ഗര്‍ഭിണിയായ സ്ത്രീയുടെ ഭര്‍ത്താവിനെ തട്ടിയെടുത്തു, ക്രൂരമായി മര്‍ദിച്ചു, സോഷ്യല്‍മീഡിയയിലെ വാര്‍ത്തകളില്‍ പ്രതികരിച്ച് അന്‍ഷിത

162

സീരിയല്‍ ആരാധകരായ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് അന്‍ഷിത. സ്വന്തം പേരിക്കാള്‍ സൂര്യ എന്നാണ് താരത്തെ അറിയപ്പെടുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം കൂടെവിടെ എന്ന പരമ്പരയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. സീരിയലിലെ കഥാപാത്രത്തിന്റെ പേരാണ് സൂര്യ കൈമള്‍.

Advertisements

മികച്ച സ്വീകാര്യതയാണ് അന്‍ഷിതയ്ക്ക് ലഭിക്കുന്നത്. ഋഷി സാറിന്റേയും സൂര്യയുടേയും ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അന്‍ഷിത. സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട് താരത്തിന്.

Also Read: ക്രഷ് ഉണ്ടോ എന്നാണ് ദേശീയ അവാര്‍ഡ് കിട്ടി അടുത്ത ദിവസം എന്നോട് ചോദിച്ച ചോദ്യം, അല്‍പ്പം നിലവാരം ആയിക്കൂടേ, അപര്‍ണ ബാലമുരളി പറയുന്നു

ഇതിലൂടെ തന്റെ സീരിയല്‍ വിശേഷങ്ങളും സ്വകാര്യ സന്തോഷങ്ങളും അന്‍ഷിത ആരാ പങ്കുവെയ്ക്കാറുണ്ട്. അന്‍ഷിത പങ്കുവെയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലും പ്രേക്ഷകരുടെ ഇടയ്ക്കും ശ്രദ്ധനേടാറുണ്ട്. നല്ല പിന്തുണയാണ് ലഭിക്കുന്നത്.

കുറച്ചുദിവസങ്ങളായി അന്‍ഷിതയുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ് സോഷ്യല്‍്മീഡിയയില്‍ നിറയുന്നത്. തന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തുവെന്ന് ആരോപിച്ച് അന്‍ഷിതയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സീരിയല്‍ നടി ദിവ്യ ശ്രീധര്‍. തന്റെ ഭര്‍ത്താവ് നടന്‍ അര്‍ണവ് തന്നെ ചതിച്ചുവെന്നും അദ്ദേഹം അന്‍ഷിതയെ സ്നേഹിക്കുന്നുവെന്നുമാണ് ഇരുവരും പ്രണയത്തിലാണെന്നുമാണ് ദിവ്യ പറയുന്നത്.

ഇപ്പോഴിതാ തനിക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അന്‍ഷിത. താന്‍ ഇപ്പോള്‍ ജീവിതം ആസ്വദിക്കുകയാണെന്നും നെഗറ്റീവ് കമന്റ്‌സുകള്‍ക്ക് ചെവി കൊടുക്കാറില്ലെന്നുമാണ് അന്‍ഷിത പങ്കുവെച്ച് പല പോസ്റ്റുകളിലുമായി പറയുന്നു.

Also Read: അഭിനയിക്കാനുള്ള ദാഹം തീരുന്നില്ല, ഈ മമ്മൂക്ക ഇതെന്ത് മനുഷ്യനാണ്, ടിഎന്‍ പ്രതാപന്‍ പറയുന്നു

അനാവശ്യമായി ആരോപണങ്ങള്‍ വരുന്നുണ്ടെന്നും അതിനോടൊന്നും പ്രതികരിച്ച് കളയാന്‍ തനിക്ക് സമയമില്ലെന്നും ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോകുന്നതാണ് ഏറ്രവും നല്ലതെന്നും അന്‍ഷിത പറയുന്നു. അതേസമയം ഈ വിഷയത്തില്‍ അന്‍ഷിത മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.

Advertisement