കേരള സാരിയില്‍ സുന്ദരിയായി ലിസി, ഇത്തവണത്തെ ഓണം മക്കള്‍ക്കും മരുമകള്‍ക്കുമൊപ്പം, വൈറലായി ചിത്രങ്ങള്‍

129

മലയാളത്തിലെ ഒരു കാലത്ത് നമ്പര്‍ വണ്‍ നായികയായിരുന്നു നടി ലിസി. മലയാളത്തിലേയും, ഹിന്ദിയിലേയും തമിഴിലേയും ജനപ്രിയ ചലച്ചിത്ര സംവിധായകനായിരുന്ന പ്രിയദര്‍ശന്‍ ലിസിയെ പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു.

Advertisements

എന്നാല്‍ പിന്നീട് ഇവര്‍ പിരിഞ്ഞു. ഇവരുടെ മകള്‍ കല്യാണി ഇപ്പോള്‍ സിനിമകളില്‍ തിളങ്ങുകയാണ്. പിരിഞ്ഞെങ്കിലും മകളുടെയും മകന്റെയും ാര്യത്തില്‍ ഒറ്റ മനസോടെ രംഗത്തെത്താറുണ്ട് പ്രിയനും ലിസിയും. മകന്‍ സിദ്ധാര്‍ഥിന്റെ വിവാഹത്തിന് ഒരേ മനസോടെ എത്തിയ ലിസിയും പ്രിയദര്‍ശനും ആരാധകരേയും വിസ്മയിപ്പിച്ചിരുന്നു.

Also Read: പുതിയ സിനിമയ്ക്കു വേണ്ടിയുള്ള പരീക്ഷണം ; ഖുശ്ബു തന്റെ പുതിയ ലുക്കിലുള്ള ഫോട്ടോ പങ്കുവെച്ച്

ഇപ്പോഴിതാ മക്കള്‍ക്കും മരുമക്കള്‍ക്കുമൊപ്പം ഓണം ആഘോഷിക്കുന്ന ലിസിയുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. കേരളസാരിയില്‍ അണിഞ്ഞൊരുങ്ങി അത്തപ്പൂക്കളമിട്ട് സദ്യ ആസ്വദിച്ച് കഴിക്കുന്ന ലിസിയുടെ ചിത്രങ്ങളാണ് ലിസി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്.

എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേരാനും ലിസി മറന്നിട്ടില്ല. ലിസിയുടെ പോസ്റ്റ് ശ്രദ്ധനേടിയതോടെ നിരവധി ആരാധകരാണ് താരത്തിനും മക്കള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് കമന്റിട്ടത്.

Also Read: എവിടെയും എന്നെ ഒറ്റയ്ക്ക് വിടില്ല, പേടിയാണ്; വിശേഷം പങ്കുവെച്ച് റോബിനും ആരതിയും

2015ലായിരുന്നു ലിസിയും പ്രിയദര്‍ശനും തമ്മില്‍ വേര്‍പിരിഞ്ഞത്. സിനിമാപ്രേമികള്‍ക്കെല്ലാം വലിയ ഞെട്ടലായിരുന്നു ഇവരുടെ വിവാഹമോചന വാര്‍ത്ത. എന്നാല്‍ എന്തുകൊണ്ടാണ് തങ്ങള്‍ വേര്‍പിരിഞ്ഞതെന്ന കാര്യം ഇരുവരകും ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല.

Advertisement