ഓരോ വർഷവും ഓരോ പ്രശ്‌നങ്ങളാണ്; പ്രണയിച്ച് തോറ്റുപോയ ആളാണ് ഞാൻ; വിവാഹത്തെ കുറിച്ച് മനസ് തുറന്ന് ഷിയാസ് കരീം

327

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധകർക്ക് പ്രിയപ്പെട്ട താരമായി മാറിയയാളാണ് ഷിയാസ് കരീം. മോഡലും അവതാരകനുമൊക്കെയയാി തിളങ്ങുകയാണ് ഇപ്പോൾ ഷഇയാസ് കരീം. താരത്തിന്റെ വലിയ ശരീരത്തിനുള്ളിലെ ചെറിയ മനസാണ് എല്ലാവർക്കും പ്രിയപ്പെട്ടതാകുന്നത്.

ഇപ്പോൾ സ്റ്റാർ മാജിക്കിലും സജീവമാണ് ഷിയാസ്. അനുവും ശ്രീദേവിയും ഷിയാസും ചേർന്ന് ഒരുക്കുന്ന തമാശകളൊക്കെ ആരാധകർക്കും പ്രിയപ്പെട്ടതാണ്. അതേസമയം, താരം ഈയടുത്താണ് തന്റെ വലിയ ഒരു സ്വപ്നം നേടി എടുത്തത്. വളരെക്കാലമായുള്ള വീട് എന്ന സ്വപ്നമാണ് ഷിയാസ് സ്വന്തമാക്കിയിരിക്കുന്നത്. താരത്തിന്റെ വീട് പെരുമ്പാവൂരിലാണ്. കഴിഞ്ഞ ദിവസമായിരുന്നു വീടിന്റെ പാലുകാച്ചൽ നടന്നത്.

Advertisements

ഈ ചടങ്ങിലേക്ക് സ്റ്റാർ മാജിക്കിലെയും ബിഗ് ബോസിലെയും താരങ്ങൾ ഉൾപ്പടെ നിരവധി പേർ എത്തിയിരുന്നു.ശ്രീവിദ്യ മുല്ലശ്ശേരി, അഭി തുടങ്ങി സ്റ്റാർ മാജിക്കിലെ മിക്ക താരങ്ങളും ഷിയാസിന് ആശംസ അരിയിക്കാൻ എത്തിയിരുന്നു. ഷിയാസ് ഉമ്മയ്ക്കും പെങ്ങൾക്കും വേണ്ടി കഷ്ടപ്പെട്ട് സ്വന്തമാക്കിയ മനോഹരമായ വീടാണിത്. ഇപ്പോഴിതാ വീടിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ ബിഹൈൻവുഡ്‌സിനോട് സംസാരിക്കുകയാണ് ഷിയാസ്.

ALSO READ- എന്നെയൊരു കുഞ്ഞിനെപ്പോലെയാണ് അവർ നോക്കിയത്; അമ്മായിയമ്മപ്പോര് എന്നൊന്നുണ്ടായില്ല; തല്ലുകൂടാൻ പറ്റിയിരുന്നെങ്കിൽ എട്ടിന്റെ പണി കൊടുത്തേനെ: സിന്ധു കൃഷ്ണകുമാർ

ബിഗ് ബോസിൽ എൺപത്തിയാറ് ദിവസം തികച്ച ശേഷമാണ് ഇറങ്ങിയത്. അപ്പോൾ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു പേളിയും ശ്രീനിയും. അവർ അന്ന് തന്നെ കല്യാണം കഴിക്കാനും സെറ്റിലാവണം എന്ന പ്ലാനിലുമായിരുന്നു.

അവരുടെ വിവാഹക്കാര്യം വീട്ടിൽ പോയി ആദ്യം സംസാരിച്ചത് താനാണെന്ന് ഷിയാസ് പറയുന്നു. മാണിയങ്കിൾ കാണണമെന്ന് പറഞ്ഞു. ആളുകൾ പലതും പറയുന്നുണ്ടല്ലോ, നിനക്കറിയാലോ എന്താണെന്ന് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ശ്രീനി അടിപൊളിയാണെന്നാണ് അപ്പോൾ താൻ അദ്ദേഹത്തോട് പറഞ്ഞതെന്നും ഷിയാസ് വെളിപ്പെടുത്തി.

പേളിയും ശ്രീനിഷും കൊച്ചിന്റെ ബർത്ത് ഡേയ്ക്ക് വിളിച്ചിരുന്നു. പോവാൻ പറ്റിയില്ല. വീടുവെച്ചപ്പോൾ അവരെ വിളിച്ചിരുന്നു. ഒരിക്കൽ ഞങ്ങൾ വരാമെന്നായിരുന്നു അവർ പറഞ്ഞതെന്നും ഷിയാസ് കരീം പറഞ്ഞു.

ALSO READ- ഡ്ര ഗ് സ് കണ്ടുപിടിച്ചത് ചെറുപ്പക്കാരാണോ? സിനിമക്കാരാണോ കൊണ്ടുവന്നത്? പറയെടോ… പൊട്ടിത്തെറിച്ച് ഷൈൻ ടോം ചാക്കോ

വിവാഹത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും എന്നാൽ മാട്രിമോണിയലിലൊന്നും പരസ്യം കൊടുത്തിട്ടില്ലെന്നും ഷിയാസ് പറയുന്നു. ഇതുവരെ പെണ്ണുകാണൽ പരിപാടിക്കൊന്നും ഞാൻ പോയിട്ടേയില്ല. കൂടെ പഠിച്ചവരുടെയെല്ലാം കല്യാണം കഴിഞ്ഞു. ഓരോ വർഷവും ഓരോ പ്രശ്‌നമുണ്ടാക്കുന്നതു കൊണ്ട് ചർച്ച മാറിപ്പോവുകയാണ് എന്നും ഷിയാസ് പറയുന്നു.

ജീവിതത്തിൽ പ്രണയങ്ങളുണ്ടായിട്ടുണ്ട്. പ്രണയിച്ച് തോറ്റുപോയ ആളാണ് ഞാൻ. എനിക്കൊരാളെ കൺവിൻസ് ചെയ്യാൻ പറ്റില്ല. എന്റെ പ്രൊഫഷനോ, ക്യാരക്ടറോ എല്ലാം എല്ലാവർക്കും ഉൾക്കൊള്ളാൻ പറ്റണമെന്നില്ല എന്നുമാണ് ഷിയാസ് പറഞ്ഞത്.

Advertisement