എനിക്കൊരു കുഞ്ഞനുജത്തിയെ തന്നു, 23ാം വയസ്സില്‍ ഞാനൊരു വല്യേച്ചിയായില്ലേ, അതിലും വലുതായി എനിക്കെന്ത് വേണം, മാതാപിതാക്കളുടെ സന്തോഷദിനത്തില്‍ ആര്യ പാര്‍വതിയുടെ പോസ്റ്റ്, വൈറല്‍

461

സീരിയല്‍ താരമായ ആര്യ പാര്‍വതി ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ്. കുറച്ചുകാലം മുമ്പ് ഇരുപത്തിമൂന്ന് വയസ്സായിരുന്ന താന്‍ ഒരു ചേച്ചിയമ്മയാവാന്‍ പോകുകയാണെന്ന സന്തോഷ വാര്‍ത്ത താരം പങ്കുവെച്ചത് സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

ഇന്ന് സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് ആര്യ. സ്വന്തമായി യൂട്യൂബ് ചാനലുള്ള താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Also Read: വിമാനയാത്രക്കിടെ രോഗിയുടെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍ നീരജ, ഭാര്യയെ ഓര്‍ത്ത് എന്നും അഭിമാനം കൊള്ളുന്നുവെന്ന് റോണ്‍സണ്‍, വൈറലായി വീഡിയോ

ഇപ്പോഴിതാ ആര്യ പങ്കുവെച്ച അച്ഛന്റെയും അമ്മയുടെയും 25ാം വെഡ്ഡിംഗ് ആനിവേഴ്‌സറിയെ കുറിച്ചുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ഇരുപത്തിയഞ്ചാമത്തെ വിവാഹവാര്‍ഷിക പരിപാടിയില്‍ മുഖ്യാതിഥിയാവാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷമെന്ന് ആര്യ കുറിച്ചു.

നിങ്ങള്‍ നല്‍കിയ സ്‌നേഹമാണ് തന്നെ 23 വര്‍ഷമായി മുന്നോട്ട് നയിക്കുന്നത്. 23ാമത്തെ വയസ്സില്‍ താനൊരു വല്യേച്ചിയായി എന്നും തനിക്കൊരു കുഞ്ഞനുജത്തിയെ കിട്ടിയെന്നും അതിലും വലുതായി തനിക്ക് ഒന്നും വേണ്ടെന്നും ഒത്തിരി നന്ദിയെന്നും താരം സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

Also Read: ഹൃദയം സന്തോഷം കൊണ്ട് നിറയുന്നു, ഈ നിമിഷത്തിന് വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്, ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന സന്തോഷ വാര്‍ത്തയുമായി കല്യാണി, പങ്കുചേര്‍ന്ന് അമ്മ ലിസിയും

നിരവധി പേരാണ് ആര്യയുടെ പോസ്റ്റിന് താഴെ പ്രതികരിച്ചത്. എല്ലാവരും താരത്തിന്റെ മാതാപിതാക്കള്‍ക്ക് വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്നു. ഒത്തിരി കാലം സന്തോഷത്തോടെ ജീവിക്കാന്‍ കഴിയട്ടെയെന്ന് പലരും കുറിച്ചു.

Advertisement