വല്ലോം അറിയോ അവിടെ പോയിട്ട് എന്നാണ് സിനിമയില്‍ പോവുന്നതിനെ കുറിച്ച് പറഞ്ഞപ്പോള്‍ അപ്പ ചോദിച്ചത്; അന്നാ ബെന്‍

104

മികച്ച ഒരുപിടി വേഷങ്ങളിലൂടെ മലയാള സിനിമയിലെ യുവ നായികമാരില്‍ മുന്‍ നിരയിലെക്കെത്തിയ നടിയാണ് അന്നാ ബെന്‍. പ്രശസ്ത നാടക രചയിതാവും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്നാ ബെന്‍ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.

Advertisements

പിന്നീട് ഹെലന്‍, കപ്പേള തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി . കുമ്പളങ്ങി നൈറ്റ്‌സ് എന്ന ആദ്യ ചിത്രത്തിലൂടെ തന്ന കരിയര്‍ ബ്രേക്ക് ലഭിച്ച അന്ന പിന്നീട് ഹെലന്‍ എന്ന ചിത്രത്തിലും മൂന്നാമത് കപ്പേള എന്ന ചിത്രത്തിലും തന്റെ മാസ്മരിക അഭിനയ മികവ് മലയാളിക്ക് കാണിച്ചു കൊടുത്തു.

also read
കളിപ്പാട്ടം വാങ്ങുന്നതുപോലെയല്ലേ ഒന്നരക്കോടിയുടെ കാര്‍ സ്വന്തമാക്കിയത് ; ബഷീര്‍ ബഷിയുടെ പുതിയ വിശേഷം

ഇപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ചും സ്വപ്നത്തെക്കുറിച്ചും ആണ് നടി സംസാരിക്കുന്നത്. വലുതാകുമ്പോള്‍ എന്താകണമെന്ന് ഓര്‍ത്തിട്ട് തനിക്ക് ഒരു ഐഡിയും ഉണ്ടായിരുന്നില്ലെന്ന് നടി പറയുന്നു. പുറത്തുപോയി പഠിക്കണമെന്ന് ഉണ്ടായിരുന്നു. വീട്ടില്‍നിന്ന് എങ്ങനെയെങ്കിലും പുറത്ത് ചാടണം എന്നും ആഗ്രഹിച്ചു. ഡിഗ്രി പഠനം കഴിഞ്ഞ് ബാംഗ്ലൂരില്‍ ജോലിചെയ്തു. ആ സമയത്താണ് എനിക്ക് എന്താണ് ഇഷ്ടം എന്ന് മനസ്സിലാക്കുന്നത്. ഒരു രണ്ടുവര്‍ഷം വേണ്ടിവന്നു ബാംഗ്ലൂരിലേക്ക് പോകാന്‍ വേണ്ടി വീട്ടുക്കാരെ കണ്‍വീന്‍സ് ചെയ്യാന്‍. എന്റെ ജീവിതത്തില്‍ നടക്കുന്നതെല്ലാം ഞാന്‍ അവരോട് പറയാറുണ്ട്.

സുഹൃത്തുക്കളൊക്കെ കള്ളത്തരങ്ങള്‍ പറഞ്ഞ് കാര്യം നേടുമ്പോള്‍ ഞാന്‍ എന്റെ അച്ഛനെ അമ്മയെ കണ്‍വീന്‍സ് ചെയ്തിട്ടാണ് കാര്യങ്ങള്‍ ചെയ്തിരുന്നത്. സിനിമയുടെ കാര്യം വന്നപ്പോഴും നോ പറഞ്ഞില്ല. ഒഡീഷന് പോയി വന്നപ്പോഴാണ് അപ്പ അറിഞ്ഞത് പോലും. അമ്മ എല്ലാത്തിനും എസ് പറയുമായിരുന്നു. സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ വല്ലോം അറിയോ അവിടെ പോയിട്ട് എന്നാണ് അപ്പ ചോദിച്ചത്. എന്നാല്‍ അപ്പ തന്നെ സിനിമയെക്കുറിച്ച് പറഞ്ഞു തന്നിട്ടുണ്ട്. അതേസമയം തനിക്ക് കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍ നോ പറയാറുണ്ടെന്നും നടി പറഞ്ഞു.

Advertisement