സിനിമയിലെ അവസരങ്ങള്‍ക്കായി അഡ്ജസ്റ്റ്‌മെന്റ് ആവശ്യപ്പെടുന്നുണ്ട്, കോളേജ് പരിപാടിക്ക് പോയപ്പോഴുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി ഓവിയ

64

മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ തമിഴ് പതിപ്പിലൂടെയാണ് മലയാളി താരം ഓവിയ ഹെലനെ തമിഴര്‍ ശ്രദ്ധിക്കുന്നത്. ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ആരവ് പ്രണയം നിഷേധിച്ചതിനെ തുടര്‍ന്ന് ഓവിയ ബിഗ് ബോസ് ഹൗസില്‍ ആ ത്മ ഹ ത്യാ ശ്രമം നടത്തിയതും വാര്‍ത്തയായിരുന്നു.

Advertisements

പിന്നീട് താന്‍ ഒരിക്കലും വിവാഹിതയാകില്ലെന്നും ജീവിക്കാന്‍ വേണ്ടി തനിക്കൊരു പങ്കാളിയുടെ ആവശ്യമില്ലെന്നും ഓവിയ പറഞ്ഞത് ഏറെ വൈറലായി മാറിയിരുന്നു. ഞാന്‍ ഒരിക്കലും കല്ല്യാണം കഴിക്കില്ല, എനിക്കൊരു പങ്കാളിയുടെ ആവശ്യമില്ല. ഞാന്‍ എന്നില്‍ തന്നെ പൂര്‍ണ്ണയാണെന്നാണ് എനിക്ക് തോന്നുന്നതെന്നും താരം പറഞ്ഞിരുന്നു.

Also Read: പുതിയ സിനിമയ്ക്കു വേണ്ടിയുള്ള പരീക്ഷണം ; ഖുശ്ബു തന്റെ പുതിയ ലുക്കിലുള്ള ഫോട്ടോ പങ്കുവെച്ച്

മലയാളിയായ ഓവിയ ടെലിവിഷന്‍ അവതാരകയായാണ് സ്‌ക്രീനിലെത്തിയത്. പിന്നീട് നടിയായി തമിഴ് സിനിമാലോകത്തേക്ക് എത്തി. തമിഴ് ബിഗ്ഗ് ബോസ് ഷോയുടെ മുഖം തന്നെയായിരുന്നു ഓവിയ.. കമല് ഹസന് അവതാരകനായി എത്തുന്ന ബിഗ്ഗ് ബോസ് തമിഴിന്റെ ആദ്യ സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു ഓവിയ ഉണ്ടാക്കിയ തരംഗം പിന്നീട് ആര്‍ക്കുമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

ഇപ്പോഴിതാ ഓരു അഭിമുഖത്തില്‍ വെച്ച് കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ഓവിയ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. സിനിമാലോകത്ത് അവസരങ്ങള്‍ക്കായി അഡ്ജസ്റ്റ് ചെയ്യുന്ന ചിലരൊക്കെ ഉണ്ട്. എന്നാല്‍ താന്‍ അങ്ങനെയല്ലെന്നും അങ്ങനെ ചെയ്ത് വലിയ നടിയാവാന്‍ തനിക്ക് താത്പര്യമില്ലെന്നും ഓവിയ പറഞ്ഞു.

Also Read: ആർഡിഎക്‌സിലേക്ക് ആദ്യം പരിഗണിച്ചത് ഈ യുവതാരങ്ങളെ; ആദ്യ ലിസ്റ്റിൽ പെപെയും നീരജും ഷെയ്‌നും ഉണ്ടായിരുന്നില്ല; വെളിപ്പെടുത്തി നഹാസ് ഹിദായത്ത്

താന്‍ ആരുമായും തന്നെ കംപയര്‍ ചെയ്യാറില്ല. ലഭിക്കാത്ത സിനിമകളെയൊര്‍ത്ത് ദുഃഖിക്കാറില്ലെന്നും കിട്ടുന്ന സിനിമകള്‍ സത്യസന്ധതയോടെ ചെയ്യാന്‍ ശ്രമിക്കാരുണ്ടെന്നും ഓവിയ പറഞ്ഞു. അതിനിടെ ഒരു കോളേജ് ഇവന്റിന് പോയപ്പോഴുണ്ടായ ദുരനുഭവത്തെ കുറിച്ചും ഓവിയ തുറന്നുസംസാരിച്ചു.

ഡാന്‍സ് പെര്‍ഫോമന്‍സിന് വേണ്ടിയായിരുന്നു പോയത്. ഒരു സ്‌കൂട്ടറിലായിരുന്നു അവര്‍ പിക് ചെയ്യാന്‍ വന്നതെന്നും ആള്‍ക്കൂട്ടത്തില്‍ പെട്ടപ്പോള്‍ പലരും തന്നെ നുള്ളുക പോലും ചെയ്തുവെന്നും ആളുകള്‍ക്ക് നന്നായി ലൈംഗിക ദാരിദ്രമുണ്ടെന്നും ഓവിയ പറഞ്ഞു.

Advertisement