ആദ്യം ലഭിച്ചത് ഒരു ലക്ഷത്തില്‍ താഴെ രൂപ, ഇന്ന് യൂട്യൂബില്‍ നിന്നും കിട്ടുന്ന വരുമാനം ഇത്രയാണ്, വെളിപ്പെടുത്തി അനുശ്രീ

2059

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സീരിയല്‍ താരമാണ് അനുശ്രീ എന്ന പ്രകൃതി. താരത്തിന്റെ യഥാര്‍ത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയല്‍ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്. അഭിനയ രംഗത്തേക്ക് ബാലതാരം ആയി എത്തി പിന്നീട് സിനിമകളിലും സീരിയലുകളിലും അനുശ്രീ നിറ സാന്നിധ്യമായി മാറുകയായിരുന്നു. പ്രമുഖ സീരിയല്‍ ക്യാമറാമാന്‍ വിഷ്ണു ആണ് അനുശ്രീയുടെ ഭര്‍ത്താവ്.

എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാന്‍ ആയിരുന്നു വിഷ്ണു. ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിറഞ്ഞു നിന്ന് വീട്ടമ്മമാരുടെ മനസ്സില്‍ ഇടംനേടിയ താരമാണ് അനുശ്രീ. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറല്‍ ആയതോടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞകാര്യം പുറംലോകം അറിഞ്ഞത്.

Advertisements

വീട്ടുകാരുടെ എതിര്‍പ്പെല്ലാം മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയത്. അടുത്തിടെയാണ് അനുശ്രീ ഒരു ആണ്‍കുഞ്ഞിനാണ് ജന്‍മം നല്‍കിയത്. കുഞ്ഞിനും ഭര്‍ത്താവിന്റെയും കൂടെയുള്ള ചിത്രങ്ങള്‍ എല്ലാം താരം പങ്കു വെച്ചിരുന്നു.

Also Read: ശോഭനയുമായി കടുത്ത പ്രണയത്തിലായിരുന്നുവെന്ന വാര്‍ത്തകള്‍ തെറ്റ്, കല്യാണം കഴിക്കാന്‍ ആഗ്രഹം മറ്റൊരാളെയായിരുന്നു, മനസ്സ് തുറന്ന് റഹ്‌മാന്‍

അതേ സമയം അനുശ്രീയും വിഷ്ണുവും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇക്കാര്യം അനുശ്രീ പറഞ്ഞിട്ടില്ല. പക്ഷേ ഭര്‍ത്താവുമായി ചില പ്രശ്നങ്ങളുണ്ടെന്നും ഡിവോഴ്സ് എന്നത് ജീവിതത്തിലെ വലിയ കാര്യമല്ല എന്നൊക്കെ പ്രതികരിച്ചിരുന്നു.

ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് അനുശ്രീ. തന്റെ വിശേഷങ്ങളെല്ലാം അനുശ്രീ യൂട്യൂബ് ചാനലിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ തനിക്ക് യൂട്യൂബില്‍ നിന്നും ലഭിക്കുന്ന വരുമാനത്തെക്കുറിച്ച് തുറന്നുപറഞ്ഞുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം.

Also Read: അത് അറിയാതെ ആണ് ഞാൻ ആലിസിനെ വിവാഹം കഴിച്ചത്, തന്നെ പറ്റിച്ച് കെട്ടുക ആയിരുന്നു, സജിൻ പറയുന്നത് കേട്ടോ

തനിക്ക് യൂട്യൂബില്‍ നിന്നും നല്ല വരുമാനം കിട്ടുന്നുണ്ടെന്നും കൃത്യമായി തുക എത്രയാണെന്ന് പറയാന്‍ കഴിയുന്നില്ലെന്നും നല്ല രീതിയിലാണ് ചാനല്‍ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും താരം പറഞ്ഞു. ഒരാഴ്ച കൊണ്ട് യൂട്യൂബില്‍ മോണിറ്റൈസേഷന്‍ കിട്ടിയെന്നും ആദ്യം കിട്ടിയ വരുമാനം ഒരു ലക്ഷത്തില്‍ താഴെയായിരുന്നുവെന്നും ഇപ്പോള്‍ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം കൂടി വരുന്നുണ്ടെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു.

Advertisement