വിമലയെ കുറിച്ച് എനിക്ക് നല്ല ഓർമകൾ ഒന്നും ഇല്ല; വിവാഹം ഒരു അബദ്ധം; വേറെ ഒരു കല്യാണം കഴിക്കണമെന്നുണ്ട്; ആളുണ്ട് പക്ഷെ പേര് പറയില്ലെന്ന് ശ്രീനിവാസൻ

3670

നടൻ എന്നതിലുപരി തിരക്കഥാകൃത്തും, സംവിധായകനുമാണ് ശ്രീനിവാസൻ. മലയാള സിനിമയിൽ പകരം വെക്കാൻ കഴിയാത്ത പ്രതിഭയായ അദ്ദേഹം അസുഖ ബാധിതനായി കുറച്ച് നാൾ വിശ്രമത്തിലായിരുന്നു. ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് താരം.

1984ൽ ആണ് ശ്രീനിവാസൻ വിവാഹം കഴിച്ചത്. പ്രണയ വിവാഹം ആയിരുന്നു. ഇന്നസെന്റും ഡേവിഡ് കാച്ചപ്പള്ളിയും നിർമ്മിച്ച ഒരു കഥ ഒരു നുണക്കഥ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് വിവാഹത്തെ കുറിച്ചുള്ള തീരുമാനം ഉണ്ടാകുന്നത്െന്നും ഇന്നസെന്റ് അന്ന് തന്ന 400 രൂപ വിവാഹത്തിന് സഹായമായെന്നും ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു. കൂടാതെ മമ്മൂട്ടി നൽകിയ 3000 രൂപയാണ് താലിമാലയ്ക്കുള്ള പണം തികച്ചതെന്ന് ശ്രീനിവാസൻ പറഞ്ഞിരുന്നു.

Advertisements

ഇപ്പോഴിതാ വിവാഹം ചെയ്തതിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ശ്രീനിവാസനും ഭാര്യ വിമലയും. സിനിമയിൽ എത്തിയ ശേഷമാണ് ശ്രീനിവാസൻ വിവാഹിതനായതെന്നും ലളിതമായ രജിസ്റ്റർ വിവാഹമായിരുന്നു ചടങ്ങെന്നും വിമല പറയുന്നു.

ALSO READ- ഓരോ വർഷവും ഓരോ പ്രശ്‌നങ്ങളാണ്; പ്രണയിച്ച് തോറ്റുപോയ ആളാണ് ഞാൻ; വിവാഹത്തെ കുറിച്ച് മനസ് തുറന്ന് ഷിയാസ് കരീം

1984 ജനുവരി പതിമൂന്നാം തീയ്യതി വെള്ളിയാഴ്ചയായിരുന്നു വിവാഹം. അതിന് മൂന്ന് ദിവസം മുമ്പാണ് ശ്രീനിയേട്ടൻ നാട്ടിലേക്ക് വരുന്നത്. വിവാഹത്തിന് പുതിയ ഷർട്ട് വാങ്ങാൻ അദ്ദേഹത്തിന്റെ പക്കൽ പൈസ പോലും ഇല്ലായിരുന്നു. കല്യാണ ദിവസം കൂത്തുപറമ്പിൽ പോയി ടാക്സി വിളിച്ച് കൊണ്ട് വന്നു. കല്യാണശേഷം നേരെ ശ്രീനിയേട്ടന്റെ വാടക വീട്ടിലേക്കാണ് പോയതെന്നും വിമല പറയുന്നുണ്ട്.

അതേസമയം, ഭാര്യയെ കുറിച്ച് ചോദിച്ചപ്പോൾ ശ്രീനിവാസന്റെ വാക്കുകൾ രസകരമായിരുന്നു. ‘എന്റെ ഭാര്യ വിമലയെ കുറിച്ച് എനിക്ക് നല്ല ഓർമകൾ ഒന്നും ഇല്ല. വിവാഹം ഒരു അബദ്ധം പറ്റിയത് പോലെയാണ് തോന്നിയത്. ഞാൻ ഇപ്പോഴും വേറൊരാളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.’- ശ്രീനിവാസൻ പറയുന്നു.

കൂടാതെ, താൻ വെറുതെ കള്ളം പറയുന്നതല്ല. ആളുണ്ട് പക്ഷെ പേര് പറയില്ല. വേറെ ഒരു കല്യാണം കഴിക്കണമെന്ന് ആഗഹിക്കുന്നതായി ഭാര്യയോട് പറഞ്ഞിട്ടുണ്ടെന്നും ശ്രീനിവാസൻ പറയുകയാണ്.

ALSO READ-എന്നെയൊരു കുഞ്ഞിനെപ്പോലെയാണ് അവർ നോക്കിയത്; അമ്മായിയമ്മപ്പോര് എന്നൊന്നുണ്ടായില്ല; തല്ലുകൂടാൻ പറ്റിയിരുന്നെങ്കിൽ എട്ടിന്റെ പണി കൊടുത്തേനെ: സിന്ധു കൃഷ്ണകുമാർ

ഇതിനോട് വിമലയും പ്രതികരിക്കുന്നുണ്ട്. വേറൊരു വിവാഹം കഴിക്കണമെന്നത് ഇപ്പോഴും പറയാറുണ്ട്. ഞാൻ പക്ഷെ സമ്മതിക്കില്ല. ആ മോഹം മനസിൽ ഇരിക്കട്ടെ – എന്നായിരുന്നു വിമലയുടെ വാക്കുകൾ.

വിവാഹ സമയത്ത് താലി മാല വാങ്ങാൻ പോലും പണം ഇല്ലാതിരുന്ന ശ്രീനിവാസൻ ഇതിന്റെ ആവിശ്യത്തിനായി നടൻ മണിയൻ പിള്ള രാജുവിനോട് പൈസ കടം ചോദിക്കുകയായിരുന്നു. എന്നാൽ മണിയൻ പിള്ള രാജുവിന്റെ കയ്യിൽ കാശ് ഉണ്ടായിരുന്നില്ല. ഇക്കാര്യം മമ്മൂട്ടിയെ അറിയിച്ചു. അങ്ങനെ മമ്മൂട്ടി തന്റെ കൈയ്യിൽ അപ്പോൾ ഉണ്ടായിരുന്ന 3000 രൂപ നൽകുക ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു,

Advertisement