എസ്എംഎ ബാധിച്ച പിഞ്ചുകുഞ്ഞിനെ സഹായിക്കാന്‍ സ്റ്റോറി ചെയ്യാന്‍ റോബിന്‍ ആവശ്യപ്പെട്ടത് ഒരുലക്ഷം രൂപ, ഡോക്ടര്‍ റോബിന്‍ ചെയ്ത ചതി വെളിപ്പെടുത്തി ശാലു പേയാട്

185

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ ഏറ്റവും അധികം ആരാധകരെ ഉണ്ടാക്കിയെടുത്ത താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. അപ്രതീക്ഷിതമായി പുറത്തായ ഡോക്ടര്‍ ആദ്യം ദില്‍ഷയെ വിവാഹം ചെയ്യുമെന്നാണ് കരുതിയിരുന്നത്.

Advertisements

എന്നാല്‍ പിന്നീട് ഇവരുടെ സൗഹൃദം തകരുകയും അപ്രതീക്ഷിതമായി റോബിന്റെ ജീവിതത്തിലേക്ക് ആരതി പൊടി എത്തുകയുമായിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്.

Also Read: കോച്ചിനോടായിരുന്നു ആദ്യ പ്രണയം, ഭര്‍ത്താവിനെ കുറിച്ചൊന്നും സംസാരിക്കാത്തതാണ് ഇപ്പോഴത്തെ ചര്‍ച്ച, ഡിപ്രഷനിലായിപ്പോയെന്ന് തുറന്നുപറഞ്ഞ് അശ്വതി നായര്‍

അതിനിടെ റോബിന്റെ അടുത്ത സുഹൃത്തായിരുന്ന ശാലു പേയാട് റോബിനെ കുറിച്ച് ചില വെളിപ്പെടുത്തലുമായി രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ റോബിന്‍ വലിയ ഒരു ചതി ചെയ്തതിനെ കുറിച്ച് തുറന്നുപറയുകയാണ് ശാലു.

എസ്എംഎ ബാധിച്ച കുഞ്ഞിന് ചാരിറ്റി ചെയ്യാന്‍ ഒരു സ്‌റ്റോറി സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാന്‍ റോബിനോട് ആവശ്യപ്പെട്ടിരുന്നു. അപ്പോള്‍ പ്രതിഫലമായി ഒരു ലക്ഷം രൂപ വേണമെന്നായിരുന്നു റോബിന്‍ പറഞ്ഞതെന്നും ശാലു പേയാട് പറഞ്ഞു.

Also Read: റിലീസ് ചെയ്ത ആദ്യവാരം പ്രേക്ഷകർ കയറാതിരുന്ന ആ മമ്മൂട്ടി സിനിമ പിന്നെ നേടിയത് സർവ്വകാല വിജയം: സംഭവം ഇങ്ങനെ

മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാനാണ് ചാരിറ്റിയെന്ന് പറഞ്ഞ് പലതും റോബിന്‍ ചെയ്തതെന്നും ശാലു പേയാട് കൂട്ടിച്ചേര്‍ത്തു. മുമ്പും റോബിനെതിരെ പലരും ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

Advertisement