റിലീസ് ചെയ്ത ആദ്യവാരം പ്രേക്ഷകർ കയറാതിരുന്ന ആ മമ്മൂട്ടി സിനിമ പിന്നെ നേടിയത് സർവ്വകാല വിജയം: സംഭവം ഇങ്ങനെ

19174

പത്മരാജൻ, ഭരതൻ, തുടങ്ങിയ പ്രതിഭാധനൻമാരായ സംവിധായകരുടെ സഹായിയായി എത്തി പിന്നീട് മലയാളത്തിന്റെ ക്ലാസ്സിക് സംവിധായകൻ ആയി മാറിയ കലാകാരനാണ് ബ്ലെസ്സി. പിന്നീട് കലാ മുല്യവും എന്നാൽ വാണിജ്യമായി വിജയവും നേടിയ നിരവധി ചിത്രങ്ങളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്.

പ്രധാനമായും പത്മരാജന്റെ സഹ സംവിധായകനായി നിന്ന് വർഷങ്ങളുടെ പരിചയ സമ്പത്ത് നേടിയെടുത്തിട്ടാണ് ബ്ലെസ്സി എന്ന സംവിധായകൻ തന്റെ ആദ്യ ചലച്ചിത്രവിഷ്‌കാരവുമായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മെഗാസ്റ്റാർ മമ്മൂട്ടി അവിസ്മരണീയമായ പ്രകടനം കാഴ്ചവെച്ച സിനിമയായ കാഴ്ച ആയിരുന്നു ബ്ലസി സ്വതന്ത്ര സംവിധായകനായ ആദ്യ സിനിമ.

Advertisements

ഈ സിനിമയുടെ കഥയുമായി മമ്മൂട്ടി എന്ന നടനെ ബ്ലെസ്സി സമീപിക്കുമ്പോൾ അത് ആര് എഴുതും എന്ന ആശയകുഴപ്പം ബ്ലെസ്സിക്ക് ഉണ്ടായിരുന്നു. എന്നാൽ മമ്മൂട്ടി നൽകിയ പ്രചോദനത്തിൽ നിന്ന് തിരക്കഥാകൃത്തിന്റെ റോൾ കൂടി ഏറ്റെടുത്ത ബ്ലെസ്സി കാഴ്ച എന്ന ചിത്രം മനോരഹമായ സ്‌ക്രിപ്റ്റാക്കി മാറ്റുകയായിരുന്നു.

Also Read
ഓരോ വർഷവും ഓരോ പ്രശ്‌നങ്ങളാണ്; പ്രണയിച്ച് തോറ്റുപോയ ആളാണ് ഞാൻ; വിവാഹത്തെ കുറിച്ച് മനസ് തുറന്ന് ഷിയാസ് കരീം

മമ്മൂട്ടിയുടെ സിനിമാ കരിയറിൽ കാഴ്ച എന്ന സിനിമ വഹിക്കുന്ന പങ്ക് അത്രത്തോളം മൂല്യമേറിയത് ആണ്. കാരണം മമ്മൂട്ടി എന്ന നടന് ഒരു ഹിറ്റ് അനിവാര്യമകേണ്ട സമയത്തായിരുന്നു സിനിമയുടെ റിലീസും അതിന്റെ വലിയ വിജയവും സംഭവിച്ചത്. എന്നാൽ ഇറങ്ങി രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയാകാതിരുന്ന ചിത്രം പിന്നീട് കേരളത്തിലെ തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ തരംഗമായി മാറുക ആയിരുന്നു.

സിനിമയുടെ പ്രമേയവും, അതിന്റെ അച്ചടക്കത്തോടെയുള്ള അവതരണവും മമ്മൂട്ടിയിലെ നടന് മികച്ച സിനിമ സമ്മാനിക്കുക ആയിരുന്നു കാഴ്ച എന്ന ചിത്രം. 2004 ലെ ഓണച്ചിത്രമായി പ്രദർശനത്തിനെത്തിയ കാഴ്ച സാമ്പത്തിക വിജയത്തിലും, കലാമൂല്യത്തിലും ഒരേ പോലെ മികവ് പുലർത്തി.

ഗുജറാത്തിലെ കച്ചിലൂണ്ടായ ഭൂകമ്പത്തെ തുടർന്ന് ഒറ്റപ്പെട്ടുപോയ ഒരു കുട്ടി കേരളത്തിലെത്തിയതും അതിനെ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം എടുത്ത് വളർത്താൻ നോക്കുന്നതും അതേ തുടർന്നുണ്ടാകുന്ന നൂലാമാലകളും ആയിരുന്നു കാഴ്ചയുടെ പ്രമേയം. മമ്മൂട്ടിക്ക് പുറകേ ലക്ഷ്മിപ്രിയ, സനൂഷ, മാസ്റ്റർ യാഷ് എന്നിവരും മികച്ച പ്രകടനമായിരുന്നു കാഴ്ചയിൽ കാഴ്ചവെച്ചത്.

Also Read
എന്ത് പ്രശ്‌നമുണ്ടായാലും അർണവിന്റെ കൂടെ തന്നെയെന്ന് അൻഷിത; ജയിലിൽ പോയപ്പോൾ ഇവളെ കുറിച്ചായിരുന്നു ടെൻഷനെന്ന് അർണവ്; പ്രണയത്തെ കുറിച്ച് പറഞ്ഞ് താരങ്ങൾ

Advertisement