കോച്ചിനോടായിരുന്നു ആദ്യ പ്രണയം, ഭര്‍ത്താവിനെ കുറിച്ചൊന്നും സംസാരിക്കാത്തതാണ് ഇപ്പോഴത്തെ ചര്‍ച്ച, ഡിപ്രഷനിലായിപ്പോയെന്ന് തുറന്നുപറഞ്ഞ് അശ്വതി നായര്‍

879

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ യുവനടിയാണ് അശ്വതി നായര്‍. ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. താന്‍ ഒരു ടാറ്റൂ ലവര്‍ ആണെന്ന് പറഞ്ഞ അശ്വതി കൂട്ടുകാര്‍ തന്നെ ടാറ്റു ചെയ്യുന്നതില്‍ നിന്നും പിന്‍തിരിപ്പിച്ചിരുന്നുവെന്നും പറഞ്ഞു.

Advertisements

അവസരങ്ങള്‍ കുറയുമെന്ന് അവര്‍ പറഞ്ഞു. പക്ഷേ ടാറ്റു കാരണം പലരും തന്നെ തിരിച്ചറിയുന്നുണ്ട്. ചിലര്‍ ക്രിട്ടിസൈസ് ആവാറുണ്ട്. തനിക്ക് മീനിങ്ഫുള്‍ ആയിട്ടുള്ള ടാറ്റു ചെയ്യാനാണ് ഇഷ്ടമെന്നും ഇനിയും ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു.

Also Read; എടാ എന്ന് വിളിച്ചപ്പോള്‍ മമ്മൂക്ക പിണങ്ങി, ഭയങ്കര സീനായി, ഷൂട്ടിങ് നിര്‍ത്തിവെച്ചു, പടച്ചോനെ പോലെയാണെന്ന് പറഞ്ഞപ്പോള്‍ ദേഷ്യം മാറി, തുറന്നുപറഞ്ഞ് വിനോദ് കോവൂര്‍

തനിക്ക് പെണ്‍സുഹൃത്തുക്കളേക്കാളും കൂടുതല്‍ ആണ്‍സുഹൃത്തുക്കളാണുള്ളത്. താന്‍ പെണ്‍കുട്ടികളുമായി അങ്ങനെ സെറ്റാവാറില്ലെന്നും ഫ്രണ്ട്ഷിപ്പിനേക്കാള്‍ കൂടുതല്‍ ആര്‍ട്‌സിനും മറ്റ് കാര്യങ്ങള്‍ക്കുമൊക്കെയാണ് പ്രാധാന്യം നല്‍കുന്നതെന്നും അശ്വതി പറയുന്നു.

തന്റെ കോച്ചായിരുന്നു ആദ്യ പ്രണയം. അന്ന് താന്‍ കുഞ്ഞായിരുന്നുവെന്നും ലവ് ആണോന്നൊന്നും തിരിച്ചറിയാനുള്ള പ്രായമൊന്നുമില്ലായിരുന്നുവെന്നും തനിക്ക് അന്ന് ഡിപ്രഷന്‍ ഒക്കെ ഉണ്ടായിട്ടുണ്ടെന്നും അമ്മയാണ് ജീവിതത്തിലേക്ക് കൈ പിടിച്ച് കയറ്റയതെന്നും അശ്വതി പറഞ്ഞു.

Also Read: ഞാൻ ഓവർ ഗ്ലാമറസായി എന്നാണ് അവർ പറഞ്ഞത്, ആസ്വദിച്ചിട്ട് കുറ്റം പറയുന്നവരാണ് പലരും: ഹണി റോസ് അന്ന് പറഞ്ഞത്

തന്റേത് ഒരു പ്രണയവിവാഹമാണെന്ന് നേരത്തെ അശ്വതി പറഞ്ഞിരുന്നു. എന്നാല്‍ അടുത്തിടെ താരം ഭര്‍ത്താവിനെ കുറിച്ചൊന്നും സംസാരിക്കാറില്ല. കൂടാതെ കുടുംബത്തെ പരിചയപ്പെടുത്തിയപ്പോള്‍ ഭര്‍ത്താവിനെ പരിചയപ്പെടുത്തിയിരുന്നില്ല. ഇതെല്ലാം ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് സോഷ്യല്‍മീഡിയയില്‍.

Advertisement