എന്തുകൊണ്ട് മലയാള സിനിമയില്‍ അഭിനയിക്കുന്നില്ല, കാരണം വെളിപ്പെടുത്തി അനുപമ പരമേശ്വരന്‍

92

മലയാളത്തിന്റെ യുവ നായകന്‍ നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2015ല്‍ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയരംഗത്തേക്ക് എത്തിയ താര സുന്ദരിയാണ് നടി അനുപമ പരമേശ്വരന്‍.

ചിത്രത്തില്‍ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനുപമ സിനിമ രംഗത്തേക്ക് ചുവടുവച്ച് ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റ് ആയി മാറിയിരുന്നു. നിരവധി ആരാധകരുടെ മനം കവരാന്‍ താരത്തിന് തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ സാധിച്ചു.

Advertisements

തുടര്‍ന്ന് മലയാളത്തില്‍ അത്ര സജീവമല്ലാതിരുന്ന താരത്തിന് തെന്നിന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നും ഒട്ടനവധി അവസരങ്ങളാണ് ലഭിച്ചത്. തുടക്കം മലയാള സിനിമയില്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ കൂടുതലും സിനിമകള്‍ താരം ചെയ്യുന്നത് തെലുങ്കിലാണ്.

Also Read: പുത്തന്‍ വിശേഷം പങ്കുവെച്ച് സാന്ത്വനത്തിലെ കണ്ണന്റെ അച്ചു, ഏറെനാളായി ഇതിനുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്ന് ആരാധകര്‍

തെലുങ്ക് സിനിമാ വ്യവസായത്തിലെ ഏറ്റവും ജനപ്രിയ നടിമാരില്‍ ഒരാളാണ് ഇന്ന് അനുപമ. കാര്‍ത്തി കേയ 2 ആയിരുന്നു താരത്തിന്റേ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. സെപ്റ്റംബര്‍ 23 ന് ഈ ചിത്രം മലയാളത്തിലേക്ക് മൊഴി മാറ്റി റിലീസ് ചെയ്യും.

ഇപ്പോഴിതാ അനുപമ നല്‍കിയ ഒരു അഭിമുഖമാണ് സോഷ്യല്‍്മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമയില്‍ നിന്ന് മാറി നിന്നതിനെ പറ്റിയും തന്റെ സിനിമാജീവിതത്തെക്കുറിച്ചുമൊക്കെയാണ് അനുപമ സംസാരിക്കുന്നത്. പ്രേമത്തിന് ശേഷം തനിക്ക് കുറച്ച് അവസരങ്ങള്‍ മാത്രമേ കിട്ടിയിരുന്നുള്ളൂവെന്ന് താരം പറയുന്നു.

Also Read: വിവാഹം കഴിക്കില്ലെന്ന് പറഞ്ഞു, പക്ഷേ വലിയൊരു വാഗ്ദാനം അദ്ദേഹം എനിക്ക് തന്നിരുന്നു, ഐവി ശശിയെക്കുറിച്ച് വെളിപ്പെടുത്തലുമായി സീമ

കാര്‍ത്തികേയ 2 വളരെ ഇഷ്ടപ്പെട്ട് ചെയ്ത സിനിമ ആണെന്നും ആ ചിത്രനുവേണ്ടിയാണ് ലൈഫില്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്തിരിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. പ്രതീക്ഷിച്ചതിനും എത്രയോ മുകളിലായിരുന്നു ഈ ചിത്രത്തിന് ലഭിച്ച പ്രേക്ഷകരുടെ സ്വീകരണം എന്നും താരം പറയുന്നു.

മലയാളത്തില്‍ നിന്ന് കഥകള്‍ വരുന്നത് കുറവായിരുന്നു. പക്ഷേ ലോക്ക്ഡൗണ്‍ കഴിഞ്ഞതിന് ശേഷം മലയാളത്തില്‍ നിന്നും തനിക്ക് കുറച്ചുനല്ല കഥകള്‍ കിട്ടി തുടങ്ങിയിട്ടുണ്ടെന്നും തെലുങ്കിലെ കമ്മിറ്റ്‌മെന്റുകള്‍ തീര്‍ത്ത്അടുത്ത വര്‍ഷം മലയാളത്തിലേക്ക് എത്തുമെന്നും താരം പറഞ്ഞു.

Advertisement