Home Entertainment Celebrities

കാലിന്റെ ചിത്രങ്ങള്‍ അയക്കാമോ എന്ന് കമന്റ്, കിടിലന്‍ മറുപടി നല്‍കി ചിത്രം പങ്കുവെച്ച് ഞെട്ടിച്ച് അശ്വതി ശ്രീകാന്ത്

147

അവതാരകയും പിന്നീട് അഭിനേത്രിയുമായി എത്തി മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരക ആയി എത്തി കൈയ്യടി നേടിയ അശ്വതി ശ്രീകാന്ത് ചക്കപ്പഴം എന്ന പരമ്പരയിലൂടെ ആണ് അഭിനേത്രിയായ അരങ്ങേറിയത്.

Advertisements

ഇപ്പോള്‍ പദ്മ, കമല എന്നീ രണ്ട് പെണ്‍മക്കളുമായി ജീവിതത്തിലും കരിയറിലും തിരക്കിലാണ് താരം. സോഷ്യല്‍മീഡിയയില്‍ സജീവമായ അശ്വതി തന്റെ അമ്മയെന്ന നിലയിലുള്ള അനുഭവങ്ങളും ചെറിയ ടിപ്സുകളും യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.

Also Read:സിനിമാപോസ്റ്ററില്‍ തന്റെ ചിത്രം മാത്രം വെച്ചാല്‍ മതിയെന്ന് പറയുന്ന മമ്മൂട്ടി, കേണല്‍ പദവി ചോദിച്ച് വാങ്ങിയ മോഹന്‍ലാല്‍, എല്ലാം വിചിത്രമായി തോന്നുവെന്ന് ശ്രീനിവാസന്‍

തന്റെ നിലപാടുകളും അഭിപ്രായങ്ങളുമൊക്കെ തുറന്നുപറയാന്‍ അശ്വതിക്ക് ആരെയും പേടിയില്ല. ഇപ്പോഴിതാ അശ്വതി പങ്കുവെച്ച ക്യൂ ആന്‍ഡ് എ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഇതില്‍ കാല്‍പ്പാദങ്ങളുടെ ചിത്രം പങ്കുവെക്കാമോ എന്നായിരുന്നു ഒരാളുടെ ചോദ്യം.

ഒരു കൂട്ടം കാല്‍പ്പാദങ്ങളുടെ ചിത്രം പങ്കുവെച്ച് ഇത് മതിയോ എന്നായിരുന്നു അശ്വതിയുടെ മറുപടി. ജീവിതത്തില്‍ തിരിച്ചുപോയി ഒരു കാര്യം തിരുത്താന്‍ അവസരം കിട്ടിയാല്‍ എന്ത് ചെയ്യും എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഒന്നും ഇല്ലെന്നായിരുന്നു അശ്വതിയുടെ മറുപടി.

Also Read:ആ വീട്ടിലുള്ളവര്‍ തിരിച്ചും മറിച്ചും ചോദിച്ചാലും ഒന്നും പറയരുത്, ബിഗ് ബോസ് ഹൗസിലേക്ക് കയറും മുമ്പ് അന്‍സിബയോട് മോഹന്‍ലാല്‍ പറഞ്ഞതിങ്ങനെ

ഇന്നത്തെ തന്നെ സൃഷ്ടിച്ചത് കഴിഞ്ഞ കാലത്തെ ഓരോ അനുഭവങ്ങളും സംഭവങ്ങളുമാണ്. തനിക്ക് ഇതുവരെ ഉണ്ടായ ഓരോ മാറ്റങ്ങളെയും താന്‍ ഇഷ്ടപ്പെടുന്നുണ്ടെന്നും അശ്വതി പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു അശ്വതി തന്റെ യൂട്യൂബ് ചാനലില്‍ വീഡിയോ പങ്കിട്ടത്.

Advertisement