അവസരം കുറഞ്ഞപ്പോള്‍ തുണി കുറിഞ്ഞു, മാളവികയ്ക്ക് സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം, ചുട്ടമറുപടിയുമായി താരം

63

മലയാള സിനിമയിലെ പ്രശസ്ത നടിമാരില്‍ ഒരാളാണ് മാളവിക മേനോന്‍. ഇന്ന് സോഷ്യല്‍മീഡിയയിലും ഏറെ സജീവമായ താരത്തിന് നിരവധി ആരാധകരാണുള്ളത്. ദേവയാനം എന്ന ചിത്രത്തിലൂടെയാണ് മാളകവിക പ്രേക്ഷകര്‍ക്ക് സുപരിചിതയായത്.

Advertisements

മലയാളത്തില്‍ മാത്രമല്ല, തമിഴിലും മാളവികയ്ക്ക് ഇന്ന് ആരാധകരേറെയാണ്. 916 എന്ന ചിത്രത്തിലാണ് മാളവിക നായികയായി എത്തിയത്. അതിന് ശേഷം ഒരുപിടി ചിത്രങ്ങളില്‍ മാളവിക തന്റെ സാന്നിധ്യമറിയിച്ചു. നിദ്ര, ഹീറോ, ജോസഫ്, അല്‍ മല്ലു തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം അഭിനയിച്ചിട്ടുണ്ട്.

Also Read:സിനിമ ഉപേക്ഷിച്ചതിന്റെ കാരണം അതാണ് ; വെള്ളിനക്ഷത്രം താരം മീനാക്ഷി പറയുന്നു

ഇന്ന് ഉദ്ഘാടന വേദികളിലും സജീവമാണ് മാളവിക. തന്റെ ഫോട്ടോഷൂട്ട്് ചിത്രങ്ങളും പങ്കുവെച്ചിരുന്നു. വസ്ത്രധാരണത്തിന്റെ പേരില്‍ മാളവിക ഒത്തിരി വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ മാളവികയുടെ തുണിയും കുറഞ്ഞുവെന്നാണ് കമന്റുകള്‍.

ഇപ്പോഴിതാ നെഗറ്റീവ് കമന്റുകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. നമ്മുടെ ശരീരം ഇടക്കിടെ മാറിക്കൊണ്ടിരിക്കുമല്ലോ എന്നും തടി കുറഞ്ഞാലും കൂടിയാലും ചോദ്യങ്ങള്‍ വരുമെന്നും തന്റെ ശരീരത്തിന് ഇണങ്ങുന്ന വസ്ത്രങ്ങളാണ് താന്‍ ധരിക്കുന്നതെന്നും മാളവിക പറയുന്നു.

Also Read:ആ പ്രണയത്തിന്റെ അവസാന പാടും മായിച്ച് നടി ദീപിക പദുക്കോണ്‍, ചിത്രം വൈറല്‍

മറ്റുള്ളവര്‍ എന്ത് വിചാാരിക്കുന്നുവെന്ന് താന്‍ ചിന്തിക്കാറില്ല. തന്റെ കംഫര്‍ട്ടാണ് താന്‍ എപ്പോഴും നോക്കുന്നതെന്നും എന്നാല്‍ ചില വസ്ത്രങ്ങള്‍ ഡിസൈനേഴ്‌സ് കൊണ്ടുവരുമ്പോള്‍ ധരിക്കാന്‍ പറ്റില്ലാത്ത അവസ്ഥ വരാറുണ്ടെന്നും പലരും കമന്റ് സെക്ഷനിലാണ് ചൊറി കാണിക്കുന്നതെന്നും മാളവിക പറയുന്നു.

Advertisement