സിനിമ ഉപേക്ഷിച്ചതിന്റെ കാരണം അതാണ് ; വെള്ളിനക്ഷത്രം താരം മീനാക്ഷി പറയുന്നു

58

അഭിനയിച്ച സിനിമകളെല്ലാം ഹിറ്റാക്കിയ നടിയാണ് മീനാക്ഷി. കുറെ സിനിമകളൊന്നും ചെയ്തില്ലെങ്കിലും ചെയ്ത കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. വെള്ളിനക്ഷത്രം എല്ലാം ഇതിന് ഉദാഹരണം ആണ്. ഇപ്പോള്‍ അഭിനയത്തില്‍ ഇല്ല മീനാക്ഷി. പെട്ടന്നായിരുന്നു മീനാക്ഷി സിനിമയോട് ബൈ പറഞ്ഞത്.

Advertisements

ഇപ്പോള്‍ സിനിമയില്‍ നിന്നും പോയതിനെ കുറിച്ചാണ് നടി പറയുന്നത്.
താന്‍ സിനിമയില്‍ നിന്നും പോയതിനെ പറ്റി പല ഗോസിപ്പുകളും വന്നിരുന്നുവെന്ന് പറഞ്ഞ താരം, യഥാര്‍ഥത്തില്‍ സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണം താന്‍ കുടുംബത്തിന് പ്രധാന്യം കൊടുത്തത് കൊണ്ട് മാത്രമാണെന്ന് മീനാക്ഷി പറഞ്ഞു.

വീട്ടുകാര്‍ കാരണമാണെന്നും അതല്ല പഠിക്കാന്‍ പോയതാണെന്നുമൊക്കെ പറയപ്പെട്ടു. എന്നാല്‍ ഒരു ഗോസിപ്പുകളുടെയും ആവശ്യമില്ല. ഞാനെന്താണോ അതാണ് ഇത്. മാത്രമല്ല ഞാന്‍ അത്രത്തോളം പഠിച്ചിട്ടൊന്നുമില്ല.

ഒരേ സമയം കുടുംബവും ബാക്കി കാര്യങ്ങളും മാനേജ് ചെയ്ത് പോകുന്നവരെ ഞാന്‍ ബഹുമാനിക്കുകയാണ്. ഞാന്‍ എന്റെ ആത്മാവും ശരീരവുമൊക്കെ കുടുംബത്തിനാണ് കൊടുത്തത്. ഞങ്ങള്‍ ഒത്തിരി യാത്രകള്‍ പോകാറുണ്ട്. ഞാന്‍ അതൊക്കെയാണ് ആസ്വദിക്കാറുള്ളത്. ഞാന്‍ അഭിനയിക്കാന്‍ പോവുന്നതിനൊക്കെ ഭര്‍ത്താവിന് ഇഷ്ടമാണ്. എന്നാല്‍ എനിക്ക് ഞാന്‍ തന്നെയാണ് ഒരു നിയന്ത്രണം വെച്ചത് മീനാക്ഷി പറഞ്ഞു.

 

 

Advertisement