യഥാര്‍ത്ഥ നജീബിനെ കണ്ടപ്പോള്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു, അത് ശരിക്കും എന്നെ സന്തോഷിപ്പിച്ചു, ആടുജീവിതത്തിലെ യഥാര്‍ത്ഥ കഥാപാത്രത്തെ നേരില്‍ കണ്ട സന്തോഷത്തില്‍ പൃഥ്വിരാജ്

143

മലയാള സിനിമാതാരം പൃഥ്വിരാജിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആടുജീവിതം. ഈ മാസമാണ് ചിത്രത്തിന്റെ റിലീസ്. ഇപ്പോഴിതാാ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ പൃഥ്വിരാജ് ചിത്രത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

Advertisements

താന്‍ സിനിമയിലെ യഥാര്‍ത്ഥ നജീബിനെ നേരിട്ട് കണ്ട് സംസാരിച്ചിട്ടുണ്ടെന്ന് പൃഥ്വിരാജ് പറയുന്നു. ആടുജീവിതത്തിന്റെ ലാസ്റ്റ് ഷോട്ട് എടുത്ത് ഫിലിം പാക്ക് പറഞ്ഞതിന് ശേഷമായിരുന്നു താന്‍ നജീബിനെ നേരില്‍ കണ്ട് സംസാരിച്ചതെന്ന് താരം പറയുന്നു.

Also Read:മഞ്ഞുമ്മല്‍ ബോയ്‌സ് വമ്പന്‍ ഹിറ്റ്, പാ രഞ്ജിത്തിനൊപ്പം ശ്രീനാഥ് ഭാസി ഇനി തമിഴ് സിനിമയിലേക്ക്

താനും നജീബും സംസാരിക്കുന്നത് ഷൂട്ട് ചെയ്തിട്ടുണ്ട്. ആ വീഡിയോ ഉടന്‍ തന്നെ റിലീസ് ചെയ്യുമെന്നും തങ്ങള്‍ പേഴ്‌സണലായി സംസാരിച്ച തനിക്ക് സന്തോഷം തോന്നിയ ചില കാര്യങ്ങളായിരിക്കും വീഡിയോയിലുണ്ടാവുകയെന്നും പൃഥ്വിരാജ് പറയുന്നു.

താന്‍ നജീബിക്കയെ കണ്ടപ്പോള്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു. ആ സീനില്‍ താന്‍ ഇങ്ങനെയായിരുന്നു ചെയ്തത്, ശരിക്കും അതുപോലെ തന്നെയാണോ മാറ്റങ്ങളുണ്ടോ എന്നായിരുന്നു ഒരു ചോദ്യം. അത് കറക്ടാണ് അങ്ങനെ തന്നെയാണ് ചെയ്യേണ്ടത് എന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും താരം പറയുന്നു.

Also Read:ഗോമാതാവിന്റെ ബാക്ക് പോലുള്ള മുഖവും വെച്ച് ചിരിക്കാന്‍ നാണമില്ലേ; ഗ്രീഷ്മയെ പരിഹസിച്ച് അമല ഷാജിയുടെ അമ്മ, പിന്നാലെ വിമര്‍ശനം

അതുകേട്ടപ്പോള്‍ തനിക്ക് വളരെ സന്തോഷം തോന്നി. തന്റെ ക്രെഡിറ്റായിട്ടല്ല കാണുന്നതെന്നും നജീബെന്ന വ്യക്തി ആ സമയത്ത് അനുഭവിച്ച യാതനകളും ബ്ലെസി ചേട്ടന്‍ ഇമേജിന്‍ ചെയ്തതും സിമിലര്‍ ആയതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും പൃഥ്വിരാജ് പറയുന്നു.

Advertisement