എന്ത് പ്രശ്‌നമുണ്ടായാലും അർണവിന്റെ കൂടെ തന്നെയെന്ന് അൻഷിത; ജയിലിൽ പോയപ്പോൾ ഇവളെ കുറിച്ചായിരുന്നു ടെൻഷനെന്ന് അർണവ്; പ്രണയത്തെ കുറിച്ച് പറഞ്ഞ് താരങ്ങൾ

2916

സൂപ്പർഹിറ്റ് സീരിയലുകൾ നിരന്തരം മലയാളി കുടുംബ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ചാനലായ ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന മലയാളികളുടെ ഇഷ്ട സീരിയൽ ആണ് കൂടെവിടെ. വളരെ കുറച്ച് സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുവാനും ശ്രദ്ധ പിടിച്ചു പറ്റാനും ഈ പരമ്പരക്ക് കഴിഞ്ഞിരുന്നു. സീരിയലിലെ താരങ്ങളുടെ അഭിനയ മികവ് തന്നെയാണ് ഇതിനു കാരണം.

ഇതിലെ കേന്ദ്ര കഥാപാത്രമായ സൂര്യ കൈമളിനെ അവതരിപ്പിക്കുന്നത് നടി അൻഷിത ആണ്. ആദ്യ സീരിയൽ ആയ കൂടെവിടെയിലൂടെ തന്നെ അൻഷിത വളരെയധികം ശ്രദ്ധിക്കപ്പെട്ടു.അൻഷിത മലയാളത്തിന് പുറമേ തമിഴിലും താരം ശ്രദ്ധേയമായ പരമ്പരകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതേ സമയം അടുത്തിടെ അൻഷിത ചില വിവാദങ്ങളിൽ പെട്ടിരുന്നു. ചെല്ലമ്മ എന്ന താരം അഭിനയിക്കുന്ന തമിഴ് സീരിയലിലെ നായകനുമായി അൻഷിതയ്ക്ക് അരുതാത്ത ബന്ധം ഉണ്ടെന്ന് ആരോപിച്ച് ആ സീരിയലിലെ നായകന്റെ ഭാര്യ ദിവ്യ രംഗത്ത് എത്തിയിരുന്നു. ഇതേ തുടർന്ന അൻഷിത ഏറെ വിമർശനങ്ങളും കേട്ടിരുന്നു.

Advertisements

തമിഴ് പരമ്പരയിൽ അൻഷിതയുടെ കോ ആക്ടർ ആണ് അർണവ്. ഇദ്ദേഹത്തിന്റെ മുൻ ഭാര്യ ആയിരുന്നു ദിവ്യ. ദിവ്യ അൻഷിതയ്ക്കും അർണവിനും എതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇരുവരും തമ്മിൽ അവിഹിത ബന്ധമാണ് എന്നായിരുന്നു ദിവ്യ പറഞ്ഞത്. അൻഷിതയ്ക്കും അർണവിനും വിവാഹിതരാകാൻ വേണ്ടി ഗർഭിണിയായ തന്നെ ഒഴിവാക്കിയെന്നായിരുന്നു ദിവ്യയുടെ ആരോപണം. പിന്നാലെ അർണവിന് ഗാർഹിക പീ ഡ ന കേസിൽ ജയിലിലാകേണ്ടിയും വന്നു. ഈയടുത്ത് ദിവ്യ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.

ALSO READ- വിമലയെ കുറിച്ച് എനിക്ക് നല്ല ഓർമകൾ ഒന്നും ഇല്ല; വിവാഹം ഒരു അബദ്ധം; വേറെ ഒരു കല്യാണം കഴിക്കണമെന്നുണ്ട്; ആളുണ്ട് പക്ഷെ പേര് പറയില്ലെന്ന് ശ്രീനിവാസൻ

തങ്ങൾ പ്രണയത്തിലാണോ എന്നാണ് എല്ലാവർക്കും അറിയേണ്ടത് എന്ന് പറയുകയാണ് അൻഷിതയും അർണവും. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ വിശേഷങ്ങൾ പറയുന്നതിനിടെയാണ് നിലവിൽ ഞങ്ങൾ പ്രണയത്തിലല്ലെന്നും നല്ല ഫ്രൻസാണെന്നും ഇരുവരും പറഞ്ഞത്.

തങ്ങളിരുവരും തമ്മിൽ ഇപ്പോൾ നല്ല സ്നേഹമാണെന്നും ഭാവിയിൽ അത് പ്രണയമാകാമെന്നും അൻഷിത പറയുന്നുണ്ട്. കൂടാതെ, അർണവ് വളരെ പാവമാണെന്നും അതിനാൽ തന്നെ തങ്ങൾക്കിടിയൽ വിവാഹം ഉണ്ടാകില്ലെന്നും എപ്പോഴും ഞങ്ങൾ അടിയാണെന്നുമാണ് തമാശയായി ഇരുവരും പറയുന്നത്.

ALSO READ-ഓരോ വർഷവും ഓരോ പ്രശ്‌നങ്ങളാണ്; പ്രണയിച്ച് തോറ്റുപോയ ആളാണ് ഞാൻ; വിവാഹത്തെ കുറിച്ച് മനസ് തുറന്ന് ഷിയാസ് കരീം

ദിവ്യയുമായി തന്റെ കേസ് നടക്കുമ്പോഴും, താൻ ജയിലിൽ പോയപ്പോഴും പുറത്തു വന്നപ്പോഴുമെല്ലാം കൂട്ടായി നിന്നത് അൻഷിത ആയിരുന്നെന്നാണ് അർണവ് പറയുന്നത്. ഈ സമയത്ത് അൻഷിതയ്ക്ക് 25 വയസുള്ളതിനാൽ തന്നെ വിവാഹപ്രായമെത്തിയ അവളുടെ ഭാവി ജീവിതം ഇക്കാര്യങ്ങൾ കൊണ്ട് പ്രശ്നത്തിലാകുമോ എന്നായിരുന്നു തന്റെ ആശങ്കയെന്നും അർണവ് പറഞ്ഞു.

അതേസമയം, എന്ത് കാര്യത്തിനും എന്തു സംഭവിച്ചാലും താൻ അർണവിനൊപ്പം മുന്നിലുണ്ടാകുമെന്നാണ് അൻഷിത പറയുന്നത്.

Advertisement