സിനിമാപോസ്റ്ററില്‍ തന്റെ ചിത്രം മാത്രം വെച്ചാല്‍ മതിയെന്ന് പറയുന്ന മമ്മൂട്ടി, കേണല്‍ പദവി ചോദിച്ച് വാങ്ങിയ മോഹന്‍ലാല്‍, എല്ലാം വിചിത്രമായി തോന്നുവെന്ന് ശ്രീനിവാസന്‍

223

മലയാള സിനിമയില്‍ വര്‍ഷങ്ങളോളമായി സജീവസാന്നിധ്യമായിരുന്നു ശ്രീനിവാസന്‍. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് തുടങ്ങി കൈവെച്ച എല്ലാ മേഖലയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീനിവാസന് ആരാധകരും ഏറെയായിരുന്നു.

Advertisements

ഇപ്പോഴിതാ മുമ്പൊരിക്കല്‍ താരം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത്. മമ്മൂട്ടിയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചുമൊക്കെയായിരുന്നു ശ്രീനിവാസന്‍ സംസാരിച്ചത്. മമ്മൂട്ടിയുടെ മഴയെത്തും മുമ്പേ ഇറങ്ങിയ ദിവസം തന്നെയായിരുന്നു മോഹന്‍ലാലിന്റെ സ്ഫടികവും ഇറങ്ങിയതെന്ന് ശ്രീനിവാസന്‍ പറയുന്നു.

Also Read:എത്ര സഹായങ്ങള്‍ ചെയ്തിട്ടുണ്ട്, എന്തിനാണ് ഐശ്വര്യ ഇങ്ങനെയൊക്കെ പറയുന്നത്, നടി ഐശ്വര്യ ഭാസ്‌കറിന്റെ വാക്കുകളില്‍ പ്രതികരിച്ച് കുട്ടി പത്മിനി

രണ്ടും തരക്കേടില്ലാത്ത സിനിമയാണ്. ഒരു ദിവസം റോഡിലൂടെ കാറില്‍ പോകുമ്പോള്‍ ഈ രണ്ട് സിനിമകളുടെയും പോസ്റ്ററുകള്‍ കണ്ട് മമ്മൂട്ടി തന്നോട് പറഞ്ഞു സ്ഫടികത്തിന്റെ പോസ്റ്ററില്‍ മോഹന്‍ലാലിന്റെ മുഖമാത്രമാണുള്ളതെന്നും തന്റെ സിനിമയുടെ പോസ്റ്ററില്‍ ശോഭനയും മറ്റാരൊക്കെയോ ഉണ്ടെന്നും മാധവന്‍ നായരെ വിളിച്ച് തന്റെ മുഖം മാത്രമുള്ള പോസ്റ്ററുണ്ടാക്കാന്‍ പറയൂ എന്നും പറഞ്ഞുവെന്ന് ശ്രീനിവാസന്‍ ഓര്‍ക്കുന്നു.

താന്‍ മമ്മൂട്ടിയോട് പറഞ്ഞത് അദ്ദേഹത്തെ വിളിച്ച് പോസ്റ്റുണ്ടാക്കാന്‍ താന്‍ പറയേണ്ടി വന്നാല്‍ തന്റെ മുഖം വെച്ച് പോസ്റ്ററുണ്ടാക്കാന്‍ താനും പറയുമെന്ന് മമ്മൂട്ടിയോട് പറഞ്ഞുവെന്നും അതുകേട്ടപ്പോള്‍ മമ്മൂട്ടി മിണ്ടാതിരുന്നുവെന്നും താന്‍ ഉദയനാണ് താരത്തില്‍ പറഞ്ഞ എന്റെ തല, എന്റെ ഫുള്‍ ഫിഗര്‍ എന്ന ഡയലോഗ് ശരിക്കും മമ്മൂട്ടിക്കാണ് വേണ്ടതെന്നും ശ്രീനിവാസന്‍ പറയുന്നു.

Also Read:യഥാര്‍ത്ഥ നജീബിനെ കണ്ടപ്പോള്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു, അത് ശരിക്കും എന്നെ സന്തോഷിപ്പിച്ചു, ആടുജീവിതത്തിലെ യഥാര്‍ത്ഥ കഥാപാത്രത്തെ നേരില്‍ കണ്ട സന്തോഷത്തില്‍ പൃഥ്വിരാജ്

മമ്മൂട്ടിയുടെ ആഗ്രഹമായിരുന്നു താന്‍ ആ സിനിമയില്‍ പറഞ്ഞ ഡയലോഗുകള്‍. അതുപോലെ രാജീവ് നാഥിനെ വിളിച്ച് കേണല്‍ പദവി കിട്ടാന്‍ വല്ല വഴിയുമുണ്ടോ എന്ന് മോഹന്‍ ചോദിച്ചത് തനിക്ക് വിചിത്രമായി തോന്നിയെന്നും സരോജ് കുമാര്‍ എന്ന ചിത്രത്തിന്റെ ഇന്‍സ്പിരേഷന്‍ അതാണെന്നും ശ്രീനിവാസന്‍ പറയുന്നു.

Advertisement