ആല്‍ബി പ്രൊപ്പോസ് ചെയ്തത് ആദ്യ വിവാഹം വേര്‍പിരിഞ്ഞതിന്റെ ഷോക്കിലായിരിക്കുമ്പോള്‍, വീട്ടുകാര്‍ക്ക് താത്പര്യമില്ലായിരുന്നു, തുറന്നുപറഞ്ഞ് അപ്‌സര

116

ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന ഹിറ്റ് സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി അപ്സര. മലയാളികളുടെ പ്രിയപ്പെട്ട സീരിയല്‍ നടി അപ്സരയും സംവിധായകന്‍ ആല്‍ബിയും വിവാഹിതരാവുന്നത് കഴിഞ്ഞ നവംബറില്‍ ആയിരുന്നു .

Advertisements

ഒരുമിച്ച് ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്തിരുന്ന താരങ്ങള്‍ ഇഷ്ടത്തില്‍ ആവുകയായിരുന്നു. തുടക്കത്തില്‍ വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അവര്‍ സമ്മതിച്ചു. ശേഷം ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് താരങ്ങള്‍ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്.

Also Read:കാലിന്റെ ചിത്രങ്ങള്‍ അയക്കാമോ എന്ന് കമന്റ്, കിടിലന്‍ മറുപടി നല്‍കി ചിത്രം പങ്കുവെച്ച് ഞെട്ടിച്ച് അശ്വതി ശ്രീകാന്ത്

കൈരളി ടിവിയിലെ പ്രോഗ്രാം ഡയറക്ടറാണ് ആല്‍ബി. കൈരളിയില്‍ വെച്ചുള്ള പരിചയമാണ് പ്രണയത്തിലേക്ക് എത്തിയത്. യൂട്യൂബിലും മറ്റ് സോഷ്യല്‍മീഡിയയിലുമെല്ലാം സജീവമാണ് താരദമ്പതികള്‍. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയിരിക്കുകയാണിപ്പോള്‍ അപ്‌സര.

ആല്‍ബിയുമായുള്ള വിവാഹം അപ്‌സരയുടേത് രണ്ടാം വിവാഹമായിരുന്നു.ആദ്യ വിവാഹം പിരിഞ്ഞതിന്റെ സങ്കടത്തിലായിരിക്കുമ്പോഴായിരുന്നു ആല്‍ബി പ്രൊപ്പോസ് ചെയ്തതെന്നും എന്നാല്‍ വീട്ടുകാര്‍ക്ക് ഇതില്‍ എതിര്‍പ്പായിരുന്നുവെന്നും അപ്‌സര നേരത്തെ പറഞ്ഞിരുന്നു.

Also Read:എത്ര സഹായങ്ങള്‍ ചെയ്തിട്ടുണ്ട്, എന്തിനാണ് ഐശ്വര്യ ഇങ്ങനെയൊക്കെ പറയുന്നത്, നടി ഐശ്വര്യ ഭാസ്‌കറിന്റെ വാക്കുകളില്‍ പ്രതികരിച്ച് കുട്ടി പത്മിനി

ക്രിസ്്ത്യാനിയായ ആല്‍ബിയെ വിവാഹം കഴിക്കുന്നതായിരുന്നു വീട്ടുകാരെ ചൊടിപ്പിച്ചത്. എന്നാല്‍ അവരുടെ സങ്കടം കാലാകാലം കാണാന്‍ വയ്യാത്തതുകൊണ്ടായിരുന്നു അവരെ കാര്യങ്ങളെല്ലാം പറഞ്ഞ് മനസ്സിലാക്കി വിവാഹം മതിയെന്നും കാത്തിരിക്കാമെന്നും തീരുമാനിച്ചതെന്നും പിന്നീട് അവരുടെ സമ്മതത്തോടെ തന്നെയായിരുന്നു വിവാഹമെന്നും അപ്‌സര പറഞ്ഞു.

Advertisement