Home Entertainment Celebrities

അയാള്‍ എന്നെ ചതിക്കുകയായിരുന്നു, എന്റെ സുഹൃത്തുമായി പ്രണയത്തിലായിരുന്നു, ആ ഡിപ്രഷന്‍ സമയത്ത് കൂടെ നിന്നത് മുന്‍ഭര്‍ത്താവ്: ആര്യ പറയുന്നു

358

മലയാളികളായ മിനിസ്‌ക്രീന്‍ ബിഗ്സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന പരിപാടിയില്‍ എത്തിയതോടെ ബഡായ് ആര്യ എന്ന പേരിലാണ് നടി ആര്യ അറിയപ്പെടുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ പങ്കെടുത്തതോട് കൂടി ആര്യയ്ക്ക് കൂടുതലും വിമര്‍ശനങ്ങളാണ് ലഭിച്ചത്.

Advertisements

തോപ്പില്‍ ജോപ്പന്‍, അലമാര, ഹണി ബി 2, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധര്‍വന്‍, ഉള്‍ട്ട, ഉറിയടി തുടങ്ങി നിരവധി സിനിമകളില്‍ ആര്യ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസില്‍ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്ബോസ് മലയാളം പതിപ്പിലെ ആദ്യ സീസണിലും താരം പങ്കെടുത്തിരുന്നു.

Also Read: ചിലർ ക്ലിപ്പ് എന്ന് പറയും, ചിലർ ഹോട്ട് എന്ന് പറയും, അതെല്ലം ഇറങ്ങിയ സമയത്ത് തന്നെ ഞാൻ കണ്ടിരുന്നു, അതൊന്നും ഞാൻ അത്ര കാര്യമാക്കുന്നില്ല: ശാലു മേനോൻ

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ആര്യ തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോസും എല്ലാം തന്റെ ആരാധകര്‍ക്ക് ആയി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും സംസാരിക്കുകയാണ് ഫ്‌ളേവേഴ്‌സ് ഒരു കോടിയില്‍ എത്തിയപ്പോള്‍ ആര്യ.

ബിഗ് ബോസിന് ശേഷമായിരുന്നു തന്റെ പ്രണയം തകര്‍ന്നത്. തന്റെ കാമുകന്‍ ആദ്യ ഭര്‍ത്താവിന്റെ സഹോദരിയായ അര്‍ച്ചനയുടെ സുഹൃത്തായിരുന്നുവെന്നും അങ്ങനെ പരിചയപ്പെട്ട തങ്ങള്‍ സുഹൃത്തുക്കളായി, പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നുുവെന്നും ആര്യ പറയുന്നു.

Also Read: ബോളിവുഡിലെ കിളവന്മാർക്ക് നായികയായി ചെറുപ്പക്കാരികളെ മാത്രം മതി, മുപ്പത് കഴിഞ്ഞവരെ വേണ്ട: തുറന്നടിച്ച് ലാറ ദത്ത

ലിവിങ് ടുഗെതര്‍ റിലേഷനിലായിരുന്നു ആ്ദ്യം. തങ്ങളുടെ രണ്ടുപേരുടെയും വീട്ടില്‍ അറിയാമായിരുന്നുവെന്നും മൂന്നുകൊല്ലം പ്രണയിച്ചതി് ശേഷം അയാള്‍ തന്നെ ചതിക്കുകയായിരുന്നുവെന്നും ഏറെ വൈകിയാണ് അറിഞ്ഞത് തന്റെ സുഹൃത്തുമായി അയാള്‍ പ്രണയത്തിലാണെന്നുമെന്നും ആര്യ പറഞ്ഞു.

Advertisement