യൂട്യൂബിനെ തൂക്കി വിജയിയുടെ വിസില്‍ പോട്, 24 മണിക്കൂറില്‍ 24.7 മില്യണ്‍ കാഴ്ചക്കാര്‍

32

രാഷ്ട്രീയത്തില്‍ സജീവമാകാനൊരുങ്ങുന്ന ദളപതി വിജയിയുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. താന്‍ ഇനി അഭിനയിക്കില്ലെന്നും ഇത് തന്റെ അവസാന ചിത്രമായിരിക്കുമെന്നും വിജയ് പറഞ്ഞതായി നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Advertisements

വെങ്കട് പ്രഭുവും വിജയിയും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. സയന്‍സ് ഫിക്ഷന്‍ ഴോണിറിലാണ് സിനിമ ഒരുങ്ങുന്നത്. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കന്‍ഡ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിരുന്നു.

Also Read:സിനിമ ഉപേക്ഷിച്ചതിന്റെ കാരണം അതാണ് ; വെള്ളിനക്ഷത്രം താരം മീനാക്ഷി പറയുന്നു

വലിയ സ്വീകരണമാണ് ഇതിന് രണ്ടിനും ലഭിച്ചത്. അതിനിടെ ചിത്രത്തിലെ വിജയിയുടെ ഗെറ്റപ്പും സോഷ്യല്‍മീഡിയയില്‍ ഒത്തിരി ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിലെ ആദ്യ ഗാനം റിലീസായത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.

വിജയിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിസില്‍ പോട് എന്നാണ് ഗാനത്തിന് പേരിട്ടിരിക്കുന്നത്. ഗാനത്തില്‍ വിജയിയും പ്രശാന്തും അജ്മല്‍ അമീറും ചുവടുവെക്കുന്നുണ്ട്. മദന്‍ കാര്‍ക്കിയാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.

Also Read:ടര്‍ബോയിലെ കളിക്കാര്‍ ചില്ലറക്കാരല്ല; മമ്മൂട്ടി സിനിമയിലെ ഫൈറ്റ് രംഗത്ത് എത്തിയവര്‍ ആരൊക്കെ

പാട്ട് റിലീസായി 24 മണിക്കൂറാവുമ്പോഴേക്കും യൂട്യൂബ് റെക്കോര്‍ഡുകളെല്ലാം തകര്‍ത്തിരിക്കുകയാണ്. 24 മണിക്കൂറില്‍ എറ്റവുമധികം ആളുകള്‍ കണ്ട സൗത്ത് ഇന്ത്യന്‍ ഗാനമെന്ന റെക്കോര്‍ഡാണ് നേടിയിരിക്കുന്നത്. ഗാനം 24.7 മില്യാണ്‍ ആളുകളാണ് കണ്ടിരിക്കുന്നത്.

Advertisement