മൂന്ന് വിവാഹം ചെയ്തയാളെ കല്യാണം കഴിച്ചതോടെ പലരും മോശക്കാരിയാക്കി, നരേഷ് ഒപ്പമില്ലായിരുന്നുവെങ്കില്‍ ജീവനൊടുക്കിയേനെ, തുറന്നുപറഞ്ഞ് പവിത്ര ലോകേഷ്

235

നരേഷ് തെലുങ്ക് സിനിമയിലെ വലിയ താരങ്ങളില്‍ ഒരാളാണ്. സഹനടനായും ക്യാരക്ടര്‍ റോളുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇതിനോടകം 200ഓളം സിനിമകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്.

Advertisements

പല വിവാഹങ്ങളും ചെയ്ത താരം പലപ്പോഴും വിവാങ്ങളില്‍പ്പെട്ടിട്ടുണ്ട്. ഇതിനോടകം മൂന്നുവിവാഹങ്ങള്‍ കഴിച്ചിട്ടുണ്ട്. സീനിയര്‍ മാസ്റ്ററായിരുന്ന ശ്രീനുവിന്റെ മകളെയായിരുന്നു ആദ്യം വിവാഹം ചെയ്തത്.

Also Read: കോച്ചിനോടായിരുന്നു ആദ്യ പ്രണയം, ഭര്‍ത്താവിനെ കുറിച്ചൊന്നും സംസാരിക്കാത്തതാണ് ഇപ്പോഴത്തെ ചര്‍ച്ച, ഡിപ്രഷനിലായിപ്പോയെന്ന് തുറന്നുപറഞ്ഞ് അശ്വതി നായര്‍

ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. പിന്നീട് ആ വിവാഹബന്ധം വേര്‍പെടുത്തിയപ്പോള്‍ രേഖ സുപ്രിയയെ വിവാഹം ചെയ്തു. രേഖയുമായുള്ള ബന്ധത്തില്‍ തേജ എന്ന കുട്ടിയുണ്ട്. ഈ ബന്ധവും അധികം താമസിയാതെ പിരിഞ്ഞു.

രമ്യ രഗുപതിയെയാണ് മൂന്നാമത് വിവാഹം ചെയ്തത്. ഇപ്പോഴിതാ ഈ ബന്ധവും വേര്‍പിരിഞ്ഞ് തന്റെ അറുപത്തിനാലാമത്തെ വയസ്സില്‍ നടിയായ നാല്‍പ്പത്തിമൂന്നുകാരി പവിത്ര ലോകേഷിനെ വിവാഹം ചെയ്തിരിക്കുകയാണ് നരേഷ്.

Also Read: റിലീസ് ചെയ്ത ആദ്യവാരം പ്രേക്ഷകർ കയറാതിരുന്ന ആ മമ്മൂട്ടി സിനിമ പിന്നെ നേടിയത് സർവ്വകാല വിജയം: സംഭവം ഇങ്ങനെ

ഇപ്പോഴിതാ പവിത്രയുമായുള്ള വിവാഹ ശേഷം തന്റെ ജീവിതം തന്നെ സിനിമയാക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. വിവാഹശേഷം താന്‍ വളരെ സന്തോഷവതിയാണെന്നും തനിക്ക പിന്തുണയുമായി എപ്പോഴും നരേഷ് ഒപ്പമുണ്ടെന്നും പവിത്ര പറയുന്നു.

Advertisement