലയിരുന്നു, തുറന്ന് പറച്ചിലുമായി ഹൃത്വിക് റോഷൻ;

2018 ആണ് ജൂഡിന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന പുതിയ ചിത്രം. 2018 ലെ കേരളത്തിലെ വെള്ളപ്പൊക്കം ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആസിഫ് അലി, ടോവിനോ, വിനീത് ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ തുടങ്ങി വൻ തരനിരയാണ് ചിത്രത്തിൽ അണി നിരന്നിരിക്കുന്നത്.

Advertisement