ഒരുപാട് നാളുകള്‍ക്കു ശേഷം ഞാനും മകളും സന്തോഷം നിറഞ്ഞ വിഷു ആഘോഷിച്ചു; ഭാമ

76

നിവേദ്യം എന്ന ചിത്രത്തിലൂടെ കടന്നുവന്ന് പിന്നീട് താരമായി മാറിയ ആളാണ് ഭാമ. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറി നിന്ന താരം സോഷ്യല്‍ മീഡിയ വഴി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. വൈകാതെ തന്നെ ഭാമ സിനിമയിലേക്ക് എത്തും എന്നാണ് അറിയാന്‍ കഴിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവം ആണ് ഭാമ. 

ഇപ്പോള്‍ വിഷു ദിനത്തില്‍ ഭാമ പങ്കുവെച്ച ഫോട്ടോ ആണ് വൈറല്‍ ആവുന്നത്. മകള്‍ ഗൗരിക്കൊപ്പം ആയിരുന്നു നടിയുടെ വിഷു ആഘോഷം.

Advertisements

വീട്ടിലെ പൂജാമുറിയില്‍ ഒരുക്കിയ വിഷുക്കണിക്ക് മുന്നില്‍ നില്‍ക്കുന്ന തന്റെയും മകളുടെയും ചിത്രങ്ങളാണ് ഭാമ പങ്കുവച്ചത്. മകളുടെ ചിത്രങ്ങള്‍ വല്ലപ്പോഴും മാത്രമേ ഭാമ പങ്കുവെക്കാറുള്ളു. ഇപ്പോള്‍ പങ്കുവെച്ച ചിത്രത്തില്‍ മകളുടെ മുഖം ഒരു സ്‌മൈലി കൊണ്ട് മറച്ചിട്ടുണ്ട്.

”എല്ലാവര്‍ക്കും എന്റെയും മകളുടെയും വിഷു ആശംസകള്‍. ഒരുപാട് നാളുകള്‍ക്കു ശേഷം ഞാനും മകളും സന്തോഷം നിറഞ്ഞ വിഷു ആഘോഷിച്ചു.”ചിത്രങ്ങള്‍ പങ്കുവച്ച് ഭാമ കുറിച്ചു. മകളുടെ കയ്യില്‍ കൈനീട്ടം വച്ചുകൊടുക്കുന്ന ചിത്രവും ഭാമ പോസ്റ്റ് ചെയ്ത കൂട്ടത്തിലുണ്ട്.

അതേസമയം 2020 ജനുവരി 30ന് ആയിരുന്നു ഭാമയുടെ വിവാഹം. ദുബായിയില്‍ ബിസിനസ്സ് നടത്തിയിരുന്ന അരുണ്‍ ആണ് ഭാമയുടെ ഭര്‍ത്താവ്. എന്നാല്‍ അടുത്തിടെ ഇവര്‍ വേര്‍പിരിയുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താരം ഇതുവരെ ഈ വാര്‍ത്തകളില്‍ പ്രതികരിച്ചിരുന്നില്ല.

 

 

 

 

 

Advertisement