കടന്നുപോയത് വലിയ വേദനയിലൂടെ, ഇന്ന് ജീവനോടെയിരിക്കുന്നതിന്റെ കാരണം ആ വ്യക്തി, ജീവനൊടുക്കാന്‍ വരെ തീരുമാനിച്ചിരുന്നുവെന്ന് അന്‍ഷിത

367

സൂപ്പര്‍ഹിറ്റ് സീരിയലുകള്‍ നിരന്തരം മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന ചാനലായ ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന മലയാളികളുടെ ഇഷ്ട സീരിയല്‍ ആണ് കൂടെവിടെ. വളരെ കുറച്ച് സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുവാനും ശ്രദ്ധ പിടിച്ചു പറ്റാനും ഈ പരമ്പരക്ക് കഴിഞ്ഞിരുന്നു. സീരിയലിലെ താരങ്ങളുടെ അഭിനയ മികവ് തന്നെയാണ് ഇതിനു കാരണം.

Advertisements

ഇതിലെ കേന്ദ്ര കഥാപാത്രമായ സൂര്യ കൈമളിനെ അവതരിപ്പിക്കുന്നത് നടി അന്‍ഷിത ആണ്. ആദ്യ സീരിയല്‍ ആയ കൂടെവിടെയിലൂടെ തന്നെ അന്‍ഷിത വളരെയധികം ശ്രദ്ധിക്കപ്പെട്ടു.അടുത്തിടെ അന്‍ഷിത ചില വിവാദങ്ങളില്‍ പെട്ടിരുന്നു.

Also Read: പുതിയ സിനിമയ്ക്കു വേണ്ടിയുള്ള പരീക്ഷണം ; ഖുശ്ബു തന്റെ പുതിയ ലുക്കിലുള്ള ഫോട്ടോ പങ്കുവെച്ച്

ഇന്ന് മലയാളി പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട സീരിയല്‍ താരം കൂടിയാണ് അന്‍ഷിത. സോഷ്യല്‍മീഡിയയില്‍ സജ്ീവമായ അന്‍ഷിതക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. ഇപ്പോഴിതാ തന്റെ ജന്മദിനത്തെ കുറിച്ചും ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് അന്‍ഷിത.

കഴിഞ്ഞ വര്ഷം താന്‍ പിറന്നാള്‍ ആഘോഷിച്ചിരുന്നില്ല. പുതിയൊരു തുടക്കം ദൈവം ജീവിതത്തില്‍ തന്നതുകൊണ്ട് ഇത്തവണ പിറന്നാള്‍ ചെറിയ രീതിയില്‍ ആഘോഷിച്ചുവെന്നും കഴിഞ്ഞ വര്‍ഷം വലിയ വേദനയിലൂടെയായിരുന്നു താന്‍ കടന്നുപോയതെന്നും ജീവനൊടുക്കാന്‍ വരെ തീരുമാനിച്ചിരുന്നുവെന്നും അന്‍ഷിത പറയുന്നു.

Also Read: ആർഡിഎക്‌സിലേക്ക് ആദ്യം പരിഗണിച്ചത് ഈ യുവതാരങ്ങളെ; ആദ്യ ലിസ്റ്റിൽ പെപെയും നീരജും ഷെയ്‌നും ഉണ്ടായിരുന്നില്ല; വെളിപ്പെടുത്തി നഹാസ് ഹിദായത്ത്

എന്നാല്‍ അതേപ്പറ്റിയൊന്നും ആര്‍ക്കും അറിയില്ല. വളരെ കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയതെന്നും തനിക്ക് ആരുടെയും സിംപതിയൊന്നും വേണ്ടെന്നും ജീവനൊടുക്കാന്‍ തീരുമാനിച്ച സമയത്തായിരുന്നു ഒരു കോള്‍ വന്നതെന്നും ഇന്ന് താന്‍ ജീവനോടെയിരിക്കുന്നതിന്റെ കാരണവും അതാണെന്നും അന്‍ഷിത പറയുന്നു.

ചെറുപ്രായത്തിലേ താന്‍ പോരാടി ജയിച്ചു വന്ന ആളാണ്. പന്ത്രണ്ടാമത്തെ വയസ്സില്‍ താന്‍ തളര്‍വാതരോഗം പിടിപെട്ട് കിടപ്പിലായിരുന്നുവെന്നും അവിടെ നിന്നും പൊരുതി എഴുന്നേറ്റ് നടന്നിട്ടുണ്ടെന്നും അങ്ങനെയുള്ള ഞാന്‍ ജീവനൊടുക്കാന്‍ പാടില്ലെന്ന് പിന്നീട് മനസ്സിലായി എന്നും അന്‍ഷിത പറയുന്നു.

Advertisement