Home Entertainment Celebrities

ഞാന്‍ മരിച്ചുവെന്ന വാര്‍ത്ത നിരന്തരം കേള്‍ക്കുമ്പോള്‍ വിഷമം തോന്നും, ജീവിച്ചിരിക്കുമ്പോള്‍ വിളിക്കാത്തവര്‍ മരിച്ചുവെന്ന കേട്ടപ്പോള്‍ വിളിക്കും, നടി അഞ്ജു പറയുന്നു

127

രുഗ്മിണി എന്ന ചിത്രത്തിലൂടെ ബാലതാരമായി വന്ന നടിയാണ് അഞ്ജു. തന്റെ പത്താം വയസ്സില്‍ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കാന്‍ താരത്തിന് കഴിഞ്ഞു. തന്റെ പത്താം വയസ്സില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ അഞ്ജു ഒരു പുതു ചരിത്രം അവിടെ സൃഷ്ടിച്ചു.

Courtesy: Public Domain

താരം മോഹന്‍ ലാല്‍ ഉള്‍പ്പെടെയുള്ള മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴിലും താരം തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്നെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ നിറയുന്ന ഗോസിപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് അഞ്ജു.

Advertisements

Also Read: ഇങ്ങനെ ഒരു മകന്‍ ജനിക്കുമെന്ന് പ്രതീക്ഷിച്ചില്ല, അവന്‍ വന്നപ്പോള്‍ പലതും ത്യജിക്കേണ്ടി വന്നു, പക്ഷേ അവസാന ശ്വാസം വരെ പൊന്നുപോലെ അവനെ നോക്കും, നടി ശ്രീലക്ഷ്മി പറയുന്നു

പണ്ട അഭിനയത്തില്‍ സജീവമായ താനും കനകയുമെല്ലാം ഇന്ന് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും സോഷ്യല്‍മീഡിയയിലും സജീവമല്ലെന്നും അഞ്ജു പറയുന്നു. തങ്ങളെക്കുറിച്ച് വല്യ വിവരമൊന്നും ഇല്ലാതെ വന്നപ്പോള്‍ എന്തെങ്കിലും പറയണമെന്ന് ആലോചിച്ച് ചത്തു എന്നുവരെ വാര്‍ത്തകള്‍ നല്‍കിയെന്നും അഞ്ജു കൂട്ടിച്ചേര്‍ത്തു.

നിരന്തരം താന്‍ മരിച്ചുവെന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്. എന്നാല്‍ തന്നെ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വലിയ രീതിയില്‍ ബാധിക്കാറില്ലെന്നും ഇന്‍ഡസ്ട്രിയില്‍ നിന്നും മാറി നില്‍ക്കുമ്പോള്‍ തന്നെപ്പറ്റി ആളുകള്‍ ആലോചിക്കുന്നുണ്ടല്ലോ എന്ന് ആശ്വസിക്കാറുണ്ടെന്നും അഞ്ജു പറയുന്നു.

Also Read: പല വസ്ത്രങ്ങളും ധരിക്കേണ്ടി വന്നിട്ടുണ്ട്, വിവാഹം കഴിക്കുമ്പോള്‍ അതൊക്കെ ഉള്‍ക്കൊള്ളുന്ന ഒരാളുവേണമെന്ന് നിര്‍ബന്ധമായിരുന്നു, നടി ശരണ്യ ആനന്ദ് പറയുന്നു

താന്‍ മരിച്ചുവെന്ന വാര്‍ത്ത കേട്ട് പലരും തന്നെ വിളിച്ച് നോക്കാറുണ്ടെന്നും മാം ഓകെ അല്ലെ കുഴപ്പമൊന്നുമില്ലല്ലോ എന്ന് വിളിച്ച് ചോദിക്കാറുണ്ടെന്നും അഞ്ജു പറയുന്നു. ജീവിച്ചിരിക്കുമ്പോള്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കാത്തവര്‍ പലരും താന്‍ മരിച്ചുവെന്ന് കേള്‍ക്കുമ്പോള്‍ വിളിക്കാറുണ്ടെന്നും താരം പറയുന്നു.

Advertisement